121

Powered By Blogger

Sunday, 5 April 2015

തൂണേരി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ രണ്ടു പേരെ കൂടി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.











Story Dated: Monday, April 6, 2015 02:38


നാദാപുരം : തൂണേരി വെളളൂരില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ രണ്ടു പേരെ കൂടി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വീടാക്രമത്തിനിടെ കവര്‍ച്ച നടത്തിയെന്ന പരാതിയില്‍ ചെക്യാട്‌ കല്ലറയില്‍ മനോജി31)നെയും വീടാക്രമണ കേസില്‍ കല്ലാച്ചി വിഷ്‌ണുമംഗലം ചുണ്ടയില്‍ വിനു(32)വിനേയുമാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.

വിദേശത്തേക്ക്‌ പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ്‌ മനോജിനെ പിടികൂടിയത്‌. ഖത്തറില്‍ പെയിന്റിംഗ്‌ തൊഴിലാളിയാണ്‌ മനോജ്‌.. പൊട്ടിയ സ്വര്‍ണ ചെയിനിന്റെ ഒരു ഭാഗം കണ്ടെടുത്തതായും ഉടമ തിരിച്ചറിഞ്ഞതായും പോലീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം ചെക്യാട്‌ നിരവത്ത്‌ ലിനീഷ്‌ എന്ന ഗിരീഷന്‍ (30) ചെക്യാട്‌ തട്ടാന്റവിട ഷാജി(33) എന്നിവരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. മുക്കു പണ്ടവും ടോര്‍ച്ചും സ്‌പ്രേയും പ്രതികളില്‍ നിന്നും കണ്ടെടുത്തിരുന്നു.

കോടഞ്ചേരി പളളിപ്പറമ്പത്ത്‌ സുബൈദയുടെ വീടാക്രമത്തിനിടെയാണു സ്വര്‍ണാഭരണം കവര്‍ന്നത്‌.

വീട്ടുകാരെ അക്രമിക്കുന്നതു കണ്ട സുബൈദയുടെ ഭര്‍ത്താവിന്റെ സഹോദരി കുല്‍സു സ്‌ഥലത്തു ഓടിയെത്തി.ഇതിനിടെ അക്രമികള്‍ കുല്‍സു ധരിച്ച നാല്‌ പവന്‍ സ്വര്‍ണാഭരണം കവരുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.അക്രമി സംഘത്തിലെ മനോജും ഗിരീഷും തമ്മില്‍ സ്വര്‍ണാഭരണം പങ്ക്‌ പറ്റുന്നതിനെ ചൊല്ലി തര്‍ക്കമുടലെടുത്തിരുന്നു. പിന്നീട്‌ കവര്‍ന്ന ആഭരണമാണെന്നും പറഞ്ഞ്‌ മനോജ്‌ ഗിരീഷന്‌ നല്‍കിയ ആഭരണം കണ്ണൂര്‍ ജില്ലയിലെ പാറാട്ട്‌ ജ്വല്ലറിയില്‍ വില്‍പ്പനക്കായി കൊണ്ടു പോയി. ജ്വല്ലറിക്കാര്‍ പരിശോധിച്ചപ്പോള്‍ മുക്കു പണ്ടമാണെന്ന്‌ ബോധ്യപ്പെടുകയും ചെയ്‌തതായി പോലീസ്‌ പറഞ്ഞു. യഥാര്‍ഥ ആഭരണം നല്‍കാതെ മുക്കു പണ്ടം നല്‍കി ഗിരീഷിനെ വഞ്ചിക്കുകയായിരുന്നത്രെ.ഷാജിയുടെ അടുത്ത്‌ നിന്നാണ്‌ ടോര്‍ച്ചും സ്‌പ്രേയും കണ്ടെടുത്തതെന്നും പോലീസ്‌ അറിയിച്ചു. മനോജന്‍ നെടുമ്പാശേരി വഴി വിദേശത്തേക്ക്‌ പുറപ്പെടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ എമിഗ്രേഷന്‍ വിഭാഗത്തിലേക്ക്‌ അടിയന്തര സന്ദേശമയക്കുകയായിരുന്നു.

തുടര്‍ന്നാണ്‌ വിമാനത്താവള അധികൃതര്‍ തടഞ്ഞു വെച്ചത്‌.തുടര്‍ന്ന്‌ എസ്‌.ഐ കെ.ടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്‌റ്റ് ചെയ്ുകയയായിരുന്നു.










from kerala news edited

via IFTTT