121

Powered By Blogger

Sunday, 8 February 2015

ജനകീയ മുന്നേറ്റം ഉയര്‍ന്നുവരണം








ജനകീയ മുന്നേറ്റം ഉയര്‍ന്നുവരണം


Posted on: 08 Feb 2015







ജിദ്ദ: സെക്യുലറിസം സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങളുടെയും മതന്യൂന പക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കും നേരെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവണതകള്‍ക്കെതിരെ ജനകീയമുന്നേറ്റം ഉയര്‍ന്നുവരണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുറഹ്മാന്‍. ഫ്രട്ടേണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫ്രട്ടേണിറ്റി ഫോറം ജിദ്ദ റീജിയണ്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ കെ.എം, സെക്രട്ടറി മുഹമ്മദലി കെ., നോര്‍ത്ത് ചാപ്റ്റര്‍ സെക്രട്ടറി ഫിറോസ് അലഹബാദ്, കര്‍ണാടക സെക്രട്ടറി മുഹമ്മദ് റഫീഖ്, തമിഴ്‌നാട് പ്രസിഡന്റ് മുഹമ്മദ് ശരീഫ്, കേരള പ്രസിഡന്റ് സിറാജ് വണ്ടൂര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.





വാര്‍ത്ത അയച്ചത് അക്ബര്‍ പൊന്നാനി.












from kerala news edited

via IFTTT