Story Dated: Monday, April 6, 2015 03:27
കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടിയേറ്റ് 14ന് വൈകിട്ട് 6.30ന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവന്‍ നമ്പൂതിരി നിര്‍വഹിക്കും. പുതിയതായി നിര്‍മിച്ച തിടമ്പ്, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, കൊടിക്കൂറ എന്നിവ വഹിച്ചുകൊണ്ടുള്ള ധ്വജഘോഷയാത്ര വൈകിട്ട് നാലിന് മാടപ്പാട്ട് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. ജില്ലാ ജഡ്‌ജി പി.കെ. ലക്ഷ്‌മണന്‍ ഘോഷയാത്രയ്‌ക്ക് ദീപം തെളിയിക്കും.
വൈകിട്ട് 7.30ന് ദേസ്വം പ്രസിഡന്റ് എം.ജി. സുകുമാരന്‍നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ തിരുവുത്സവ സന്ദേശം നല്‍കും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്‌ണന്‍, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ കെ. അനില്‍കുമാര്‍ എന്നിവര്‍ വിവിധ സഹായ പദ്ധതികളുടെ വിതരണോദ്‌ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 9.30ന് തിരുവനന്തപുരം സൗപര്‍ണികയുനൊടകം- പന്തയക്കുതിര
15ന് രാവിലെ അഞ്ചിന് വിഷുക്കണിദര്‍ശനം, കലശം. വൈകിട്ട് കര്‍ഷകശ്രീ എഡിറ്റര്‍ ജി. വിശ്വനാഥന്‍നായരുടെ അധ്യക്ഷതയില്‍ നടക്കുന്ന വിചാരസത്രത്തില്‍ ഹൈന്ദവകേരളം എന്ന വിഷയത്തെ അധികരിച്ച് ഹിന്ദു ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പ്രസംഗിക്കും. തുടര്‍ന്ന് എട്ടു മുതല്‍ വൈക്കം ദേവസേനാപതി ഭജന്‍സിന്റെ നാമസങ്കീര്‍ത്തനലഹരി.
16ന് ഉത്സവബലി, വൈകിട്ട് ആറിന് കോട്ടയം ചിന്മയാ മിഷന്റെ ഗീതാഞ്‌ജലി, ഏഴിന് റബര്‍ ബോര്‍ഡ് ഡയറക്‌ടര്‍ എന്‍. രാജഗോപാലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന വിചാരസത്രത്തില്‍ ആരോഗ്യം ക്ഷേത്രങ്ങളിലൂടെ എന്ന വിഷയത്തെ അധികരിച്ച് ഡോ. രാമകൃഷ്‌ണന്‍ ദ്വരൈസ്വാമി പ്രസംഗിക്കും. എട്ടിന് സിനിമാറ്റിക് ഡാന്‍സ്, 8.30ന് ശ്രീദുര്‍ഗാ ഭജനസമിതിയുടെ സാമഗീതാമൃതം.
17ന് ഉച്ചയ്‌ക്ക് 12ന് ഉത്സവബലി, വൈകിട്ട് ഏഴിന് എം.ആര്‍. ഈശ്വരിക്കുട്ടിയുടെ അധ്യക്ഷതയില്‍ നടക്കുന്ന വിചാരസത്രത്തില്‍ ഭാരതീയ കുടുംബസങ്കല്‌പം എന്ന വിഷയത്തില്‍ ഷൈലജ രവീന്ദ്രന്റെ പ്രസംഗം, എട്ടു മുതല്‍ ലക്ഷ്‌മി എസ്. നായരുടെ സംഗീതസദസ്.
18ന് രാവിലെ ഒന്‍പതിന് കലവറ നിറയ്‌ക്കല്‍, 12ന് ഉത്സവബലി, വൈകിട്ട് 5.30ന് തൃഗൗതമപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര സമിതിയുടെ നാരായണീയ പാരായണം, ഏഴിന് ഉഷ പ്രണവത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന വിചാരസത്രത്തില്‍ ചിന്മയമിഷനിലെ പാര്‍വതി ഭഗവദ്‌ഗീത എന്ന വിഷയത്തെ അധികരിച്ച് പ്രസംഗിക്കും. 7.30ന് സര്‍ഗ കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങള്‍, 9.30ന് ചേര്‍ത്തല ജൂബിലി തീയറ്റേഴ്‌സിന്റെ നാടകം- ആക്രി അവറാന്‍ എം.എ.
19ന് രാവിലെ ഒന്‍പതിന് യക്ഷി പുനഃപ്രതിഷ്‌ഠ, ഉച്ചയ്‌ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് ആറിന് കോടിമത പള്ളിപ്പുറത്തുകാവ് സമിതിയുടെ നാരായണീയപാരായണം, ഏഴിന് മുട്ടമ്പലം എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ തിരുവാതിരകളി, 7.30ന് നൃത്തശില്‌പം, 8.30ന് വടവാതൂര്‍ ശ്രീലക്ഷ്‌മി സ്‌കൂള്‍ ഓഫ് ഡാന്‍സ് മ്യൂസിക്കിന്റെ നൃത്തനിശ.
20ന് രാവിലെ എട്ടിന് കാഴ്‌ചശ്രീബലി, വൈകിട്ട് അഞ്ചിന് പാറമ്പുഴ എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ ഭജന്‍സ്, 7.30ന് കാഴ്‌ചശ്രീബലിക്ക് ചേന്നമംഗലം രഘുമാരാരുടെ പ്രമാണത്തില്‍ 40ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം, ഒന്‍പതിന് അഞ്‌ജലി ദിവാകറിന്റെ ഭരതനാട്യം, പത്തിന് ആലപ്പുഴ ഇപ്‌റ്റയുടെ നാട്ടുപാട്ട് ഉത്സവം, രാത്രി 12ന് പള്ളിവേട്ട.
21ന് രാവിലെ പത്തിന് ആറാട്ട് പുറപ്പാട്, 12ന് ആറാട്ട് കടവില്‍ സദ്യ, വൈകിട്ട് നാലിന് മാടപ്പാട്ട് കടവില്‍ ആറാട്ട്, വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി ഒന്‍പതിന് തൃഗൗതമപുരം ക്ഷേത്രത്തില്‍ ആറാട്ട് എത്തിച്ചേരും. തുടര്‍ന്ന് ദേശതാലപ്പൊലി, കരകം എന്നിവയോടെ ക്ഷേത്രാങ്കണത്തിലേക്ക്. ആറാട്ടുദിനത്തില്‍ വൈകിട്ട് ആറിന് കണ്‍വന്‍ഷന്‍ പന്തലില്‍ പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്.
7.30ന് കിളിരൂര്‍ അഖില്‍ ആന്‍ഡ് പള്ളിക്കല്‍ സതീഷ് എന്നിവരുടെ നാദസ്വരക്കച്ചേരി, രാത്രി 12ന് കൊപ്രത്ത് കവലയില്‍ ആറാട്ട് എതിരേല്‍പ്, വെന്നിമല ഉണ്ണികൃഷ്‌ണന്‍മാരാരുടെ പ്രമാണത്തില്‍ സ്‌പെഷല്‍ പഞ്ചവാദ്യം തുടര്‍ന്ന് വെടിക്കെട്ട്, ഒന്നിന് കൊടിയിറക്ക്.
from kerala news edited
via IFTTT