121

Powered By Blogger

Sunday, 8 February 2015

ഇന്ത്യ-അമേരിക്ക ആണവ കരാറിലെ വ്യവസ്‌ഥകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു









Story Dated: Sunday, February 8, 2015 07:19



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവ കരാറിലെ വ്യവസ്‌ഥകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ആണവ അപകടമുണ്ടായാല്‍ ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം തേടി അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാകില്ല. മറിച്ച്‌ ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിന്റെ ഉത്തരവാദിത്വം പ്ലാന്റ്‌ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കമ്പനികള്‍ക്കായിരിക്കും. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ അംഗീകരിച്ച കരാറിലെ പ്രധാന വ്യവസ്‌ഥകളാണ്‌ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്‌.


ആണവ നിലയങ്ങളുടെ പരിശോധനയുടെ കാര്യത്തില്‍ അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങളാകും ഇന്ത്യ പിന്തുടരുക. ഇക്കാര്യത്തില്‍ ആണവ നിലയങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യന്ന യു.എസ്‌ കമ്പനികള്‍ക്ക്‌ പരിശോധനാധികാരം നല്‍കില്ലെന്ന ഇന്ത്യന്‍ നിലപാട്‌ അമേരിക്കയും അംഗീകരിച്ചു. 2010-ലെ ആണവ ബാധ്യതാ നിയമത്തിലെ 46-ാം വകുപ്പ്‌ പ്രകാരം പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കുന്ന രാജ്യത്തിനായിരിക്കും ബാധ്യത. ആണവ ദുരന്തമുണ്ടായാല്‍ ആണവ ഉപകരണങ്ങള്‍ വിതരണം ചെയ്‌ത രാജ്യത്തിന്‌ ബാധ്യത ഉണ്ടാകില്ല. ഇതില്‍ കേന്ദ്രം മാറ്റം വരുത്തിയിട്ടില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. അപകടമുണ്ടായാല്‍ വിതരണക്കാരെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പാര്‍ലമെന്റ്‌ ചര്‍ച്ച ചെയ്‌ത് തള്ളിയതാണെന്നും വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.


അതേസമയം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ആണവ ബാധ്യതാ നിയമത്തിലെ 46-ാം വകുപ്പില്‍ ആണവ ദുരന്തങ്ങളുടെ ബാധ്യതയില്‍ വിതരണക്കാരെയും ഉള്‍പ്പെടുത്തണമെന്ന്‌ അന്ന്‌ പ്രതിപക്ഷമായ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ബരാക്ക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്‌ മുന്നോടിയായി ലണ്ടനില്‍ വച്ച്‌ നടന്ന ചര്‍ച്ചയിലാണ്‌ ഇന്ത്യ-അമേരിക്ക ആണവ കരാറിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചത്‌. നിയമത്തിലെ 17 ബി ഉപവകുപ്പ്‌ പ്രകാരം ഓപ്പറേറ്റര്‍ക്ക്‌ ആണവ ഉപകരണങ്ങള്‍ വിതരണം ചെയ്‌ത കമ്പനിയെ ആശ്രയിക്കാം. കരാര്‍ ഒപ്പിടുമ്പോള്‍ ഇത്‌ സംബന്ധിച്ച്‌ ധാരണയുണ്ടാക്കണമെന്നും കരാര്‍ വ്യവസ്‌ഥ നിഷ്‌ക്കര്‍ഷിക്കുന്നു. ഇന്ത്യയില്‍ പൊതുമേഖലാ സ്‌ഥാപനമായ ആണവോര്‍ജ കോര്‍പ്പറേഷനാണ്‌ ഓപ്പറേറ്റര്‍. അതിനാല്‍ സപ്ലയര്‍മാരുമായി കരാറിലേര്‍പ്പെടുമ്പോള്‍ ഈ വ്യവസ്‌ഥ എപ്പോഴും ബാധമാകുമെന്ന്‌ കേന്ദ്രം അവകാശപ്പെടുന്നു.










from kerala news edited

via IFTTT