Story Dated: Sunday, February 8, 2015 04:56
അഹമ്മദാബാദ്: ഗുജറാത്തില്‍ പന്നിപ്പനി പിടിപെട്ട് അഞ്ചുപേര്‍കൂടി മരിച്ചു. രണ്ടുപേര്‍ കുച്ച് ജില്ലയിലും അഹമ്മദാബാദ്, അമ്രേലി, സൂററ്റ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് മരണപ്പെട്ടത്. ഇതോടെ സംസ്‌ഥാനത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി.
കുച്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിത കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ഇതുവരെ 199 കേസുകള്‍ ജില്ലയില്‍ മാത്രം രജിസ്‌റ്റര്‍ ചെയ്‌തു. 25 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. 10 പുതിയ കേസുകളും ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തതായാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ 105 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു. 13 പേര്‍ പനി ബാധിച്ച് മരണമടഞ്ഞു.
സംസ്‌ഥാനത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്‌ച്ചെ 71 പുതിയ കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്. കഴിഞ്ഞ വര്‍ഷം 627 കേസുകളായിരുന്നു രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. അയല്‍ സംസ്‌ഥാനങ്ങളായ രാജസ്‌ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും രോഗബാധിതര്‍ ഗുജറാത്തില്‍ ചികിത്സയ്‌ക്കായി എത്തുന്നുണ്ട്. ഇതുവരെ 44 പേര്‍ രാജസ്‌ഥാനില്‍ നിന്നും നാലുപേര്‍ മധ്യപ്രദേശില്‍ നിന്നും ഗുജറാത്തില്‍ ചികിത്സ തേടിയതായി ഗുജറാത്ത് ആരോഗ്യ മന്ത്രി നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.
from kerala news edited
via IFTTT