Story Dated: Friday, April 3, 2015 09:39

കാഞ്ഞാണി: എന്തിനും ഡ്യൂപ്ലിക്കേറ്റ് തെരയുന്ന ഇന്ത്യാക്കാരന്റെ മന:ശ്ശാസ്ത്രം ഇത്രയ്ക്കും തിരിച്ചറിഞ്ഞ ഒരു രാജ്യമുണ്ടാകില്ല. എന്തിനും ഏതിനും വിലക്കുറവ് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധം പിടിക്കുന്ന ഇന്ത്യാക്കാരന് എല്ലാ വസ്തുക്കളുടേയും ഡ്യൂപ്ലിക്കേറ്റ് ഒരുക്കി നല്‍കുന്ന ചൈന മലയാളിയുടെ വിഷുക്കണിയിലേക്കും കൈ കടത്തുന്നു. നാട്ടില്‍ മരങ്ങളും പൂക്കളും ഇല്ലാതായതോടെ വ്യാജ കണിക്കൊന്നയുമായിട്ടാണ് ചൈനയുടെ വരവ്.
വിഷുവിന് കണിയൊരുക്കാന്‍ കൃത്രിമ പൂക്കളാണ് ചൈന കേരളത്തിന്റെ കമ്പോളത്തില്‍ ഇറക്കിയിട്ടുള്ളത്. പ്ലാസ്‌റ്റിക്കും കോട്ടണ്‍ തുണിയും ചേര്‍ത്ത് നിര്‍മിച്ച ചൈനീസ് കൊന്ന ഒരു തണ്ടിന് 30 രൂപയാണ് വില. യഥാര്‍ഥ പൂവിനേക്കാള്‍ കൂടിയ വിലയാണെങ്കിലും വിഷുവിനു മുമ്പേ കൊന്നകള്‍ പൂത്ത് പൂക്കള്‍ പൊഴിഞ്ഞുതീരാറായ സാഹചര്യത്തില്‍ ചൈനീസ് കൊന്നയായാലും മതിയെന്നായി മലയാളിക്ക്.
വിഷുക്കണിയില്‍ കണ്ണിന് ഇമ്പം പകരുന്ന കൊന്നപ്പൂവ് നിര്‍ണ്ണായക സ്ഥാനം അലങ്കരിക്കുന്നതിനാല്‍ കൃത്രിമ കൊന്നകള്‍ ആണെങ്കില്‍ പോലും വേണം എന്നതാണ് ചൈനീസ് വ്യാജന് വിപണിയില്‍ തുണയാകുന്നത്. ഇത്തവണ മിക്ക മലയാളി കുടുംബങ്ങളും കണിയൊരുക്കാന്‍ ഈ പൂവ് വ്യാപകമായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ്. കണിക്കൊന്നകള്‍ കാലംതെറ്റി പൂത്തതാണ് ചൈനക്കാരുടെ ബദലിന് തുണയായിരിക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
ഓട്ടോ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്ക് Story Dated: Tuesday, January 6, 2015 02:03ചേലക്കര: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്കേറ്റു. ചേലക്കര നാട്യന്‍ചിറ പാണ്ടിയോട്ടില്‍ രാമന്‍കുട്ടിയുടെ മകന് ജയപ്രകാശി (32) നെയ… Read More
രണ്ട് കൊലക്കേസിലും ഒരു കൊലപാതകശ്രമ കേസിലുമായി മൂന്നുപേര്‍ അറസ്റ്റില്‍ Story Dated: Thursday, January 8, 2015 02:12തൃപ്രയാര്‍: രണ്ട് കൊലക്കേസിലും ഒരു കൊലപാതകശ്രമ കേസിലുമായി മൂന്നുപ്രതികളെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ്സംഘം അറസ്റ്റുചെയ്തു. അത്തു എന്നും ഉണ്ടക്കണ്ണ… Read More
സിവില്‍സപ്ലൈസ് ഔട്ട്ലെറ്റ് പൂട്ടാന്‍ നീക്കം; പ്രതിഷേധം വ്യാപകമാകുന്നു Story Dated: Sunday, January 11, 2015 01:27തൃശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയിലെ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റ് പൂട്ടുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു. മാവോയിസ്റ്റു ഭീഷണിയുടെ പേരില്‍ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടി… Read More
ശുദ്ധജല പദ്ധതിക്ക് പൈപ്പിടല്‍: ഫോണുകളും ഇന്റര്നെറ്റുംനിശ്ചലമായി Story Dated: Thursday, January 8, 2015 02:12ഇരിങ്ങാലക്കുട:ശുദ്ധജല പദ്ധതിക്ക് പൈപ്പിട്ടതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍. കേബിളുകള്‍ മുറിഞ്ഞ് പല പ്രദേശങ്ങളിലും നിശ്ചലമായ ടെലിഫോണുകളും ഇന്റര്‍നെറ്റും ഇതുവരെയും അധികൃതര… Read More
പെരുന്നാളിനിടെ വധശ്രമം: രണ്ടുപേര്‍ പിടിയില്‍ Story Dated: Thursday, January 8, 2015 02:12തൃശൂര്‍: നിരവധി കേസിലെ പ്രതിയായ ചാവക്കാട് സ്വദേശി ശിവന് ബഷീറിനെ (25) അരണാട്ടുകര പള്ളിപെരുന്നാളിനിടക്ക് ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ സിറ… Read More