Story Dated: Monday, April 6, 2015 02:45
പിണങ്ങോട്: എടത്തറക്കടവ് കുടിവെള്ള വിതരണ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് ആരോപണം. ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ നൂറിലധികം കുടുംബങ്ങളുടെ കുടിവെള്ളത്തിനുള്ള ഏകാശ്രയമാണ് എടത്തറക്കടവ് ശുദ്ധജല പദ്ധതി. പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിനജലം ശുദ്ധീകരിക്കാതെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. പമ്പ് ഹൗസും ടാങ്കും വൃത്തിഹീനമായ അവസ്‌ഥയിലാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
എടത്തറക്കടവ് പുഴയില്‍ നിര്‍മിച്ച ചെക്ക്‌ഡാമില്‍ നിന്നും വെള്ളം അടുത്തുള്ള പമ്പ് ഹൗസിനോട് ചേര്‍ന്ന കൂറ്റന്‍ ടാങ്കില്‍ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. വൈത്തിരി, പൊഴുതന, അച്ചൂര്‍, ആറാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു വരുന്ന പുഴയില്‍ വിവിധ ഫാക്‌ടറികളില്‍ നിന്നും, എസേ്‌റ്ററ്റുകളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും, തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന മാരകമായ കീടനാശിനികളും കലരുന്നുണ്ട്. കന്നുകാലികളുടെ അവശിഷ്‌ടങ്ങള്‍ വരെ പുഴയിലൂടെ ഒഴുകിയെത്തുന്നു.
എടത്തറക്കടവിലെ പമ്പ് ഹൗസില്‍ ശേഖരിക്കുന്ന വെള്ളം ഫില്‍ട്ടര്‍ ചെയ്യാതെ പിണങ്ങോട് മുക്കിലെ അറയില്‍കുന്നില്‍ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലുള്ള ടാങ്കിലേക്ക് എത്തിച്ചാണ് വിതരണം ചെയ്യുന്നത്. അറയില്‍കുന്നില്‍ 40 വര്‍ഷം മുന്‍പാണ് ടാങ്ക് നിര്‍മിച്ചത്. ടാങ്കും പരിസരവും കാടുകയറിയ അവസ്‌ഥയിലാണ്. ജനവാസമോ ആള്‍സഞ്ചാരമോയില്ലാത്ത സ്‌ഥലത്ത് സ്‌ഥിതി ചെയ്യുന്ന ടാങ്കിന്റെ ശുചീകരണമടക്കമുള്ള പ്രവൃത്തികളില്‍ അധികൃതര്‍ അനാസ്‌ഥ കാട്ടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
പമ്പ് ഹൗസ്, ടാങ്ക് എന്നിവ നവീകരിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം അധികാരികള്‍ ഇന്നും അവഗണിക്കുകയാണ്. ഇതിനെതിരേ ശക്‌തമായ സമരം നടത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എടത്തറക്കടവ് ശുദ്ധജല പദ്ധതിയിലൂടെ മലിനജലം വിതരണം ചെയ്യുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ സി.എച്ച് റിലീഫ് സെന്റര്‍ തീരുമാനിച്ചു.
കുടിവെള്ള പദ്ധതിയുടെ ശോച്യാവസ്‌ഥ സംബന്ധിച്ച് നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. ഒടുങ്ങാട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.എ മനാഫ്, ജാസര്‍ പാലക്കല്‍, സലിം ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT