ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ്്: സൈറ്റ് പ്രകാശനം ചെയ്തു
Posted on: 09 Feb 2015
ദോഹ: ഖത്തര്‍ സ്‌പോര്‍ട്‌സ് ദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റ് വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള ബാപ്പു വെളിപറമ്പ് രചിച്ച ഗാനങ്ങളുടെ ഓഡിയോ സി.ഡി.യുടെ പ്രകാശനം ചാലിയാറിന്റെ ഉത്ഭവദേശമായ നിലമ്പൂരിന്റെ പ്രതിനിധി ഹൈദര്‍ ചുങ്കത്തറ ചായിലാറിന്റെ സമാപനതീരമായ ബേപ്പൂരിന്റെയും കടലുണ്ടിയുടെയും പ്രതിനിധികള്‍ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ചാലിയാര്‍ ദോഹയുടെ പേരിലുള്ള ഇന്റര്‍നെറ്റ് പേജിന്റെ പ്രകാശനകര്‍മ്മം ചാലിയാര്‍ ദോഹ രക്ഷാധികാരി ഷൗക്കത്തലി ടി.എ.ജെ. നിര്‍വഹിച്ചു. മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു. ഹസീബ് ചണ്ണയില്‍, അലി അക്്ബര്‍ ഫറൂഖ്, വൃന്ദ കെ. നായര്‍, സഫിയ ജാഫര്‍, ഫിറോസ് അരീക്കോട്, നജീനഖയ്യം, ഫാസില മഷ്്ഹൂദ്, എന്നിവരും വിവിധ പഞ്ചായത്ത് കൂട്ടായ്മ പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT