121

Powered By Blogger

Sunday, 5 April 2015

ചിത്രകഥാപ്രദര്‍ശനത്തില്‍ മലയാളിയുടെ ശേഖരവും








ചിത്രകഥാപ്രദര്‍ശനത്തില്‍ മലയാളിയുടെ ശേഖരവും


Posted on: 05 Apr 2015


ബെംഗളൂരു: കോമിക്കുകളുടെ വന്‍ ശേഖരവുമായി വര്‍ഷംതോറും ബെംഗളൂരുവില്‍ സംഘടിപ്പിക്കാറുള്ള കോമിക് കോണ്‍ മേളയില്‍ മലയാളിയുടെ ചിത്രകഥാശേഖരത്തിന്റെ പ്രദര്‍ശനവും. മാവേലിക്കര സ്വദേശി അരുണ്‍ പ്രസാദാണ് തന്റെ ശേഖരത്തിലുള്ള 15,000 കോമിക്കുകളില്‍ 50 എണ്ണം 'റെയര്‍ ഇന്ത്യന്‍ കോമിക്‌സ്' എന്ന പേരില്‍

കോമിക്‌സ് പ്രേമികള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

അമര്‍ ചിത്രകഥയുടെ ആദ്യത്തെ 10 ലക്കങ്ങള്‍ മുതല്‍ 1949-ല്‍ ഇറങ്ങിയ ജൂനിയര്‍ കോമിക്‌സ്, 1964 ല്‍ ഇറങ്ങിയ ഫാന്റം ബെല്‍റ്റ് , ഹെര്‍ക്കുലീസ് ആന്‍ഡ് ഹെമന്‍, ചാര്‍ലി ചാപ്ലിന്‍, സ്റ്റാര്‍ കോമിക്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന കോമിക്, ചുരുക്കം ചില ലക്കങ്ങള്‍ മാത്രം പുറത്തിറങ്ങിയ ബച്ചന്‍ കോമിക്‌സ് തുടങ്ങി ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ഒട്ടേറെ കോമിക്കുകള്‍ പ്രദര്‍ശനത്തിനുണ്ട്.

1991-ല്‍ ഒരു സുഹൃത്ത് സമ്മാനിച്ച ഇന്ദ്രജാല്‍ കോമിക്‌സ് ആണ് അരുണ്‍ ശേഖരിച്ച കോമിക്കുകളില്‍ ആദ്യത്തേത്. പിന്നീട് പല ഇന്ത്യന്‍ നഗരങ്ങളിലും അമേരിക്ക, ഓസ്‌ട്രേലിയ തു

ടങ്ങിയ വിദേശ രാജ്യങ്ങളിലും സഞ്ചരിച്ച് പുസ്തങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോമിക്കുകള്‍ ശേഖരിച്ചതിനുള്ള പുരസ്‌കാരം അരുണ്‍ പ്രസാദിന് ലഭിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ സര്‍വേയാണ് അരുണ്‍കുമാറിനെ അവാര്‍ഡിനു തിരഞ്ഞെടുത്തത്

ഹെബ്ബാള്‍ മാന്യത ടെക്ക് പാര്‍ക്കിലെ വൈറ്റ് ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കോമിക് കോണില്‍ കോമിക്‌സ് പുസ്തകങ്ങള്‍ മാത്രമല്ല കോമിക്‌സ് കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയ ടീഷര്‍ട്ടുകള്‍, കളിപ്പാട്ടങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയുമുണ്ട്. കോമിക് കഥാപാത്രങ്ങളുടെ വേഷം കെട്ടിയവരെയും മേളയില്‍ ദൃശ്യമാവും. രണ്ടുദിവസമായി തുടരുന്ന മേള ഞായറാഴ്ച അവസാനിക്കും.











from kerala news edited

via IFTTT