Story Dated: Monday, February 9, 2015 11:36
ലൊസാഞ്ചല്‍സ്: 57ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ചു പുരസ്‌കാരങ്ങളുമായി ബ്രിട്ടീഷ് ഗായകന്‍ സാം സ്മിത്തും മൂന്ന് പുരസ്‌കാരങ്ങളുമായി അമേരിക്കന്‍ ഗായിക ബിയോണ്‍സും മുന്‍നിരയിലെത്തി. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍ (സ്‌റ്റേ വിത്ത് മീ), സോങ് ഓഫ് ദ ഇയര്‍ (സ്‌റ്റേ വിത്ത് മീ), ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ബെസ്റ്റ് പോപ് വോകല്‍ ആല്‍ബം (ഇന്‍ ദ ലോണ്‍ലി അവര്‍), ആല്‍ബം ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങളാണ് സാം സ്മിത്ത് സ്വന്തമാക്കിയത്. ആറ് നോമിനേഷനുകളില്‍ അഞ്ചെണ്ണം സ്വന്തമാക്കി എന്ന അപൂര്‍വ്വതയും സ്മിത്തിനുണ്ട്.
ബെസ്റ്റ് ആര്‍ ആന്റ് ബി പെര്‍ഫോമന്‍സ്, ബെസ്റ്റ് ആര്‍ ആന്റ ബി സോങ് (ഡ്രങ്ക് ഇന്‍ ലവ്), ബെസ്റ്റ് സറൗണ്ട് സൗണ്ട് ആല്‍ബം (ഓണ്‍ ദ റണ്‍ ടൂര്‍) എന്നിവയാണ് ബിയോണ്‍സ് നേടിയത്. ബെസ്റ്റ് സറൗണ്ട് സൗണ്ട് ആല്‍ബം ജെയ്-സെഡുമായി പങ്കിടുകയായിരുന്നു.
ഫാരന്‍ വില്യംസിനും മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് പോപ് സോളോ ഫെര്‍ഫോമന്‍സ് (ഹാപ്പി), ബെസ്റ്റ് അര്‍ബന്‍ ആല്‍ബം (ഗേള്‍), ബെസ്റ്റ് മ്യൂസിക് വീഡിയോ (ഹാപ്പി) എന്നീവ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ബെസ്റ്റ് റാപ് ആല്‍ബം ഗ്രാമി പുരസ്‌കാരം ദ മാര്‍ഷല്‍ പത്തേഴ്‌സ് എല്‍പി2ലൂടെ എമിനെം സ്വന്തമാക്കി.
മറ്റു പുരസ്‌കാര ജേതാക്കള്‍ ഇവരാണ്:
ബെക്റ്റ് റോക്ക് ആല്‍ബം, ആല്‍ബം ഓഫ് ദ ഇയര്‍- ബെക്ക് ( മോര്‍ണിംഗ് ഫേസ്)
ബെസ്റ്റ് ട്രഡീഷണല്‍ പോപ് വോക്കല്‍ ആല്‍ബം- ലേഡി ഗാഗ, ടോണി ബെന്നറ്റ് (ചീക് ടു ചീക്)
കെന്‍ഡ്രിക് ലാമര്‍- ബെസ്റ്റ റാപ് ഫെര്‍ഫോമന്‍സ്, ബെസ്റ്റ് റാപ് സോങ് (ഐ)
ബെസ്റ്റ് റോക്ക് ഫെര്‍ഫോമന്‍സ്- ജാക്ക് വൈറ്റ് (ലസാരെത്തോ)
ബെസ്റ്റ് റോക്ക് ആല്‍ബം - പരാമോര്‍ ( എയിന്റ് ഇറ്റ് ഫണ്‍)
ബെസ്റ്റ് ഓള്‍ട്ടര്‍നേറ്റീവ് റോക്ക് ആല്‍ബം- സെന്റ്.വിന്‍സെന്റ്
മെറ്റല്‍ ഫെര്‍ഫോമന്‍സ് - കെഡ്രിക് ലാമര്‍ (ഐ)
ബെസ്റ്റ് ട്രഡീഷണല്‍ ആര്‍ ആന്റ് ബി ഫെര്‍ഫോമന്‍സ്- ജീസസ് ചില്‍ഡ്രണ്‍(ലാലാ ഹതാവേ, മാല്‍കൊം ജമല്‍ വാര്‍ണര്‍)
പോപ് ഡ്യുയോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ്: എ ഗ്രേറ്റ് ബിഗ് വേള്‍ഡ് വിത് ക്രിസ്റ്റിന എഗ്യുലെറ (സേ സംതിംഗ്)
റോക്ക് പെര്‍മോമന്‍സ്: ജാക്ക് വൈറ്റ് (ലസാറെറ്റോ)
മെറ്റല്‍ പെര്‍ഫോമന്‍സ്: ടെനേഷ്യസ് ഡി (ദി ലാസ്റ്റ് ഇന്‍ ലൈന്‍)
റാപ്പ്/സങ് കൊളാബറേഷന്‍: റിയാന (ദ് മോസ്റ്റര്‍)
ആര്‍ ആന്‍ഡ് ബി ആല്‍ബം: ടോണി ബ്രാക്‌സ്ടണ്‍ ആന്‍ഡ് ബേബിഫേസ് (ലവ്, മാര്യേജ്, ഡിവേഴ്‌സ്)
കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം: ക്രിസ് തിലെ ആന്‍ഡ് എഡ്ഗര്‍ മേയെര്‍ (ബാസ് ആന്‍ഡ് മാന്‍ഡൊലിന്‍)
ഡാന്‍സ് / ഇലക്‌ട്രോണിക് ആല്‍ബം: അഫെക്‌സ് ട്വിന്‍ (സൈറോ)
ഡാന്‍സ് റെക്കോര്‍ഡിങ്: ജെസ്സ് ഗ്ലൈന്‍ (ക്ലീന്‍ ബാന്‍ഡിറ്റ് - റാതര്‍ ബി)
from kerala news edited
via IFTTT