Story Dated: Monday, April 6, 2015 02:42
ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയില്‍ തടയണകളുടെ ജോലികള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പുഴയില്‍ മനുഷ്യതടയണ തീര്‍ത്തു. ഷൊര്‍ണൂര്‍ മുനിസിപ്പല്‍, വള്ളത്തോള്‍ നഗര്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മനുഷ്യതടയണ തീര്‍ത്തത്. ദേശീയ സമിതി അംഗം പി.കെ. ശ്രീരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. വേലായുധന്‍ അധ്യക്ഷനായി. പി. അനൂപ്, സതീഷ്‌കുമാര്‍, പരമേശ്വരന്‍, പി. മുരളിധരന്‍, ഉണ്ണികൃഷ്‌ണന്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT