ദോഹയില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലും, അല്‍ഖോറില്‍ അല്‍ മിസ്‌നാദ് സ്‌കൂളിലുമായി 4 ഷിഫ്റ്റുകളിലായി നടക്കുന്ന പരിപാടിയില്‍ കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ നാലു വിഭാഗങ്ങളിലായി 7500 ല്‍ പരം കുട്ടികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും, മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന ഹാള്‍ ടിക്കറ്റ് അടുത്ത ദിവസം തന്നെ സ്‌കൂളുകള്‍ വഴി വിതരണം ചെയ്യുമെന്നും, ഇനി രജിസ്‌ട്രെഷന്‍ സ്വീകരിക്കുകയില്ല എന്നും ഭാരവാഹികള്‍ അറിയിച്ചു. മത്സരം നടക്കുന്ന ദിവസം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ രക്ഷിതാക്കള്‍ക്കായി രക്തദാന ക്യാമ്പും, മറ്റു ആകര്‍ഷകമായ പരിപാടികളും നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
മലര്‍വാടി മുഖ്യ രക്ഷാധികാരികൂടിയായ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.സി. അബ്ദുല്‍ ലത്തീഫ് ചെയര്‍മാനും, വി.ടി. ഫൈസല്‍, പി.എം. അബൂബക്കര്‍, സിദ്ദിഖ് പടിയത്ത് എന്നിവര്‍ വൈസ് ചെയര്‍മാര്‍മാരും, അബ്ദുല്‍ ലത്തീഫ് വി. പി. ജനറല്‍ കന്‍വീനര്‍, അഷറഫ് എന്‍.പി. റിസോര്‍സസ് കന്‍വീനര്‍, അബ്ദുല്‍ ജലീല്‍ എം എം, പ്രോഗ്രാം കന്‍വീനറുമായ കമ്മിറ്റിയില്‍ ഷിയാസ്, മുഹമ്മദ് റാഫി, ജബ്ബാര്‍, ബാസിത് ഖാന്‍, സാലിഹ്, വഹീദുധീന്‍, ശംസുദ്ധീന്‍ കെ, അബ്ദുല്‍ ഖാദര്‍, സിയാദ്, മന്‍സൂര്‍, അബ്ദുല്‍ വാഹിദ്, ശിഹാബുദ്ധീന്‍, കദിജബി നൗഷാദ്, നദീറ അഹമദ്, സൈനബ അബ്ദുല്‍ ജലീല്‍, ഫമിദ ഷമീം, അസ്മ അബ്ദുള്ള, സജ്‌ന നജീം, അഷ്‌കര്‍, ഇക്ബാല്‍, ശറഫുദീന്‍, ഷിബു ഹംസ, അബുലൈസ്, റഫീഖ് എന്‍.പി റുബീന, ആബിദ, റബീന, ഉമ്മര്‍ കോയ, മലര്‍വാടി യുണിറ്റ് കോഡിനേറ്റര്‍മാര്‍ എന്നിവര്‍ വിവിധ വകുപ്പുകള്‍ക്ക് നേതൃത്വം നല്‍കും.
from kerala news edited
via IFTTT