121

Powered By Blogger

Sunday, 5 April 2015

വിളവൂര്‍ക്കലില്‍ കുടിവെള്ളം മുടങ്ങിയിട്ട്‌ എട്ടുദിവസം; പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റോഡുപരോധിച്ചു











Story Dated: Monday, April 6, 2015 03:11


മലയിന്‍കീഴ്‌: വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ 6 വാര്‍ഡുകളില്‍ തുടര്‍ച്ചയായി 8ദിവസം കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ വിളവൂര്‍ക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ലാലിയുടെ നേതൃത്വത്തില്‍ ഭരണ-പ്രതിപക്ഷാഗംങ്ങളും നൂറിലേറെ വരുന്ന നാട്ടുകാരും ചേര്‍ന്ന്‌ റോഡ്‌ ഉപരോധിച്ചു. ഇന്നലെ വൈകിട്ട്‌ ചൂഴാറ്റുകോട്ടയിലായിരുന്നു സംഭവം. ഉപരോധം മൂലം പാമാംകോട്‌-പാപ്പനംകോട്‌ റോഡില്‍ രണ്ടുമണിക്കൂറിലേറെ ഗതാഗതം താറുമാറായി. രണ്ടരമണിക്കൂറിലേറെ നീണ്ടുനിന്ന ഉപരോധവിവരമറിഞ്ഞ്‌ മലയിന്‍കീഴ്‌ എസ്‌.ഐ, വാട്ടര്‍അഥോറിറ്റി ഓഫീസര്‍ എന്നിവര്‍ സ്‌ഥലത്തെത്തി. കൂടിയാലോചനകള്‍ക്കു ശേഷം മണിക്കൂറുകള്‍ക്കകം പ്രശനം പരിഹരിക്കാമെന്ന്‌ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ ഉപരോധം പിന്‍വലിച്ചത്‌. ചൂഴാറ്റുകോട്ട വാളിയാട്ടുകോണത്തുള്ള അഡീഷണല്‍ ടാങ്കില്‍ നിന്നാണ്‌ കുണ്ടമണ്‍കടവ്‌, കുരിശുമുട്ടം, പുതുവീട്ടുമേലെ, പനങ്ങോട്‌, പേയാട്‌ വാര്‍ഡുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നത്‌. ഇവിടെനിന്നും പ ുറപ്പെടുന്ന പൈപ്പുലൈനുകളില്‍ പൊട്ടലുള്ളതു കാരണം മലിനജലമാണ്‌ നാട്ടുകാര്‍ക്ക്‌ ലഭിച്ചിരുന്നത്‌. വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ പഞ്ചായത്തു സമിതിയുടെ അടിയന്തിരയോഗം ചേര്‍ന്ന്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ പൈപ്പുലൈനുകളിലെ അറ്റകുറ്റ പണികള്‍ ചെയ്‌തുനല്‍കി. 5 ദിവസം പിന്നിട്ടിട്ടും ശുദ്ധജലവിതരണം പുനസ്‌ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഏറ്റെടുത്ത്‌ സി.പി.എം രാപ്പകല്‍ സമരം തുടങ്ങാനിരിക്കെയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉപരോധ സമരവുമായി രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്‌.










from kerala news edited

via IFTTT