121

Powered By Blogger

Sunday, 5 April 2015

പാചകവാതക വിതരണത്തില്‍ ക്രമക്കേടെന്ന്‌











Story Dated: Monday, April 6, 2015 02:49


തുറവൂര്‍: പാചകവാതക വിതരണത്തില്‍ ക്രമക്കേടെന്ന്‌ ആക്ഷേപം. കുത്തിയതോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഭാരത്‌ ഗ്യാസിന്റെ സ്വകാര്യ വിതരണ ഏജന്‍സിയാണ്‌ ക്രമക്കേടു നടത്തുന്നതെന്നാണ്‌ പരാതിയുയരുന്നത്‌. അഞ്ചു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സിലിണ്ടറുകള്‍ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കരുതെന്ന നിബന്ധന നിലവിലുള്ളപ്പോഴാണ്‌ ഇവിടെ സര്‍വീസ്‌ ചാര്‍ജായി 32 രൂപ ഈടാക്കുന്നത്‌.


തുറവൂര്‍ കുത്തിയതോട്‌, കോടംതുരുത്ത്‌, തഴുപ്പ്‌, പറയകാട്‌, നാലുകുളങ്ങര, പാട്ടുകുളങ്ങര നാളികാട്‌, ചമ്മനാട്ട്‌ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ പാചകവാതകമെത്തിക്കുന്നതിനാണ്‌ അധികം തുക ഈടാക്കുന്നത്‌. ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ഉപഭോക്‌താക്കള്‍ ചേര്‍ത്തല താലൂക്ക്‌ സപ്ലൈ ഓഫീര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ആയിരക്കണക്കിന്‌ ഉപഭോക്‌താക്കളുള്ള ഏജന്‍സി സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കുന്നതിലൂടെ വന്‍ കൊള്ളയടിയാണ്‌ നടത്തുന്നതത്രേ.










from kerala news edited

via IFTTT