Story Dated: Monday, April 6, 2015 02:38
കോഴിക്കോട്: കലാ-സാംസ്‌കാരിക മേഖലയ്‌ക്കു ഒഴിച്ചുകൂടാനാവാത്ത സംഭാവനകള്‍ നല്‍കിയ നാടന്‍ കലകളും മലബാറിന്റെ മാത്രം പ്രത്യേകതകളായിരുന്ന മാപ്പിളകലകളും ജീവിതഗന്ധിയായിരുന്ന നാട്ടറിവുകളും പുതുതലമുറയിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍.
ഫോക്‌ലോര്‍ ആര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ച് അക്കാദമി (ഫറ)യുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യജീവിതത്തിന്റെ ഭാഗമായിരുന്ന കലകളും സാംസ്‌കാരിക പൈതൃകങ്ങളും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ താളത്തില്‍ നിന്നും പറിച്ചെടുത്ത നാട്ടറിവുകളും നമ്മുടെ ജീവിതത്തില്‍ നിന്നും അകന്നു പോയിരിക്കുകയാണെന്ന് മുനീര്‍ പറഞ്ഞു.
ശംസുദ്ദീന്‍ ചെട്ടിപ്പടി അധ്യക്ഷതവഹിച്ചു. ബ്രോഷര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ബാലകൃഷ്‌ണന്‍ വള്ളിക്കുന്ന്, തിരുനാമ മൂര്‍ത്തി , എന്‍.സി അബൂബക്കര്‍, കെ.മൊയ്‌തീന്‍കോയ, എ.മൂസഹാജി, റാഷിദ് അഹമ്മദ്, ലത്തീഫ് കവലാട് എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT