Story Dated: Monday, April 6, 2015 03:05
പന്തളം: മകളുടെ വീട്ടിലെത്തിയ മാതാവിന്റെ സ്വര്‍ണമാല മോഷ്ടിച്ചു.മകളുടെ വീടായ മങ്ങാരം ഹരിതത്തില്‍ എത്തിയ പെരുമ്പുളിക്കല്‍ മന്നംനഗര്‍ കിടങ്ങില്‍ നിര്‍മല (65)യുടെ രണ്ടുപവന്റെ സ്വര്‍ണമാലയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ഇന്നലെ ആറുമണിയോടെ വീടിന് പിന്നിലെ കിണറ്റിന് കരയില്‍ മുഖംകഴുകിക്കൊണ്ടുനില്ക്കുമ്പോള് പുറകില്‍നിന്ന് എത്തിയ മോഷ്ടാവ് മാല പൊട്ടിച്ചു കടക്കുകയായിരുന്നു. ഇയാള്‍ ബര്‍മുഡയും ടീഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് നിര്‍മല പറഞ്ഞു. വീട്ടില്‍ കൊച്ചുമക്കള്‍ മാത്രമേയുണ്ടായിരുന്നുള്ളു. മകള്‍ പ്രീതയുടെ ചികിയ്ക്കായി മരുമകന് ഹരികുമാറും പന്തളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു. പന്തളം എസ്.ഐ യു. ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT