Story Dated: Monday, April 6, 2015 02:40
വേങ്ങര:ഇരിങ്ങല്ലൂര്‍ മജ്‌മഉദ്ദഅ്‌വത്തില്‍ ഇസ്ലാമിയ്യയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. മജ്‌മഅ് സില്‍വര്‍ ജൂബിലി സമ്മേളനം 16 മുതല്‍ 18വരെ നടക്കും. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് വ്യത്യസ്‌ഥമായ കാരുണ്യ പദ്ധതികളുടെ ഭാഗമായിട്ടാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സാന്ത്വന ഭവനന സമര്‍പ്പണം, പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് ക്യാമ്പ്, ഹാപ്പി ഫാമിലി ക്ലാസ്സുുകള്‍, നിര്‍ധന രോഗികള്‍ക്ക് മെഡിക്കല്‍ കാര്‍ഡ്‌്, റിലീഫ് വിതരണം എന്നിവ നടന്നു. കോട്ടക്കല്‍ മിംസ് ഹോസ്‌പിറ്റല്‍, ഇംറാന്‍സ് കണ്ണാശുപത്രി, കോട്ടക്കല്‍ യൂനാനി ഹോസ്‌പിറ്റല്‍ എന്നീ സ്‌ഥാപനങ്ങളുമായി സഹകരിച്ചാണ് മാനസിക വിഭാഗം, നേത്ര വിഭാഗം ഇ എന്‍ ടി, ജനറല്‍ മെഡിസിന്‍, യൂനാനി എന്നീ വിഭാഗങ്ങളിലായി മെഡിക്കല്‍ ക്യാമ്പ് നടന്നടത്. ഡോ. നൂറുദ്ദീന്‍, ഡോ. അബൂ സ്വാലിഹ്, ഡോ. ശബീറലി, ഡോ. അബ്‌ദുല്‍ അസീസ്, ഡോ. ശാഹുല്‍ ഹമീദ്, ഡോ. ഒ കെ അബ്‌ദുറഹിമാന്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പിന്റെ ഉല്‍ഘാടനം എസ്.എസ്.എഫ് സംസ്‌ഥാന കാമ്പസ് സെക്രട്ടറി ഡോ. നൂറുദ്ദീന്‍ നിര്‍വഹിച്ചൂ. കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രഫഷണല്‍സ് (കാമ്പ്) ന്റെ ജില്ലാ ചെയര്‍മാന്‍ ഡോ. അബൂ സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു. പി.പി മുജീബ് റഹ്‌മാന്‍, മുസ്‌തഫ സഖാഫി(ഖത്തര്‍), സിയാന നാസര്‍ ഹാജി, ഡോ. അബ്‌ദുല്‍ അസീസ്, അബ്‌ദുല്‍ ബാഖി മുസ്ലിയാര്‍ സംബന്ധിച്ചു. പി.സി എച്ച് അബൂബക്കര്‍ സഖാഫി, മര്‍സൂഖ് കണ്ണൂര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT