121

Powered By Blogger

Sunday, 5 April 2015

വിഷുക്കണിയി​ലും ചീനബന്ധം; ചൈനീസ് കണിക്കൊന്ന വിപണിയില്‍

Story Dated: Friday, April 3, 2015 09:39

mangalam malayalam online newspaper

കാഞ്ഞാണി: എന്തിനും ഡ്യൂപ്ലിക്കേറ്റ് തെരയുന്ന ഇന്ത്യാക്കാരന്റെ മന:ശ്ശാസ്ത്രം ഇത്രയ്ക്കും തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ടാകില്ല. എന്തിനും ഏതിനും വിലക്കുറവ് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന ഇന്ത്യാക്കാരന് എല്ലാ വസ്തുക്കളുടേയും ഡ്യൂപ്ലിക്കേറ്റ് ഒരുക്കി നല്‍കുന്ന ചൈന മലയാളിയുടെ വിഷുക്കണിയിലേക്കും കൈ കടത്തുന്നു. നാട്ടില്‍ മരങ്ങളും പൂക്കളും ഇല്ലാതായതോടെ വ്യാജ കണിക്കൊന്നയുമായിട്ടാണ് ചൈനയുടെ വരവ്.

വിഷുവിന്‌ കണിയൊരുക്കാന്‍ കൃത്രിമ പൂക്കളാണ്‌ ചൈന കേരളത്തിന്റെ കമ്പോളത്തില്‍ ഇറക്കിയിട്ടുള്ളത്‌. പ്ലാസ്‌റ്റിക്കും കോട്ടണ്‍ തുണിയും ചേര്‍ത്ത്‌ നിര്‍മിച്ച ചൈനീസ്‌ കൊന്ന ഒരു തണ്ടിന്‌ 30 രൂപയാണ്‌ വില. യഥാര്‍ഥ പൂവിനേക്കാള്‍ കൂടിയ വിലയാണെങ്കിലും വിഷുവിനു മുമ്പേ കൊന്നകള്‍ പൂത്ത്‌ പൂക്കള്‍ പൊഴിഞ്ഞുതീരാറായ സാഹചര്യത്തില്‍ ചൈനീസ് കൊന്നയായാലും മതിയെന്നായി മലയാളിക്ക്.

വിഷുക്കണിയില്‍ കണ്ണിന് ഇമ്പം പകരുന്ന കൊന്നപ്പൂവ് നിര്‍ണ്ണായക സ്ഥാനം അലങ്കരിക്കുന്നതിനാല്‍ കൃത്രിമ കൊന്നകള്‍ ആണെങ്കില്‍ ​പോലും വേണം എന്നതാണ് ചൈനീസ് വ്യാജന് വിപണിയില്‍ തുണയാകുന്നത്. ഇത്തവണ മിക്ക മലയാളി കുടുംബങ്ങളും കണിയൊരുക്കാന്‍ ഈ പൂവ് വ്യാപകമായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. കണിക്കൊന്നകള്‍ കാലംതെറ്റി പൂത്തതാണ് ചൈനക്കാരുടെ ബദലിന് തുണയായിരിക്കുന്നത്.

from kerala news edited

via IFTTT

അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു; സേവനനിരക്ക്‌ വെട്ടിക്കുറച്ചു

Story Dated: Friday, April 3, 2015 03:31

തൃശൂര്‍: എണ്ണവിലയടക്കം വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയെടുത്ത സര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള സേവനനിരക്ക്‌ 25 രൂപയില്‍നിന്ന്‌ 10 രൂപയാക്കി കുറച്ചത്‌ അക്ഷയസംരംഭകരെ വെട്ടിലാക്കി. 25 രൂപയില്‍നിന്ന്‌ സേവനനിരക്ക്‌ വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുവരുന്നതിനിടെയാണ്‌ നിരക്ക്‌ ഏകപക്ഷീയമായി കുറച്ചത്‌. അതേസമയം അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കുന്നതിനുള്ള നീക്കമാണിതെന്ന്‌ പരാതിയുണ്ട്‌. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേര്‌ ചേര്‍ക്കുന്നതിന്‌ 10 രൂപ സേവനനിരക്കായി സര്‍ക്കാര്‍ തീരുമാനിച്ചതോടെ അക്ഷയസംരംഭകര്‍ അതിനെതിരേ രംഗത്തിറങ്ങി. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളെ വലിയ നഷ്‌ടത്തിലേക്ക്‌ എത്തിക്കുന്ന തീരുമാനത്തില്‍നിന്ന്‌ സര്‍ക്കാര്‍ പിന്മാറണമെന്നും നിലവിലെ 25 രൂപതന്നെ സേവനനിരക്കായി തീരുമാനിച്ച്‌ ഉത്തരവ്‌ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട്‌ അസോസിയേഷന്‍ ഓഫ്‌ ഐ.ടി. എംപ്ലോയീസ്‌ സംസ്‌ഥാനസമിതിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍, മുഖ്യമന്ത്രി, ഐ.ടി. മന്ത്രി, ഐ.ടി. സെക്രട്ടറി, ഐ.ടി. മിഷന്‍ ഡയറക്‌ടര്‍, അക്ഷയ ഡയറക്‌ടര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കി. അക്ഷയ കേന്ദ്രങ്ങളില്‍ക്കൂടി ചേര്‍ക്കുന്ന വോട്ടര്‍ ഐ.ഡിയുടെ സേവനനിരക്കായ 25 രൂപ വാങ്ങുന്നതിന്‌ സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു. തടസം ഉണ്ടാവുകയാണെങ്കില്‍ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും വോട്ടര്‍ ഐ.ഡി. ചേര്‍ക്കുന്ന പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.ഡി. ജയന്‍ അറിയിച്ചു.

from kerala news edited

via IFTTT

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു

മുളങ്കുന്നത്തുകാവ്‌: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു. എ.സി. പ്ലാന്റ്‌ തകരാറായതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. ഇ.എന്‍.ടി. സര്‍ജിക്കല്‍ വിഭാഗത്തിലെ പന്ത്രണ്ടോളം ശസ്‌ത്രക്രിയകളാണ്‌ ഇതുമൂലം നിര്‍ത്തിവച്ചത്‌. കഴിഞ്ഞ ആഴ്‌ച എ.സി. പ്ലാന്റ്‌ തകരാറായതുമൂലം നിരവധി ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവച്ചിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാത്തതുകൊണ്ടാണ്‌ പ്ലാന്റ്‌ പൂര്‍ണമായും തകരാറാവാന്‍ കാരണം. ആഴ്‌ചകള്‍ക്കുമുമ്പ്‌ എ.സി. പ്ലാന്റ്‌ തകരാറായതുമൂലം എല്ലാവകുപ്പുമേധാവികളും തൃശൂര്‍ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പാളിന്‌ പരാതി നല്‍കിയിരുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. അണുബാധ ഉണ്ടാകുമെന്ന ഭയത്താലാണ്‌ ഇപ്പോള്‍ രോഗികള്‍. അടിയന്തരപ്രാധാന്യമുള്ള ശസ്‌ത്രക്രിയകള്‍ നടത്തുന്നുണ്ടെങ്കിലും ഇവ ചെയ്യുന്ന തിയേറ്ററുകളിലും എ.സികള്‍ പ്രവര്‍ത്തിക്കുന്നില്ല. കനത്ത ചൂടിനെത്തുടര്‍ന്ന്‌ വിശറി ഉപയോഗിച്ചാണ്‌ ശസ്‌ത്രക്രിയ സമയത്ത്‌ ഡോക്‌ടര്‍മാര്‍ ചൂട്‌ അകറ്റിയിരുന്നത്‌. രണ്ടുദിവസം അവധിയായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കുമോ എന്ന്‌ സംശയത്തിലാണ്‌ അധികൃതര്‍. ഇതുമൂലം കൂടുതല്‍ ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

from kerala news edited

via IFTTT

Saturday, 4 April 2015

യുവാവ്‌ മര്‍ദനമേറ്റ്‌ മരിച്ച സംഭവം: രണ്ടു പേര്‍ അറസ്‌റ്റില്‍

Story Dated: Sunday, April 5, 2015 02:02

ചാവക്കാട്‌: അഞ്ചങ്ങാടിയില്‍ അസമയത്ത്‌ യുവതിയുടെ വീട്ടിലെത്തിയ യുവാവ്‌ മര്‍ദനമേറ്റ്‌ മരിച്ച കേസില്‍ യുവതിയുടെ ബന്ധുവടക്കം രണ്ടുപേരെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. അഞ്ചങ്ങാടി ചതാലില്‍ ചിന്നക്കല്‍ ഷാഹിത്‌ (26), പണ്ടാരത്തില്‍ കറുത്ത റംഷാദ്‌ (24) എന്നിവരെയാണ്‌ ഇന്നലെ രാവിലെ ചാവക്കാട്‌ സി.ഐ. പി. അബ്‌ദുള്‍മുനീറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റുചെയ്‌തത്‌.

വ്യാഴാഴ്‌ച രാത്രി ഒമ്പതരയോടെയാണ്‌ അഞ്ചങ്ങാടി മൂസ റോഡില്‍ പുത്തന്‍പുരയില്‍ ബഷീറിന്റെ വീട്ടുപറമ്പില്‍ അഞ്ചങ്ങാടി ആശുപത്രി റോഡിനു സമീപം പുതിയകത്ത്‌ മാമുട്ടി മകന്‍ സവാഹിര്‍ (27) കൊല്ലപ്പെടുന്നത്‌. ഗുരുതരമായി പരുക്കേറ്റ നിലയില്‍ സവാഹിറിനെ വ്യാഴാഴ്‌ച രാത്രി പത്തരയോടെ ചിലര്‍ പെട്ടി ഓട്ടോയില്‍ മുതുവട്ടൂര്‍ രാജാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. ഡോക്‌ടറെത്തി സവാഹിറിന്റെ മരണം സ്‌ഥിരീകരിച്ചതോടെ വന്നവര്‍ രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ആശുപത്രി അധികൃതര്‍ വിവരമറിയിച്ച്‌ ചാവക്കാട്‌ പോലീസ്‌ എത്തി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ്‌ സവാഹിറിനെ തിരിച്ചറിഞ്ഞത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പ്രതികളുണ്ടെന്ന്‌ പോലീസ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. പുത്തന്‍പുരയില്‍ ബഷീര്‍ ഗള്‍ഫിലാണ്‌ ജോലി ചെയ്യുന്നത്‌. ബഷീറിന്റെ ഭാര്യ ഫാത്തിമ, അനിയത്തി, രണ്ട്‌ വൃദ്ധകള്‍ എന്നിവരാണ്‌ വീട്ടില്‍ താമസിക്കുന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങിനെ: കൊല്ലപ്പെട്ട സവാഹിറും ഫാത്തിമയും മുമ്പേ പരിചയക്കാരായിരുന്നു. എന്നാല്‍ ഈ ബന്ധം വീട്ടുകാര്‍ക്ക്‌ താല്‌പര്യമില്ലാത്തതിനെ തുടര്‍ന്ന്‌ ഇരുവരും വേറെ വിവാഹങ്ങള്‍ കഴിച്ചു. സവാഹിര്‍ വിവാഹിതനായശേഷം താമസം എടക്കഴിയൂരിലെ ഭാര്യവീട്ടിലക്കു മാറ്റി. ഫാത്തിമയെ വിവാഹം ചെയ്‌തത്‌ ബന്ധുവായ ബഷീറാണ്‌. ഏഴ്‌ വര്‍ഷമായി ഇവരുടെ വര്‍ഷം കഴിഞ്ഞിട്ട്‌. സവാഹിര്‍ താമസം എടക്കഴിയൂരിലേക്ക്‌ മാറ്റിയെങ്കിലും ഇടക്കിടെ അഞ്ചങ്ങാടിയില്‍ എത്താറുണ്ട്‌.

ഫാത്തിമയെ കാണാറുമുണ്ട്‌. സംഭവദിവസം സവാഹിര്‍ വീട്ടുമുറ്റത്തെത്തിയത്‌ ജനല്‍വഴി കണ്ട ഫാത്തിമ ഭര്‍ത്താവിന്റെ സഹോദരി പുത്രനും അടുത്ത സ്‌ഥലത്ത്‌ താമസക്കാരനുമായ ഒന്നാംപ്രതി ഷാഹിദിനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. ഷാഹിദിന്റെ നേതൃത്വത്തില്‍ റംഷാദും മറ്റുചിലരും വീട്ടിലെത്തി. സംഘത്തെ കണ്ടതോടെ സവാഹിര്‍ വീടിനു പുറകിലെ വിറകുപുരയില്‍ കയറി ഒളിച്ചു. ഇവിടെവച്ചാണ്‌ സവാഹിറിന്‌ മര്‍ദനമേല്‍ക്കുന്നത്‌. തലയ്‌ക്ക് മാരകമായി പരുക്കേറ്റ്‌ താഴെ വീണ സവാഹിറിനെ പ്രതികള്‍ തന്നെയാണ്‌ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെത്തിച്ചത്‌. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞ്‌ അറസ്‌റ്റിലേക്ക്‌ വഴിവച്ചത്‌. മരിച്ച സവാഹിര്‍ കൂലിപ്പണിക്കാരനാണ്‌. ചാവക്കാട്‌ സെന്ററിലുള്ള ചില കേസുകളില്‍ പ്രതിയുമാണ്‌.

സംഭവശേഷം പോലീസ്‌ ബഷീറിന്റെ വിറകുപുരയില്‍ നടത്തിയ പരിശോധനയില്‍ രക്‌തം പുരണ്ട മുളവടി, ഇരുമ്പുകൊണ്ട്‌ നിര്‍മിച്ച പുല്‍ചെത്തി, സിഗററ്റ്‌, ഏതാനും രൂപ എന്നിവ കണ്ടെടുത്തു. ഫോറന്‍സിക്‌ വിദഗ്‌ധന്‍ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തി തെളിവ്‌ ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം അഞ്ചങ്ങാടി ജുമാ അത്ത്‌ പള്ളി കബര്‍സ്‌ഥാനില്‍ കബറടക്കി. ഷാഹിദയാണ്‌ സവാഹിറിന്റെ ഭാര്യ. മകള്‍: സഹല. മാതാവ്‌: ആമിനു. അറസ്‌റ്റിലായ പ്രതികളെ സ്‌ഥലത്ത്‌ കൊണ്ടുപോയി പോലീസ്‌ തെളിവെടുപ്പ്‌ നടത്തി. ചാവക്കാട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

കുന്നംകുളം ഡിവൈ.എസ്‌.പി. കെ.കെ. രവീന്ദ്രന്‍, സി.ഐ. പി. അബ്‌ദുള്‍മുനീര്‍, എസ്‌.ഐ.മാരായ എം. മഹേന്ദ്രസിംഗന്‍, അശോക്കുമാര്‍, എ.എസ്‌.ഐ. മാധവന്‍, സീനിയര്‍ സി.പി.ഒ. എ.കെ. സുരേന്ദ്രന്‍, സി.പി.ഒ.മാരായ സന്ദീപ്‌, സുനില്‍, ബിനുരാജ്‌ എന്നിവരടങ്ങിയ സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌.

from kerala news edited

via IFTTT

കടലും കരയും അടച്ച്‌ തീരദേശ ഹര്‍ത്താല്‍ എട്ടിന്‌

Story Dated: Sunday, April 5, 2015 02:02

തൃശൂര്‍: ഡോ. മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പൂര്‍ണമായും തള്ളിക്കളയുക, പരമ്പരാഗത മത്സ്യബന്ധനത്തിന്‌ വിഘാതമുണ്ടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പിന്‍വലിക്കുക, സി.ആര്‍.സെഡ്‌ നിയമം മത്സ്യത്തൊഴിലാളികള്‍ക്ക്‌ വീട്‌ നിര്‍മിക്കുന്നതിന്‌ കഴിയത്തക്കരീതിയില്‍ മാറ്റം വരുത്തുക, മത്സ്യബന്ധനത്തിനായി പ്രത്യേകം മണ്ണെണ്ണ ക്വാട്ട അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഏപ്രില്‍ എട്ടിന്‌ കേരളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളും കടലും കരയും അടച്ച്‌ തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന്‌ യു.ഡി.എഫ്‌. മത്സ്യത്തൊഴിലാളി ഏകോപനസമിതി ചെയര്‍മാന്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.അറിയിച്ചു. മത്സ്യബന്ധനം ഒഴിവാക്കിയും ഹാര്‍ബറുകളും മത്സ്യമാര്‍ക്കറ്റുകളും അടച്ചിട്ടും തീരപ്രദേശങ്ങളിലെ വ്യാപാരികളും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങളും സ്വകാര്യവാഹനങ്ങളുമടക്കം സഹകരിച്ചുമാണ്‌ ഹര്‍ത്താല്‍ പൂര്‍ണമാക്കുന്നത്‌.

രാവിലെ ആറ്‌ മുതല്‍ വൈകുന്നേരം ആറുവരെയാണ്‌ ഹര്‍ത്താല്‍. പരീക്ഷകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിവാഹ, എയര്‍പോര്‍ട്ട്‌ യാത്രകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുള്ളതായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡണ്ട്‌ കൂടിയായ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അറിയിച്ചു.

from kerala news edited

via IFTTT

ദീപക്‌ വധം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും; ഭാര്യയ്‌ക്ക് ജോലി പരിഗണനയില്‍

Story Dated: Sunday, April 5, 2015 02:02

പെരിങ്ങോട്ടുകര: ജനതാദള്‍ യു നേതാവ്‌ പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെയും കുടുംബം ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെയും നിയോഗിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. ഇന്നലെ രാവിലെ പെരിങ്ങോട്ടുകര കരുവാന്‍കുളത്തെ ദീപക്കിന്റെ വീട്ടിലെത്തി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നുകാട്ടി ദീപക്കിന്റെ ഭാര്യ വര്‍ഷ മന്ത്രിക്ക്‌ പരാതി നല്‌കിയതിനെ തുടര്‍ന്നാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയത്‌. ചേര്‍പ്പ്‌ സി.ഐ ക്കാണ്‌ നിലവില്‍ അന്വേഷണ ചുമതല. കഴിഞ്ഞ മാര്‍ച്ച്‌ 24ന്‌ രാത്രി എട്ടരയോടെ പഴുവില്‍വച്ചാണ്‌ സംഭവം. കൊലപാതകത്തില്‍ പിടിയിലായ പ്രതികളില്‍ രണ്ടുപേര്‍ ജാമ്യത്തില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന്‌ ദീപക്കിന്റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും അതുണ്ടാകില്ലെന്നും പഴുതുകള്‍ അടച്ചായിരിക്കും കുറ്റപത്രം തയ്യാറാക്കുകയെന്നും ചെന്നിത്തല പറഞ്ഞു. ദീപക്കിന്റെ ഭാര്യയ്‌ക്ക് ജോലിയും കുടുംബത്തിന്‌ ധനസഹായവും നല്‍കുന്ന കാര്യം മന്ത്രിസഭായോഗം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരിങ്ങോട്ടുകരയില്‍ പോലീസ്‌ ഔട്ട്‌ പോസ്‌റ്റ് തുടങ്ങാന്‍ ഉടന്‍ നടപടി ആരംഭിക്കുമെന്നും കെട്ടിടം പണിയാണ്‌ ആദ്യം വേണ്ടതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എം.പി. വിന്‍സെന്റ്‌ എം.എല്‍എ., ജനതാദള്‍ യു ജില്ലാ പ്രസിഡന്റ്‌ യൂജിന്‍ മോറേലി, ജോസഫ്‌ ചാലിശേരി, ജോസ്‌ വള്ളൂര്‍, സുനില്‍ അന്തിക്കാട്‌ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

from kerala news edited

via IFTTT

അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു; സേവനനിരക്ക്‌ വെട്ടിക്കുറച്ചു

Story Dated: Friday, April 3, 2015 03:31

തൃശൂര്‍: എണ്ണവിലയടക്കം വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയെടുത്ത സര്‍ക്കാര്‍ അക്ഷയകേന്ദ്രങ്ങളുടെ വയറ്റത്തടിച്ചു. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേരു ചേര്‍ക്കുന്നതിനുള്ള സേവനനിരക്ക്‌ 25 രൂപയില്‍നിന്ന്‌ 10 രൂപയാക്കി കുറച്ചത്‌ അക്ഷയസംരംഭകരെ വെട്ടിലാക്കി. 25 രൂപയില്‍നിന്ന്‌ സേവനനിരക്ക്‌ വര്‍ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുവരുന്നതിനിടെയാണ്‌ നിരക്ക്‌ ഏകപക്ഷീയമായി കുറച്ചത്‌. അതേസമയം അക്ഷയകേന്ദ്രങ്ങളെ തകര്‍ക്കുന്നതിനുള്ള നീക്കമാണിതെന്ന്‌ പരാതിയുണ്ട്‌. വോട്ടേഴ്‌സ് ലിസ്‌റ്റില്‍ പേര്‌ ചേര്‍ക്കുന്നതിന്‌ 10 രൂപ സേവനനിരക്കായി സര്‍ക്കാര്‍ തീരുമാനിച്ചതോടെ അക്ഷയസംരംഭകര്‍ അതിനെതിരേ രംഗത്തിറങ്ങി. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളെ വലിയ നഷ്‌ടത്തിലേക്ക്‌ എത്തിക്കുന്ന തീരുമാനത്തില്‍നിന്ന്‌ സര്‍ക്കാര്‍ പിന്മാറണമെന്നും നിലവിലെ 25 രൂപതന്നെ സേവനനിരക്കായി തീരുമാനിച്ച്‌ ഉത്തരവ്‌ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട്‌ അസോസിയേഷന്‍ ഓഫ്‌ ഐ.ടി. എംപ്ലോയീസ്‌ സംസ്‌ഥാനസമിതിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍, മുഖ്യമന്ത്രി, ഐ.ടി. മന്ത്രി, ഐ.ടി. സെക്രട്ടറി, ഐ.ടി. മിഷന്‍ ഡയറക്‌ടര്‍, അക്ഷയ ഡയറക്‌ടര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കി. അക്ഷയ കേന്ദ്രങ്ങളില്‍ക്കൂടി ചേര്‍ക്കുന്ന വോട്ടര്‍ ഐ.ഡിയുടെ സേവനനിരക്കായ 25 രൂപ വാങ്ങുന്നതിന്‌ സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചു. തടസം ഉണ്ടാവുകയാണെങ്കില്‍ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും വോട്ടര്‍ ഐ.ഡി. ചേര്‍ക്കുന്ന പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എ.ഡി. ജയന്‍ അറിയിച്ചു.

from kerala news edited

via IFTTT

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു

Story Dated: Friday, April 3, 2015 03:31

മുളങ്കുന്നത്തുകാവ്‌: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു. എ.സി. പ്ലാന്റ്‌ തകരാറായതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. ഇ.എന്‍.ടി. സര്‍ജിക്കല്‍ വിഭാഗത്തിലെ പന്ത്രണ്ടോളം ശസ്‌ത്രക്രിയകളാണ്‌ ഇതുമൂലം നിര്‍ത്തിവച്ചത്‌. കഴിഞ്ഞ ആഴ്‌ച എ.സി. പ്ലാന്റ്‌ തകരാറായതുമൂലം നിരവധി ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവച്ചിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാത്തതുകൊണ്ടാണ്‌ പ്ലാന്റ്‌ പൂര്‍ണമായും തകരാറാവാന്‍ കാരണം. ആഴ്‌ചകള്‍ക്കുമുമ്പ്‌ എ.സി. പ്ലാന്റ്‌ തകരാറായതുമൂലം എല്ലാവകുപ്പുമേധാവികളും തൃശൂര്‍ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പാളിന്‌ പരാതി നല്‍കിയിരുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയ നിര്‍ത്തിവയ്‌ക്കുകയായിരുന്നു. അണുബാധ ഉണ്ടാകുമെന്ന ഭയത്താലാണ്‌ ഇപ്പോള്‍ രോഗികള്‍. അടിയന്തരപ്രാധാന്യമുള്ള ശസ്‌ത്രക്രിയകള്‍ നടത്തുന്നുണ്ടെങ്കിലും ഇവ ചെയ്യുന്ന തിയേറ്ററുകളിലും എ.സികള്‍ പ്രവര്‍ത്തിക്കുന്നില്ല. കനത്ത ചൂടിനെത്തുടര്‍ന്ന്‌ വിശറി ഉപയോഗിച്ചാണ്‌ ശസ്‌ത്രക്രിയ സമയത്ത്‌ ഡോക്‌ടര്‍മാര്‍ ചൂട്‌ അകറ്റിയിരുന്നത്‌. രണ്ടുദിവസം അവധിയായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കുമോ എന്ന്‌ സംശയത്തിലാണ്‌ അധികൃതര്‍. ഇതുമൂലം കൂടുതല്‍ ശസ്‌ത്രക്രിയകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

from kerala news edited

via IFTTT

വിഷുക്കണിയി​ലും ചീനബന്ധം; ചൈനീസ് കണിക്കൊന്ന വിപണിയില്‍

Story Dated: Friday, April 3, 2015 09:39

mangalam malayalam online newspaper

കാഞ്ഞാണി: എന്തിനും ഡ്യൂപ്ലിക്കേറ്റ് തെരയുന്ന ഇന്ത്യാക്കാരന്റെ മന:ശ്ശാസ്ത്രം ഇത്രയ്ക്കും തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ടാകില്ല. എന്തിനും ഏതിനും വിലക്കുറവ് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന ഇന്ത്യാക്കാരന് എല്ലാ വസ്തുക്കളുടേയും ഡ്യൂപ്ലിക്കേറ്റ് ഒരുക്കി നല്‍കുന്ന ചൈന മലയാളിയുടെ വിഷുക്കണിയിലേക്കും കൈ കടത്തുന്നു. നാട്ടില്‍ മരങ്ങളും പൂക്കളും ഇല്ലാതായതോടെ വ്യാജ കണിക്കൊന്നയുമായിട്ടാണ് ചൈനയുടെ വരവ്.

വിഷുവിന്‌ കണിയൊരുക്കാന്‍ കൃത്രിമ പൂക്കളാണ്‌ ചൈന കേരളത്തിന്റെ കമ്പോളത്തില്‍ ഇറക്കിയിട്ടുള്ളത്‌. പ്ലാസ്‌റ്റിക്കും കോട്ടണ്‍ തുണിയും ചേര്‍ത്ത്‌ നിര്‍മിച്ച ചൈനീസ്‌ കൊന്ന ഒരു തണ്ടിന്‌ 30 രൂപയാണ്‌ വില. യഥാര്‍ഥ പൂവിനേക്കാള്‍ കൂടിയ വിലയാണെങ്കിലും വിഷുവിനു മുമ്പേ കൊന്നകള്‍ പൂത്ത്‌ പൂക്കള്‍ പൊഴിഞ്ഞുതീരാറായ സാഹചര്യത്തില്‍ ചൈനീസ് കൊന്നയായാലും മതിയെന്നായി മലയാളിക്ക്.

വിഷുക്കണിയില്‍ കണ്ണിന് ഇമ്പം പകരുന്ന കൊന്നപ്പൂവ് നിര്‍ണ്ണായക സ്ഥാനം അലങ്കരിക്കുന്നതിനാല്‍ കൃത്രിമ കൊന്നകള്‍ ആണെങ്കില്‍ ​പോലും വേണം എന്നതാണ് ചൈനീസ് വ്യാജന് വിപണിയില്‍ തുണയാകുന്നത്. ഇത്തവണ മിക്ക മലയാളി കുടുംബങ്ങളും കണിയൊരുക്കാന്‍ ഈ പൂവ് വ്യാപകമായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. കണിക്കൊന്നകള്‍ കാലംതെറ്റി പൂത്തതാണ് ചൈനക്കാരുടെ ബദലിന് തുണയായിരിക്കുന്നത്.

from kerala news edited

via IFTTT

Friday, 3 April 2015