Story Dated: Sunday, February 8, 2015 04:28
അബുജാ: ബൊക്കോ ഹറാം തീവ്രവാദികളുടെ പിടിയിലായ നൈജീരിയന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നോബേല്‍ സമ്മാന ജേതാവ് മലാലാ യൂസഫിന്റെ പിതാവ് സിയാവുദീന്‍ യൂസഫ്‌സായി കത്തയച്ചു. സമാധാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ താനും മകള്‍ മലാലയും പിന്നോട്ടിലെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് അയച്ച തുറന്ന കത്തില്‍ സിയാവുദീന്‍ വ്യക്‌തമാക്കുന്നു.
നൈജീരിയന്‍ പെണ്‍കുട്ടിയെ തീവ്രാദികള്‍ തട്ടിയെടുത്തതിന്റെ മുന്നൂറാമത്തെ ദിവസത്തോട് അനുബന്ധച്ചാണ് കുടുംബത്തോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലാലയുടെ പിതാവ് കത്തയച്ചത്. നൈജീരിയന്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നത് വരെ തങ്ങള്‍ പോരാടുമെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ താനും മകളും കൂടുതല്‍ ശക്‌തമാക്കുമെന്നും കത്തില്‍ സിയാവുദീന്‍ വ്യക്‌തമാക്കുന്നുണ്ട്.
പാകിസ്‌താനിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലാല താലിബാന്റെ ആക്രമണത്തിന് ഇരയാകുന്നത്. ഈ സംഭവത്തിന് ശേഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ മലാലയ്‌ക്കൊപ്പം പിന്തുണയുമായി എന്നും പിതാവ് സിയാവുദീനുമുണ്ട്.
from kerala news edited
via IFTTT