Story Dated: Sunday, February 8, 2015 12:28

ചെന്നൈ: പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്മാരുടെ പ്രണയ വിവാഹങ്ങളുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ തടയണമെന്നുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഈ പരാമര്‍ശം.
പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. വ്യക്തി സ്വാതന്ത്ര്യം ഓരോ മനുഷ്യനും ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും കോടതി ഓര്‍മിപ്പിച്ചു. ഇത്തരമൊരു നിര്‍ദേശം പുതിയ നിയമം ഉണ്ടാക്കുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.
നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഹര്‍ജിക്കാരന്റെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ ദുരഭിമാനകൊലയ്ക്ക് കാരണമാകുന്നു എന്ന് കാണിച്ച് കെ രമേശ് എന്നയാള്‍ നല്കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹങ്ങള്‍ നടത്തുന്നതിനെ തടയണമെന്ന് രജിസ്ട്രേഷന്, പോലീസ് വകുപ്പുകള്‍ക്കും ക്ഷേത്ര ഭരണസമിതികള്‍ക്കും നിര്‍ദേശം നലകണമെന്നായിരുന്നു ആവശ്യം. സമൂഹത്തില്‍ ദുരഭിമാനക്കൊല, ജാതി സംഘര്‍ഷങ്ങള്‍, ആത്മഹത്യ എന്നിവ കൂടിവരുന്നത് പ്രണയ വിവാഹങ്ങള്‍ കാരണമാണെന്നും ഹര്ജിക്കാരന് വാദിച്ചു.
from kerala news edited
via
IFTTT
Related Posts:
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Story Dated: Tuesday, March 3, 2015 01:59ആലത്തൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ആര്.എസ്.എസ് പ്രവര്‍ത്തകരായ എരിമയൂര്‍ മണിയില്‍ പറമ്പ് സന്തോഷ്, ബിജു, വി… Read More
ഓണ്‍ലൈന്‍ ഡെലിവറി നോട്ട് പരിഷ്കാരത്തില്‍ ഇളവ് Story Dated: Tuesday, March 3, 2015 01:59പാലക്കാട്: ചരക്കു കടത്തുമ്പോഴുള്ള നികുതി ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ഓണ്‍ലൈന്‍ ഡെലിവറി നോട്ട് സമ്പ്രദായത്തില്‍ കൂടുതല്‍ ഇളവ് വരുത്തി. കടുത്ത സാമ്പത്തിക ഞെരുക… Read More
പല്ലശ്ശനയില്‍ ഉല്‍ക്ക അവശിഷ്ടം Story Dated: Tuesday, March 3, 2015 01:59കൊല്ലങ്കോട്: ഉല്‍ക്കയെന്ന് സംശയിക്കുന്ന വസ്തു പല്ലശ്ശനയില്‍ കണ്ടെത്തി. തല്ലുമന്ദം മാവേലി സ്റ്റോറിനടുത്ത് വെച്ചാണ് നാട്ടുകാര്‍ ഒരുകിലോ ഭാരമുള്ള വസ്തു കണ്ടെത്തിയത്. തുട… Read More
ഫോബ്സ്: ഇന്ത്യയിലെ അതിസമ്പന്നന് മുകേഷ് അംബാനി;മലയാളികളില്‍ യൂസഫലി ഫോബ്സ്: ഇന്ത്യയിലെ അതിസമ്പന്നന് മുകേഷ് അംബാനി;മലയാളികളില്‍ യൂസഫലിPosted on: 03 Mar 2015 ദുബായ്: ഫോബ്സ് മാഗസിന് പുറത്തിറക്കിയ 2015-ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ അമേരിക്കയുടെ ബില്‍ ഗേറ്റ്സ് ഒന്നാംസ്ഥാനത്ത… Read More
കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥികളുടെ സൗഹൃദ ക്രിക്കറ്റ് മത്സരം Story Dated: Tuesday, March 3, 2015 01:59പാലക്കാട്: അഹല്യ ഫൗണ്ടേഷന് കണ്ണാശുപത്രിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കായി സൗഹൃദ ക്രിക്കറ്റ് മത്സരം നടത്തി. പന്തിന്റെ ദിശയും വേഗവും… Read More