Story Dated: Monday, April 6, 2015 02:49
ഹരിപ്പാട്: ഹരിപ്പാടിനു നൂറു കോടിയുടെ സമ്പൂര്‍ണ ശുദ്ധജല പദ്ധതി നടപ്പാക്കുമെന്നും, റവന്യൂ ടവറിന്റെ നിര്‍മാണത്തിന് നബാര്‍ഡില്‍ നിന്നും ആറ് കോടി രൂപ അനുവദിച്ചതായും മന്ത്രി രമേശ് ചെന്നിത്തല പത്ര സമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ ടവറിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും, നെടുമുടി-കരുവാറ്റ റോഡ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണത്തോടൊപ്പം പൂര്‍ത്തിയാകും. ഒരു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കരുവാറ്റ കാരമുട്ടയില്‍ ജംങ്കാര്‍ സര്‍വീസ് ആരംഭിക്കാനും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലുങ്കുകളും പാലങ്ങളും നിര്‍മിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, എ.കെ രാജന്‍, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് അംഗം എം.എം ബഷീര്‍, എന്‍.ഹരിദാസ് തുടങ്ങിയവരും പങ്കെടുത്തു.
from kerala news edited
via IFTTT