121

Powered By Blogger

Sunday 8 February 2015

നൈബേര്‍സ് മീറ്റ് 2015







ദോഹ. കായിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്ന ഖത്തറിന്റെ ദേശീയ കായികദിനത്തോടനുബന്ധിച്ച് ഖത്തര്‍ കുറ്റിയാടി മഹല്ല് സ്‌പോര്‍ട്‌സ് വിങ്ങ്, നൈബേര്‍സ് മീറ്റ് 2015 എന്ന പേരില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് കായികമേള സംഘടിപ്പിച്ചു.

അബുഹമൂര്‍ അല്‍ ജസീറ അക്കാദമി ഗ്രൗണ്ടില്‍ ഉച്ചക്ക് 2 മുതല്‍ രാത്രി 11 വരെ നടന്ന മേളയില്‍ വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, വടം വലി, റിലേ, റണ്ണിങ് റേസ് തുടങ്ങിയ വിവിധ കായിക മത്സരങ്ങളാണ് അരങ്ങേറിയത്. വിവിധ മത്സരങ്ങളുടെ പോയിന്റ് അടിസ്ഥാനത്തില്‍ ഝഗങഇ കുറ്റിയാടി ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫിയും ആയഞ്ചേരി മഹല്ല് സ്‌പോര്‍ട്‌സ് വിങ്ങ് റണ്ണറപ്പ് ട്രോഫിയും നേടി. മേളയോടൊപ്പം സിജി ഖത്തര്‍ ചാപ്റ്റര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും പരിചയപ്പെടുത്തുന്ന കരിയര്‍ ഗൈഡന്‍സ് എക്‌സിബിഷനും ഒരുക്കിയിരുന്നു


സമാപന ചടങ്ങില്‍ വെച്ച് കെ.സി കുഞ്ഞമ്മദ് മാസ്റ്റര്‍, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.കെ കുഞ്ഞബ്ദുല്ല, കെ.പി നൂറുദ്ധീന്‍, മുബാറക് അടുക്കത്ത്, സി.കെ നൗഷാദ്, അബ്ദുല്‍ ഹമീദ് പാലേരി, സി.വി കുട്ട്യാലി, അക്ഷയ് മേനോന്‍, നജീബ് തൃശൂര്‍, മുഹമ്മദലി കളത്തില്‍, കെവി അബ്ദുല്‍ കരീം, കുഞ്ഞബ്ദുല്ല കേളോത്ത്, കെ.എസ്. അബ്ദുല്‍ കബീര്‍, എം.എന്‍ അഷ്‌റഫ്, നാസര്‍ സി, സകരിയ കാവില്‍, ജുറൈജ് കിക്കോണ്‍, സിറാജ് ചാത്തോത്ത്, യാസര്‍ അടുക്കത്ത്, അഷ്‌റഫ് ആയഞ്ചേരി, എന്‍.കെ.അലി, സുബൈര്‍ പൂലക്കൂല്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഝഗങഇ വെബ്‌സൈറ്റ് ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.











from kerala news edited

via IFTTT

ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്്: സൈറ്റ് പ്രകാശനം ചെയ്തു








ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്്: സൈറ്റ് പ്രകാശനം ചെയ്തു


Posted on: 09 Feb 2015





ദോഹ: ഖത്തര്‍ സ്‌പോര്‍ട്‌സ് ദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റ് വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള ബാപ്പു വെളിപറമ്പ് രചിച്ച ഗാനങ്ങളുടെ ഓഡിയോ സി.ഡി.യുടെ പ്രകാശനം ചാലിയാറിന്റെ ഉത്ഭവദേശമായ നിലമ്പൂരിന്റെ പ്രതിനിധി ഹൈദര്‍ ചുങ്കത്തറ ചായിലാറിന്റെ സമാപനതീരമായ ബേപ്പൂരിന്റെയും കടലുണ്ടിയുടെയും പ്രതിനിധികള്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ചാലിയാര്‍ ദോഹയുടെ പേരിലുള്ള ഇന്റര്‍നെറ്റ് പേജിന്റെ പ്രകാശനകര്‍മ്മം ചാലിയാര്‍ ദോഹ രക്ഷാധികാരി ഷൗക്കത്തലി ടി.എ.ജെ. നിര്‍വഹിച്ചു. മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു. ഹസീബ് ചണ്ണയില്‍, അലി അക്്ബര്‍ ഫറൂഖ്, വൃന്ദ കെ. നായര്‍, സഫിയ ജാഫര്‍, ഫിറോസ് അരീക്കോട്, നജീനഖയ്യം, ഫാസില മഷ്്ഹൂദ്, എന്നിവരും വിവിധ പഞ്ചായത്ത് കൂട്ടായ്മ പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു.



അഹമ്മദ് പാതിരിപ്പറ്റ













from kerala news edited

via IFTTT

വിവിധ മേഖലകളിലെ പ്രമുഖരെ കുനിയില്‍ പ്രവാസി അസോസിയേഷന്‍ ആദരിക്കുന്നു








വിവിധ മേഖലകളിലെ പ്രമുഖരെ കുനിയില്‍ പ്രവാസി അസോസിയേഷന്‍ ആദരിക്കുന്നു


Posted on: 09 Feb 2015



ദോഹ: ഖത്തറിലെ കുനിയില്‍ പ്രദേശത്തുകാരുടെ സാസ്‌കാരിക കൂട്ടായ്മയായ കുനിയില്‍ പ്രവാസി കൂട്ടായ്മയുടെ (കിയ)യുടെ ആഭിമുഖ്യത്തില്‍ കിയ ഖത്തറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സേവനങ്ങള്‍ നല്‍കിയ ബിന്‍ദ്‌സ്മാന്‍ എം.ഡി. പി.കെ. സിദ്ദീഖ്, അല്‍ഫാനൂസ് എം.ഡി. വി.പി. ബഷീര്‍, നെക്്‌സസ് എം.ഡി. ഇക്്ബാല്‍ കാരങ്ങാടന്‍

തുടങ്ങിയവരെ ഫബ്രവരി 9ന് വൈകീട്ട് 7.30ന് ബര്‍വ വില്ലേജിലെ റൊട്ടാന ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ആദരിക്കുന്നു.

പരിപാടിയില്‍ മുഖ്യതിഥികളായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക കായിക സംഘാടനരംഗത്തും വ്യാവസായിക രംഗത്തും സ്തുത്യര്‍ഹമായ സംഭാവനയര്‍പ്പിച്ച ക്വാളിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്്ടറും ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റുമായ ശംസുദ്ദീന്‍ ഒളകര, കലാസാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അലി ഇന്റര്‍നാഷണല്‍ സാരഥി കെ.മുഹമ്മദ് ഈസ്സ, സാംസ്‌കാരിക രംഗത്തും പത്രപ്രവര്‍ത്തനരംഗത്തും കലാസംഘാടന രംഗത്തും കഴിവുതെളിയിച്ച എസ്.എം. ബഷീര്‍ തുടങ്ങിയവരും പങ്കെടുക്കും.


പ്രസ്തുത പരിപാടിയില്‍ വെച്ച് വാഖ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കിയ അല്‍ ഫാനൂസ് ടീമിന്റെ ജേര്‍സി ലോഞ്ചിംഗ് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം ആസിഫ് സഹീറും നിര്‍വഹിക്കുമെന്ന് കുനിയില്‍ പ്രവാസി അസോസിയേഷന്‍ ചെയര്‍മാന്‍ നൗഷാദ് കാരണത്ത്, കണ്‍വീനര്‍ എം.കെ മുജീബ് ട്രഷറര്‍ ലൈസ് പി.പി തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.



കൂടുതല്‍ വിവരങ്ങള്‍ക്ക് :


മിസബ് കെ.കെ 33439052





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

ബാഫ്ത്ത പുരസ്‌കാരം പ്രഖ്യാപിച്ചു; ബോയ്ഹുഡ് മികച്ച ചിത്രം









Story Dated: Monday, February 9, 2015 12:20



mangalam malayalam online newspaper

ലണ്ടന്‍: ഈ വര്‍ഷത്തെ ബാഫ്ത്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച് ഡയറക്ടര്‍, മികച്ച സഹനടി എന്നീ പുരസ്‌കാരങ്ങള്‍ ബോയ്ഹുഡ് നേടിയപ്പോള്‍ അഞ്ച് പുരസ്‌കാരങ്ങളുമായി ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍ പുരസ്‌കാര വേദിയായ ലണ്ടനിലെ ദ റോയല്‍ ഓപറ ഹൗസില്‍ തിളങ്ങി.

പ്രധാന പുരസ്‌കാരങ്ങള്‍:

മികച്ച ചിത്രം- ബോയ്ഹുഡ്

മികച്ച സംവിധായകന്‍- ബോയ്ഹുഡ്

മികച്ച നടന്‍- എഡ്ഡി റെയ്‌മെയ്ന്‍ (ദ തീയറി ഓഫ് എവരിത്തിംഗ്

മികച്ച നടി- ജൂലിയാന മൂര്‍ (സ്റ്റില്‍ ആലീസ്)

മികച്ച സഹനടന്‍ - ജെ.കെ സിമ്മണ്‍സ് ( വൈപ്ലാഷ്)

സഹനടി - പട്രീഷ്യ അര്‍ക്വീറ്റെ (ബോയ്ഹുഡ്)

ശ്രദ്ധേയമായ ബ്രിട്ടീഷ് ചിത്രം- ദ തീയറി ഓഫ് എവരിത്തിംഗ്

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- വെസ് ആന്‍ഡേഴ്‌സണ്‍ (ദ ഗ്രാന്‍ഡ് ബുഡപെസ്റ്റ് ഹോട്ടല്‍)

അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- അന്തോനി ബെറെസ്‌ഫോര്‍ഡ് (എഴുത്തുകാരന്‍), ഡേവിഡ് ലിവിങ്‌സ്‌റണ്‍ ( നിര്‍മ്മാതാവ്) (ചിത്രം: പ്രൈഡ്)

ഇംഗ്ലീഷ് ഇതര ചിത്രം- ഐഡ

കമ്മന്‍ഡേറ്ററി- സിറ്റിസണ്‍ഫോര്‍

ആനിമേറ്റഡ് ചിത്രം- ദ ലെഗോ മൂവി

ഒറിജിനല്‍ മ്യൂസിക് - അലെക്‌സാഡ്രീ ദെസ്പ്ലാറ്റ് (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)

ഛായാഗ്രഹണം- ഇമ്മാനുവേല്‍ ലുബെസ്‌കി (ബേഡ്മാന്‍)

സംയോജനം -ടോം ക്രോസ് (വൈപ്ലാഷ്)

പ്രൊഡക്ഷന്‍ ഡിസൈന്‍ -ആദം സ്‌റ്റോക്ക്ഹൗസെന്‍, ആന പിന്നോക്ക് (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)

കോസ്റ്റിയൂം ഡിസൈന്‍ -മിലേന കനോനെറോ (ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍)

മേക്കപ്പ് ആന്റ് ഹെയര്‍ -ഫ്രാന്‍സെസ് ഹന്നാന്‍ (ദ ഗ്രാഡന്റ് ബുഡാപെസ്റ്റ് ഹോട്ടല്‍)

സൗണ്ട്- തോമസ് കര്‍ലി, ബെന്‍ വില്‍കിന്‍സ്, ക്രെയ്ഗ് മാന്‍ (വൈപ്ലാഷ്)

സ്‌പെഷ്യല്‍ വിഷ്വല്‍ ഇഫക്ട്‌സ് - പോള്‍ ഫ്രാങ്ക്‌ലിന്‍, സ്‌കോട്ട് ഫിഷര്‍, ആന്‍ഡ്രൂ ലോക്ക്‌ലീ (ഇന്റെര്‍സ്‌റ്റെല്ലര്‍)

ബ്രിട്ടീഷ് ഷോര്‍ട്ട് ആനിമേഷന്‍- ദ ബിഗ്ഗര്‍ പിക്ചര്‍

ബ്രിട്ടീഷ് ഷോര്‍ട്ട് ഫിലിം- ബൂഗ്ലൂ, ഗ്രഹാം

ദ ഇ റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ്- ജാക്ക് ഒ'കൊണല്‍










from kerala news edited

via IFTTT

ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്









ദോഹ: മലപ്പുറം കോഴിക്കോട് ജില്ലകളെ തഴുകിയൊഴുകുന്ന ചാലിയാര്‍ പുഴയുടെ തീരവാസികളുടെ കൂട്ടായ്മയായ ചാലിയാര്‍ ദോഹയുടെ സമാരംഭ പരിപാടിയായ ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഖത്തര്‍ സ്‌പോര്‍ട്‌സ് ദിനത്തോടനുബന്ധിച്ച് ഫിബ്രവരി 10ന് നടക്കും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണി വരെ വക്‌റ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന മാര്‍ച്ച്പാസ്റ്റ് പ്രമുഖ ഇന്ത്യന്‍ ഫുട്ബാള്‍ താരവും ചാലിയാര്‍ തീരപ്രദേശമായ മമ്പാടിന്റെ സംഭാവനയുമായ ആസിഫ് സഹീര്‍ ഫ്ലൂഗ് ഓഫ് ചെയ്യും.

ചാലിയാറിന്റെ തീരത്തുള്ള 24 പഞ്ചായത്തുകളും കുടുംബസമേതം കായികോത്സവത്തില്‍ പങ്കെടുക്കും. വിജയികളായ പഞ്ചായത്തിന് ചാലിയാറിന് വേണ്ടി ജീവിതം ത്യജിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എ റഹ്്മാന്‍ മെമ്മോറിയല്‍ ട്രോഫി സമ്മാനിക്കും. ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ലോകകപ്പ് മേളക്ക് ഫെസ്റ്റില്‍ പിന്തുണ പ്രഖ്യാപിക്കും.


കമ്പവലി, ഫുട്ബാള്‍, അത്‌ലറ്റ്‌സ്, ചാലിയാര്‍ ക്വിസ്, കലം ഉടക്കല്‍ പെയിന്റിംഗ് കളറിംഗ്, ചിത്രരചന തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിന്റെ ഭാഗമായി ഖത്തറിലെ പ്രവാസികള്‍ക്കായി നിലക്കുന്ന പുഴകളും നിലവിളിക്കുന്ന തീരവാസികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രബന്ധരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചാലിയാറിന്റെ വീണ്ടെടുപ്പിന് ദോഹ കൂട്ടായ്മ'' എന്ന ശീര്‍ഷകത്തില്‍ ബാപ്പു വെള്ളിപറമ്പ് രചന നിര്‍വ്വഹിച്ച് മണ്ണൂര്‍ പ്രകാശും സംഘവും ആലപിച്ച സംഗീത സിഡിയും പുറത്തിറക്കിയിട്ടുണ്ട്. www.chaliyardoha.com എന്നീ വെബ്‌സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്.


സ്‌പോര്‍ട്‌സ് ദിനത്തില്‍ നടക്കുന്ന റാഫിള്‍ ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് വിജയികള്‍ക്ക് ദോഹ കോഴിക്കോട് റിട്ടേണ്‍ ടിക്കറ്റുകള്‍ സമ്മാനിക്കും. കൂടാതെ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയും പ്രഷര്‍- ഷുഗര്‍, ബി.എം.ഐ നിര്‍ണ്ണയ പരിശോധനാ ക്യാമ്പും പരിപാടിയോടനുബന്ധിച്ച് നടക്കും.


പോത്തുകല്ല്, നിലമ്പൂര്‍, ചാലിയാര്‍, മമ്പാട്, എടവണ്ണ, കാവനൂര്‍, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, ചീക്കോട്, കൊടിയത്തൂര്‍, വാഴക്കാട്,വാഴയൂര്‍, ചാത്തമംഗലം, വാഴക്കാട്, വാഴയൂര്‍, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, ഒളവണ്ണ, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍, കടലുണ്ടി, ബേപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളാണ് ചാലിയാര്‍ ദോഹയില്‍ അംഗങ്ങളായിട്ടുള്ളത്. പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, ട്രഷറര്‍ ബഷീര്‍ കുനിയില്‍, ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് ഫറോക്ക്, രഘുനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.











from kerala news edited

via IFTTT

വായനയിലൂടെ വളരുക -ടി.കെ ഉബൈദ്‌








വായനയിലൂടെ വളരുക -ടി.കെ ഉബൈദ്‌


Posted on: 09 Feb 2015







ദോഹ: മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് വായനാശേഷി എന്നും വായിച്ചു വളരുന്നവര്‍ക്കേ പുതിയ കാലത്തിന്റെ വെല്ലുവിളികളെ സര്‍ഗാത്മകമായി അഭിമുഖീകരിക്കാന്‍ സാധ്യമാവൂ എന്നും പ്രബോധനം പത്രാധിപര്‍ ടി.കെ ഉബൈദ് പ്രസ്താവിച്ചു. ദോഹ അല്‍ മദ്രസ അല്‍ ഇസ്‌ലാമിയ്യ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സഹവാസം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.






നല്ല പുസ്തകങ്ങളാണ് വിദ്യാര്‍ഥികളുടെ ഏറ്റവും നല്ല കൂട്ടുകാര്‍. നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള വായന ഏറ്റവും ഉത്കൃഷ്ടമായ വൈകാരികാനുഭവമാണ്. പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കാനും സര്‍ഗശേഷികളെ പരിപോഷിപ്പിക്കാനും വായന സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ അസി: ഡയറക്ടര്‍ ഇല്‍യാസ് മൗലവി പ്രഭാഷണം നടത്തി. അബ്ദുല്‍ ഹാദി അയ്യൂബിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ പ്രധാനാധ്യാപകന്‍ അബ്ദുല്‍ വാഹിദ് നദ്‌വി അധ്യക്ഷത വഹിച്ചു. ഉപപ്രധാനാധ്യാപകന്‍ എം.എസ്. അബ്ദുല്‍ റസാഖ്് സമാപനം നിര്‍വഹിച്ചു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

'സ്‌പോര്‍ട്‌സ് ഫോക്കസ്' മദീന ഖലീഫക്ക് ഓവറോള്‍ കിരീടം









ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച 'സ്‌പോര്‍ട്‌സ് ഫോക്കസ്' കായിക മത്സരങ്ങളില്‍ മദീന ഖലീഫ ഏരിയ ഓവറോള്‍ കിരീടം നേടി. ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി ജനറല്‍ ഡോ.അബ്ദുല്ല ഹാമിദ് അല്‍ മുല്ല മുഖ്യാതിഥിയായി പങ്കെടുത്ത മത്സരപരിപാടികള്‍ ലഖ്തയിലെ അല്‍ ഫുര്‍ഖാന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു. കായിക മത്സരങ്ങള്‍ക്ക് രാജ്യം നല്‍കുന്ന പ്രാധാന്യം ഖത്തറിലെ മുഴുവന്‍ ആളുകളും ആവേശപൂര്‍വ്വം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ നല്‍കുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ നീണ്ട് നിന്ന പരിപാടിയില്‍ ഫോക്കസ് ഖത്തറിന്റെ ഹിലാല്‍, ബിന്‍ മഹ്മൂദ്, ദോഹ, മദീന ഖലീഫ എന്നീ ഏരിയകളും ക്യൂ.ഐ.ഐ.സി., ഇന്‍സൈറ്റ് ഖത്തര്‍ എന്നീ ടീമുകളാണ് മാറ്റുരച്ചത്. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നതിനാല്‍ ഒട്ടേറെ ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതായി സംഘാടകര്‍ അറിയിച്ചു. ഫുട്‌ബോള്‍, വോളീബോള്‍, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി, കമ്പവലി, നടത്തമത്സരം, സാക്ക് റേസ്, ചെസ്സ് തുടങ്ങിയ ഇനങ്ങളില്‍ 45 പോയിന്റ് നേടിയാണ് മദീന ഖലീഫ ഒന്നാം സ്ഥാനത്ത് എത്തിയത്. 25 പോയിന്റ് നേടി ഇന്‍സൈറ്റ് ഖത്തര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.


മത്സര ഫലങ്ങള്‍: ഫുഡ്‌ബോള്‍: മദീന ഖലീഫ ടീം, ക്യു.ഐ.ഐ.സി ടീം. വോളീബോള്‍: ബിന്‍മഹ്മൂദ് ആന്റ് ദോഹ ടീം, ക്യൂ.ഐ.ഐ.സി ടീം., വടംവലി: ഇന്‍സൈറ്റ് ഖത്തര്‍ ടീം, ബിന്‍മഹ്മൂദ് ആന്‍് ദോഹ ടീം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. വാശിയേറിയ ബാഡ്മിന്റണ്‍ മത്സരത്തില്‍ മദീന ഖലീഫയുടെ എം.ടി. ഷാഹിറും ഷിയാസും ഒന്നാം സ്ഥാനവും, ക്യൂ.ഐ.ഐ.സി. യുടെ നജീബ്.എം.കെ., ശുക്കൂര്‍ അല്‍ഖോര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.


വ്യക്തിഗത മത്സര ഫലങ്ങള്‍: ചെസ്സ്: സഈദ് മദീന ഖലീഫ, നിഷാദ് ഹിലാല്‍, പഞ്ചഗുസ്തി: നിഷാദ് മദീന ഖലീഫ, ഫിദാസ് ഇന്‍സൈറ്റ്, നടത്ത മത്സരം: ഹബീബ് ഹിലാല്‍, ഷാഫി മദീന ഖലീഫ, സാക്ക് റേസ്: ബാസില്‍ ഹിലാല്‍, അബ്ദുല്‍ ഫത്താഹ് ഇന്‍സൈറ്റ്, കുട്ടികള്‍ക്കായുള്ള സാക്ക് റേസ്: ആദില്‍ അസ്‌ലം, മഹ്‌സിന്‍ അബദുല്ല എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ആവേശകരമായ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഡോ. അബ്ദുല്ല ഹാമിദ് അല്‍ മുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോക്കസ് ഖത്തര്‍ സ്‌പോര്‍ട്‌സ് മാനേജര്‍ ജഷ്മീര്‍ നേതൃത്വം നല്‍കി. 'സ്‌പോര്‍ട്‌സ് ഫോക്കസ്' കായിക മത്സരങ്ങള്‍ നാഗേഷ്, നിസ്താര്‍, മുഹമ്മദ് റിസ്‌വാന്‍, ശിഹാബുദ്ധീന്‍, റിയാസ് വാണിമേല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഫോക്കസ് ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ്, അഡ്മിന്‍ മാനേജര്‍ അസ്‌കര്‍ റഹ്മാന്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അലി ചാലിക്കര, സുലൈമാന്‍ മദനി എന്നിവര്‍ സംബന്ധിച്ചു.











from kerala news edited

via IFTTT

ചിത്രരചനാമത്സരം സംഘാടക സമിതി രൂപീകരിച്ചു







ദോഹ: മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടുമായി സഹകരിച്ചു നടത്തുന്ന ഗള്‍ഫിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന മൂന്നാമത് മലര്‍വാടി റിപബ്ലിക്ദിന ചിത്രരചന മത്സരത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. സുപ്രീം എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ നടക്കുന്ന പരിപാടിയില്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്ത്യന്‍ സ്‌കൂളും വമ്പിച്ച പിന്തുണയാണ് നല്‍കുന്നത് എന്ന് മലര്‍വാടി ഭാരവാഹികള്‍ അറിയിച്ചു.

ദോഹയില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലും, അല്‍ഖോറില്‍ അല്‍ മിസ്‌നാദ് സ്‌കൂളിലുമായി 4 ഷിഫ്റ്റുകളിലായി നടക്കുന്ന പരിപാടിയില്‍ കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാലു വിഭാഗങ്ങളിലായി 7500 ല്‍ പരം കുട്ടികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും, മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന ഹാള്‍ ടിക്കറ്റ് അടുത്ത ദിവസം തന്നെ സ്‌കൂളുകള്‍ വഴി വിതരണം ചെയ്യുമെന്നും, ഇനി രജിസ്‌ട്രെഷന്‍ സ്വീകരിക്കുകയില്ല എന്നും ഭാരവാഹികള്‍ അറിയിച്ചു. മത്സരം നടക്കുന്ന ദിവസം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ രക്ഷിതാക്കള്‍ക്കായി രക്തദാന ക്യാമ്പും, മറ്റു ആകര്‍ഷകമായ പരിപാടികളും നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.


മലര്‍വാടി മുഖ്യ രക്ഷാധികാരികൂടിയായ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി. അബ്ദുല്‍ ലത്തീഫ് ചെയര്‍മാനും, വി.ടി. ഫൈസല്‍, പി.എം. അബൂബക്കര്‍, സിദ്ദിഖ് പടിയത്ത് എന്നിവര്‍ വൈസ് ചെയര്‍മാര്‍മാരും, അബ്ദുല്‍ ലത്തീഫ് വി. പി. ജനറല്‍ കന്‍വീനര്‍, അഷറഫ് എന്‍.പി. റിസോര്‍സസ് കന്‍വീനര്‍, അബ്ദുല്‍ ജലീല്‍ എം എം, പ്രോഗ്രാം കന്‍വീനറുമായ കമ്മിറ്റിയില്‍ ഷിയാസ്, മുഹമ്മദ് റാഫി, ജബ്ബാര്‍, ബാസിത് ഖാന്‍, സാലിഹ്, വഹീദുധീന്‍, ശംസുദ്ധീന്‍ കെ, അബ്ദുല്‍ ഖാദര്‍, സിയാദ്, മന്‍സൂര്‍, അബ്ദുല്‍ വാഹിദ്, ശിഹാബുദ്ധീന്‍, കദിജബി നൗഷാദ്, നദീറ അഹമദ്, സൈനബ അബ്ദുല്‍ ജലീല്‍, ഫമിദ ഷമീം, അസ്മ അബ്ദുള്ള, സജ്‌ന നജീം, അഷ്‌കര്‍, ഇക്ബാല്‍, ശറഫുദീന്‍, ഷിബു ഹംസ, അബുലൈസ്, റഫീഖ് എന്‍.പി റുബീന, ആബിദ, റബീന, ഉമ്മര്‍ കോയ, മലര്‍വാടി യുണിറ്റ് കോഡിനേറ്റര്‍മാര്‍ എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കും.











from kerala news edited

via IFTTT

മദീന ഖലീഫ ഇസ്ലാഹി മദ്രസക്ക് തുടക്കമായി








മദീന ഖലീഫ ഇസ്ലാഹി മദ്രസക്ക് തുടക്കമായി


Posted on: 09 Feb 2015



ദോഹ: കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഡ്യുകേഷണല്‍ ആന്റ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍) പഠന കരിക്കുലം ആധാരമാക്കി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന ഇസ്ലാഹീ മദ്രസയുടെ മദീന ഖലീഫ ശാഖക്ക് സമാരംഭമായി. ഹിലാലിലെ നോബിള്‍ സ്‌കൂള്‍, അല്‍ ഖോര്‍, ദുഖാന്‍ എന്നീ സ്ഥലങ്ങളിലെ മദ്രസ്സയടക്കം ഇത് നാലാമത്തെ മദ്രസ്സയാണ് ഇസ്ലാഹി സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ലഖ്തയിലെ സൂഖ് അലിക്ക് പുറകിലുള്ള ഇസ്ലാഹീ സെന്റര്‍ ആസ്ഥാനത്താണ് മദീന ഖലീഫ ഇസ്ലാഹീ മദ്രസ ആരംഭിച്ചിട്ടുള്ളത്. ഒന്നാം ക്ലാസിലേക്കുള്ള അഡ്മിഷന്‍ മാത്രമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മറ്റു ക്ലാസുകളടക്കം വിപുലമായ രീതിയില്‍ തുടങ്ങുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അഞ്ച് വയസ്സുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. പരിമിതമായ സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 66512424






അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ചാപ്റ്ററിന് നവസാരഥികള്‍







ദോഹ: പ്രവാസി പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം എട്ടാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ എംബസ്സി ഐസിസി ഹാളില്‍ പ്രസിഡന്റ് കക്കുളത്ത് അബ്ദുള്‍ഖാദറിന്റെ അധ്യക്ഷതയില്‍ നടന്നു. ജനറല്‍ സെക്രട്ടറി ശ്രീജീവ് നമ്പ്യാര്‍ കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ടും അംഗങ്ങളുടെ ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയ ആശ്രയം പദ്ധതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കണ്‍വീനര്‍ സുരേഷ് ബാബുവും ട്രഷറര്‍ ഉല്ലാസ് കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ദോഹ സന്ദര്‍ശനത്തിനെത്തിയ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാജലക്ഷ്മി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് മുഖ്യാതിഥിക്ക് മൊമെന്റോ സമ്മാനിച്ചു. രക്ഷാധികാരി കുഞ്ഞിക്കണ്ണന്‍ എയിലോട്ടിന്റെയും പി.പി.രമേശന്റെയും നേതൃത്വത്തില്‍ അടുത്ത വര്‍ഷ ഭാരവാഹികളായി കക്കുളത്ത് അബ്ദുല്‍ ഖാദര്‍ (പ്രസിഡന്റ്), പി.വി.ഉല്ലാസ് കുമാര്‍ (ജനറല്‍സെക്രട്ടറി ), കെ.രഞ്ജിത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.


മറ്റു ഭാരവാഹികളായി എം.കെ നാരായണന്‍, എം രാജന്‍, കുഞ്ഞിക്കണ്ണന്‍ എയിലോട്ട്, കുഞ്ഞികൃഷ്ണന്‍ പാലക്കീല്‍ (രക്ഷാധികാരികള്‍), വേണുഗോപാലന്‍ കോളിയാട്ട് (ജനറല്‍ കണ്‍വീനര്‍), പി.പി രമേശന്‍, എം.പി രാജീവന്‍, വത്സരാജന്‍ (വൈസ് പ്രസിഡന്റ്മാര്‍), റാഫി പാറമേല്‍, കെ.വി.അനില്‍കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പ്രദീപ്കുമാര്‍ (ആശ്രയം ചെയര്‍മാന്‍), രവീന്ദ്രന്‍ കൈപ്രത്ത് (ലിറ്റററി സെക്രട്ടറി), വാസുദേവന്‍ കെ(കള്‍ച്ചറല്‍ സെക്രട്ടറി), പവിത്രന്‍ രാമന്തളി (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), രമേശന്‍ കോളിയാട്ട് (ജോയിന്റ് കണ്‍വീനര്‍), മധുസൂതനന്‍ (ലിറ്റററി ജോ സെക്രട്ടറി), രാജേഷ് ലക്ഷ്മണന്‍ (ജോ.ട്രഷറര്‍), കെ.സി അനീഷ് (സ്‌പോര്‍ട്‌സ് ജോ.കണ്‍വീനര്‍), പി.രാജന്‍ (കള്‍ച്ചറല്‍ ജോ.സെക്രട്ടറി), എം.ടി.പി.റഫീക്ക്, സക്കറിയ സലാവുദ്ദീന്‍ (മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ ), ടി.വി.വിജയകുമാര്‍ (ഓഡിറ്റര്‍), ശ്രീജീവ് നമ്പ്യാര്‍, കെ.സി സുരേഷ് ബാബു, വി.വി ഹരിദാസ്, സതീശന്‍ കെ, പ്രസാദ് പലേരി, കെ.കെ.പി.വിനോദ് കുമാര്‍, വിപിന്‍ അടിയോടി, ടി.ഗിരീഷ് , വി.നദീഷ്, ഇ.സന്തോഷ് കുമാര്‍, ദിനേശ് പലേരി, ഗണേശന്‍ നമ്പ്യാര്‍, പ്രമോദ് പൊതുവാള്‍, കെ.കെ.ഹരികൃഷ്ണന്‍ നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു.











from kerala news edited

via IFTTT

ഈ ആഴ്ച നിക്ഷേപിക്കാവുന്ന ഓഹരി







ഈ ആഴ്ച നിക്ഷേപിക്കാവുന്ന ഓഹരി



248 രൂപ നിലവാരത്തിനടുത്ത് കെയിന്‍ ഇന്ത്യ ഓഹരിയില്‍ നിക്ഷേപം പരിഗണിക്കാം. 233 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് നല്കുക. പ്രതീക്ഷിക്കാവുന്ന ലക്ഷ്യം 284 രൂപ നിലവാരമാണ്.


(നിയമപ്രകാരമുള്ള അറിയിപ്പ്: നിര്‍ദേശിച്ചിട്ടുള്ള ഓഹരിയില്‍ എന്റെ കക്ഷികള്‍ക്ക് നിക്ഷേപം ഉള്ളതാവാം. ഓഹരി നിക്ഷേപം ലാഭനഷ്ടങ്ങള്‍ക്ക് വിധേയമാണ്)











from kerala news edited

via IFTTT

പ്രത്യേക സാമ്പത്തിക മേഖലയും റിയല്‍ എസ്റ്റേറ്റിനായി തുറക്കുന്നു







പ്രത്യേക സാമ്പത്തിക മേഖലയും റിയല്‍ എസ്റ്റേറ്റിനായി തുറക്കുന്നു


ടി.ജെ. ശ്രീജിത്ത്‌


രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളുടെ (സെസ്) ഭൂമിയും ഇനി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിനായി ഉപയോഗിക്കാം. കേന്ദ്ര വാണിജ്യ മന്ത്രാലയം സെസ് നിയമത്തില്‍ വരുത്തിയ ഇളവുകളാണ് സെസ് ഭൂമിയിലും റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന് അവസരമൊരുക്കുന്നത്. പാര്‍പ്പിടവാണിജ്യസാമൂഹിക ആവശ്യങ്ങള്‍ക്കായി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ച് പാട്ടത്തിന് നല്‍കാന്‍ സെസ് ഡെവലപ്പേഴ്‌സിന് സാധ്യമാകുന്ന തരത്തിലാണ് ഇളവുകള്‍. ഇത്തരത്തില്‍ സെസ് മേഖലയില്‍ വരുന്ന ഫ്ലൂറ്റ് സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആസ്പത്രികള്‍, ബാങ്കുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ മേഖലയ്ക്ക് പുറത്തുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ സാധിക്കും. ഭൂമി ഇടപാട് സാധ്യമല്ലെങ്കിലും സെസ് മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപത്തിന് ഇതോടെ സാധ്യത തെളിഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖലകളെ പൊതുസമൂഹത്തില്‍ നിന്ന് 'ദ്വീപ്'വത്കരിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന തരത്തിലാണ് ചട്ടങ്ങളില്‍ ഇളവ്. നേരത്തെ സെസിലെ വ്യവസായ യൂണിറ്റുകള്‍ക്കും അവിടത്തെ ജീവനക്കാര്‍ക്കും വേണ്ടി മാത്രമായിരുന്നു ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ നിയമം അനുവദിച്ചിരുന്നത്. പുതിയ നിയമപ്രകാരം പ്രത്യേക സാമ്പത്തിക മേഖല ഭൗതികമായി തന്നെ രണ്ടായി വിഭജിക്കപ്പെടും വ്യവസായ യൂണിറ്റുകള്‍ക്ക് പ്രത്യേക ഇടമായും പാര്‍പ്പിടവാണിജ്യസാമൂഹിക സമുച്ചയങ്ങളുടെ മേഖലയായും.


പുതിയ ചട്ടമനുസരിച്ച് ഉപയോഗിക്കാതെ കിടക്കുന്ന സെസ് ഭൂമിയിലെ 25 ശതമാനം പാര്‍പ്പിടവാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആസ്പത്രികള്‍ എന്നിവ പോലുള്ള സാമൂഹിക ആവശ്യങ്ങള്‍ക്കായി 20 ശതമാനം ഭൂമിയും ഉപയോഗപ്രദമാക്കാം. പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് അനുവദിച്ചിട്ടുള്ള നികുതി ഇളവുകള്‍ ഇതിന് ബാധകമായിരിക്കില്ല. കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ്, സേവന നികുതി അടക്കം സെസ് മേഖലയില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. പാര്‍പ്പിടവാണിജ്യസാമൂഹിക സമുച്ചയങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ഭൂമിയുടെ എല്ലാ നികുതിയും ഡെവലപ്പര്‍ നല്‍കേണ്ടിവരും. സെസ് ആവശ്യത്തിന് നല്‍കിയ ഭൂമി മറ്റ് ആവശ്യത്തിന് ഉപയോഗിക്കാന്‍ അതത് സംസ്ഥാന സര്‍ക്കാറുകളുടെ എതിര്‍പ്പില്ലാ രേഖ ഡെവലപ്പര്‍ തേടേണ്ടിവരും. കൂടാതെ പ്രാദേശിക നികുതികളും അടയ്ക്കണം.


ബി.ജെ.പി. സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ തന്നെ പ്രത്യേക സാമ്പത്തിക മേഖലകളെ പുനരുദ്ധരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ചിരുന്നു. 2008ല്‍ സാമ്പത്തികമാന്ദ്യം വന്നതോടെ പ്രത്യേക സാമ്പത്തിക മേഖലകളിലെ പല പദ്ധതികളും നിര്‍ത്തിവെച്ചിരുന്നു. ആ സമയം മുതല്‍ സെസ് ഡെവലപ്പര്‍മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട കാര്യമാണ് വ്യവസായ ഇതര ആവശ്യങ്ങള്‍ക്കു കൂടി സെസ് ഭൂമി വിട്ടുനല്‍കണമെന്നത്. സെസ് മേഖലയില്‍ പാര്‍പ്പിടവാണിജ്യസാമൂഹിക സമുച്ചയങ്ങള്‍ നികുതിയിളവുകള്‍ ഇല്ലാതെ അനുവദിക്കുന്നതിലൂടെ ഇത്തരം ഭൂമിയില്‍ ഭാവിയില്‍ സെസ് വിജ്ഞാപനം റദ്ദാക്കാനാണെന്ന ആശങ്കയും ഉയരുന്നുണ്ട്.





സാമ്പത്തിക മേഖലകളും സാമ്പത്തികവും




രാജ്യത്ത് 564 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കാണ് അംഗീകരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 388 എണ്ണത്തിന് വിജ്ഞാപനമായി. 192 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സെസ്സുകളില്‍ 75 ശതമാനവും ഗുജറാത്ത്, മഹാരഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഹരിയാണ എന്നിവിടങ്ങളിലാണ്. സെസ്സുകള്‍ക്ക് ഇതുവരെ 3.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1.28 കോടി തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സെസ്സുകളില്‍ നിന്നുള്ള കയറ്റുമതി 200506ല്‍ 22,840 കോടി രൂപയായിരുന്നത് 201314ല്‍ 4.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പ്രതിവര്‍ഷം 47 ശതമാനമാണ് വളര്‍ച്ച.

എന്നാല്‍ നിലവില്‍ വന്ന് ഒരു ദശകത്തോളമായിട്ടും സെസ്സുകള്‍ രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിട്ടില്ലെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സെസ് നിയമത്തില്‍ ഇളവനുവദിക്കാനുള്ള തീരുമാനം. സെസ്സിന്റെ ലക്ഷ്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. സെസ്സിനായി അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. 200607നും 201213നും ഇടയില്‍ 83,104.76 കോടി രൂപയുടെ നികുതി ഇളവുകളാണ് സെസ്സുകള്‍ നേടിയെടുത്തത്. അര്‍ഹതയില്ലാത്ത കമ്പനികള്‍ക്ക് 1,150.06 കോടി രൂപയുടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നികുതി സംവിധാനത്തിലെ പിഴവുകള്‍ കാരണം 27,130.98 കോടി രൂപയുടെ നഷ്ടവും സര്‍ക്കാറിന് വന്നിട്ടുള്ളതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സെസ്സുകള്‍ അനുവദിക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നും സി.എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്്.




കേരളത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സെസ്സുകളും തത്ത്വത്തില്‍ അംഗീകാരം ലഭിച്ച 28 സെസ്സുകളുമാണ് ഉള്ളത്.


പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നവ:

കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (മള്‍ട്ടി പ്രൊഡക്ട്), കാക്കനാട്, കൊച്ചി.


ഇന്‍ഫോപാര്‍ക്ക് (ഐ.ടി/ഐ.ടി അനുബന്ധം), കാക്കനാട്, കൊച്ചി.


ഇലക്ട്രോണിക് ടെക്‌നോളി പാര്‍ക്ക് (ടെക്‌നോപാര്‍ക്ക് സെസ് ഒന്ന്), (ഐ.ടി/ഐ.ടി അനുബന്ധം), തിരുവനന്തപുരം.


ഇലക്ട്രോണിക് ടെക്‌നോളി പാര്‍ക്ക് (ടെക്‌നോപാര്‍ക്ക് സെസ് രണ്ട്്), (ഐ.ടി/ഐ.ടി അനുബന്ധം), തിരുവനന്തപുരം.

കൊച്ചി തുറമുഖ ട്രസ്റ്റ് (തുറമുഖാധിഷ്ഠിതം) വല്ലാര്‍പാടം, കൊച്ചി.


കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് (അനിമേഷന്‍ ആന്‍ഡ് ഗെയിമിങ്), തിരുവനന്തപുരം.


കൊച്ചി തുറമുഖ ട്രസ്റ്റ് (തുറമുഖാധിഷ്ഠിതം), പുതുവൈപ്പ്, കൊച്ചി.











from kerala news edited

via IFTTT