121

Powered By Blogger

Sunday, 5 April 2015

യു.ഡി.എഫ്‌ സര്‍ക്കാരിനെ അഭിനന്ദിച്ചു











Story Dated: Monday, April 6, 2015 03:05


ഇലവുംതിട്ട: കെ.പി.എം.എസിനും പി.ആര്‍.ഡി.എസിനും ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളും ഭൂമിയും അനുവദിച്ച യു.ഡി.എഫ്‌ സര്‍ക്കാരിനെ ഗൗതമ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌, സമതാ സൈനിക്‌ ദള്‍, ശ്രീബുദ്ധ ലൈബ്രറി ആന്റ്‌ റീഡിംഗ്‌ റൂം സംയുക്‌ത യോഗം അഭിനന്ദിച്ചു. ദളിത്‌ വിദ്യാഭ്യാസ വിപ്ലവത്തിന്‌ ശക്‌തമായ അടിത്തറയിട്ട നടപടിയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയുടേതെന്ന്‌ യോഗം വിലയിരുത്തി.


സ്‌ഥാപനവല്‍ക്കരണത്തില്‍ ദളിത്‌ സംഘടനകളെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അയ്യങ്കാളി കുടിപള്ളിക്കൂടം സ്‌ഥാപിച്ച ഇലവുംതിട്ടയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്‌കര്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിന്‌ സര്‍ക്കാര്‍ അംഗീകാരം ഉടന്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ട്രസ്‌റ്റ്‌ ആസ്‌ഥാനമായ ഇലവുംതിട്ട കോങ്ങനാല്‍ ബില്‍ഡിംഗില്‍ ചോര്‍ന്ന യോഗത്തില്‍ ഡോ.അംബേദ്‌കര്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ മനേജരും ട്രസ്‌റ്റ്‌ ചെയര്‍മാനുമായ സി.എ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.ബി. അരുണ്‍,സുബിന്‍രാജ്‌, സജിത്‌ സദാനന്ദന്‍, ഗോകുല്‍ കെ.മോഹന്‍, ടി.വി.സുരേഷ്‌ കുമാര്‍, ശ്രീരാജ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഫുട്‌ബോള്‍ പരിശീലന ക്യാമ്പ്‌










from kerala news edited

via IFTTT