121

Powered By Blogger

Sunday, 5 April 2015

രാമനാട്ടുകര ഫെസ്‌റ്റിന്‌ വര്‍ണാഭമായ തുടക്കം











Story Dated: Monday, April 6, 2015 02:38


mangalam malayalam online newspaper

രാമനാട്ടുകര: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമനാട്ടുകര ഫെസ്‌റ്റ് ഗ്രാമോത്സവത്തിന്‌ വര്‍ണാഭമായ തുടക്കം. രാമനാട്ടുകര ഗവ. യു.പി.സ്‌കൂളില്‍നിന്നു തുടങ്ങിയ ഘോഷയാത്രക്ക്‌ പാമ്പാടി രാജന്‍ ഗജവീരനും ശിങ്കാരി മേളവും ദഫ്‌ മുട്ടുംബുള്ളറ്റ്‌ റാലിയും അകമ്പടിയേകി. വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരും ഘോഷയാത്രയില്‍ അണിനിരന്നു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്ട്‌, രാമനാട്ടുകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.സി. ഹംസക്കോയ, വൈസ്‌ പ്രസിഡന്റ്‌ വി.എം.പുഷ്‌പ, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഒ.ഭക്‌തവത്സലന്‍, ബ്ലോക്ക്‌ മെമ്പര്‍ മാരായ കെ.ടി.റസാഖ്‌ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവദി പേര്‍ നേതൃത്വം നല്‍കി. ചെത്തുപാലത്തിനു സമീപം പ്രത്യേകം തയ്ായറാക്കിയ നഗരിയിലാണ്‌ ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക വ്യാവസായിക വാണിജ്യ വിനോദ കലാ സാംസ്‌ക്കാരിക പ്രദര്‍ശനം ഒരുക്കിയത്‌ നാല്‍പതോളം സ്‌റ്റാളുകള്‍ ഉണ്ട്‌ .സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്‌ഥാപനങ്ങളുടേയും വ്യാപാര സ്‌ഥാപനങ്ങളുടേയും പവലിയനുകള്‍, ഫ്‌ളവര്‍ ഷോ, സ്‌റ്റേജ്‌ ഷോ, അക്വാപെറ്റ്‌ ഷോ തുടങ്ങി വിനോദ വിജ്‌ഞാന പരിപാടികളും ഒരുക്കിയിട്ടുണ്ട്‌.30 രൂപയാണ്‌ പ്രവേശന ഫീസ്‌. ഫെസ്‌റ്റിന്റെ ലാഭം പഞ്ചായത്തിന്റെ പരിരക്ഷ പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കും. ചടങ്ങ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. രാമനാട്ടുകര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.സി.ഹംസക്കോയ അധ്യക്ഷത വഹിച്ചു.










from kerala news edited

via IFTTT

Related Posts:

  • നെല്ല്‌ കരയ്‌ക്കെത്തിക്കാന്‍ കഴിയാതെ കര്‍ഷകര്‍ Story Dated: Monday, March 16, 2015 01:05കോട്ടയം: കൊയ്‌തെടുത്ത നെല്ല്‌ കരയ്‌ക്കെത്തിക്കാന്‍ കഴിയാതെ കര്‍ഷകര്‍ വലയുന്നു. പള്ളം,ചിങ്ങവനം പ്രദേശത്തെ കര്‍ഷകരാണ്‌ നെല്ല്‌ പാടങ്ങളില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നത്‌. വഴികളുട… Read More
  • രോഗികളെ വലയ്‌ക്കുന്ന ഡോക്‌ടര്‍ വീണ്ടുമെത്തി Story Dated: Monday, March 16, 2015 01:05വൈക്കം : താലൂക്ക്‌ ആശുപത്രിയില്‍ സന്ധ്യ സമയങ്ങളില്‍ അത്യഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ ഡോക്‌ടറുടെ അലംഭാവം മൂലം വലയുന്നു.രോഗികളുടെ ഭാഗത്തുനിന്ന്‌ ഡോക്‌ടര്‍ക്ക… Read More
  • ഒരുമയുടെ പെരുമയുമായി സര്‍ക്കാര്‍ വിദ്യാലയം Story Dated: Monday, March 16, 2015 01:05പങ്ങട: പങ്ങട ഗവ. എല്‍.പി സ്‌കൂളിനു പറയാനുള്ളത്‌ ഒരുമയുടെയും കഠിനാധ്വാനത്തിന്റെയും വിജയഗാഥയാണ്‌. അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും ഒന്നിച്ചു നടത്തുന്ന പ്രയത്‌നം ഈ സ്‌… Read More
  • കദളിമംഗലം ദേവീക്ഷേത്രം: വലിയ പടയണി ഇന്ന്‌ Story Dated: Monday, March 16, 2015 01:06തിരുവല്ല: കദളിമംഗലം ദേവീ ക്ഷേത്രത്തിലെ പടയണി മഹോത്സവത്തോട്‌ അനുബന്ധിച്ചുളള വലിയ പടയണി ഇന്നു നടക്കും. 9.30-ന്‌ പുലവൃത്തത്തോടെ തുടക്കമാകും. തപ്പുമേളത്തിന്റെ അകമ്പടിയോടെ വെളിച്ച… Read More
  • ആരോഗ്യബോധവത്‌കരണത്തിന്‌ തെരുവുനാടകം Story Dated: Monday, March 16, 2015 01:06ഇലവുംതിട്ട: വിണ്ടുണങ്ങിയ ജലാശയത്തിന്റെയും അരങ്ങു വാഴുന്ന പകര്‍ച്ച വ്യാധികളെയും പറ്റിയുള്ള തെരുവ്‌ നാടകം ജനങ്ങള്‍ക്ക്‌ പുതിയ അനുഭവമായി. പന്തളം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വല്ലന സ… Read More