Story Dated: Sunday, February 8, 2015 07:26
പൂരി: ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തുനിന്നും മൂന്ന് തലയോട്ടികള്‍ പോലീസ് കണ്ടെടുത്തു. ക്ഷേത്രത്തിന് സമീപത്തുള്ള വിജനമായ സ്‌ഥലത്തുനിന്നാണ് തലയോട്ടികള്‍ കണ്ടെടുത്തത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ തലയോട്ടികള്‍ കണ്ടെടുത്ത സ്‌ഥലം ക്ഷേത്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. സ്‌ഥലം പച്ചക്കറി കൃഷിക്കായി 1990-1995 കാലഘട്ടത്തില്‍ തന്നെ വിറ്റിരുന്നതായും അധികൃതര്‍ പറയുന്നു.
ക്ഷേത്രത്തിന് സമീപത്തെ മറ്റൊരു സ്‌ഥലമായ കസാഭദ്രയിലെ നദിയില്‍ നിന്നും 21 തലയോട്ടികള്‍ മുമ്പ് പോലീസ് കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയെന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
from kerala news edited
via IFTTT