ഫോക്കസ് ഖത്തര്‍ പരിസ്ഥിതിബോധവത്കരണം നടത്തി
Posted on: 08 Feb 2015
ദോഹ: ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്് പ്രമുഖയുവജന സംഘടനയായഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച പരിസ്ഥിതിബോധവത്കരണ പരിപാടിഇക്കോഫോക്കസ്ശ്രദ്ധേയമായി. ഇന്ത്യന്‍ കള്‍ച്ചറല്‍സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പരിസ്ഥിതിബോധവത്കരണ പരിപാടികളുടെ ഭാഗമായാണ്ഇക്കോഫോക്കസ് സംഘടിപ്പിച്ചത്.
ഫോക്കസ് ഖത്തര്‍ സി.ഇ.ഒ. മുനീര്‍ അഹ്മദ് ഉദ്ഘാടനം ചെയ്ത ഇക്കോഫോക്കസ്പരിപാടിയില്‍ചൂഷണംചെയ്യപ്പെടുന്ന പാരിസ്ഥിതിക വിഭവങ്ങള്‍ എന്ന വിഷയത്തില്‍ഡോ. നിഷാന്‍ പുരയില്‍ ക്ലാസെടുത്തു. പരിസ്ഥിതിയും ജീവജാലങ്ങളും തമ്മിലുള്ള ആത്മബന്ധംവിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള താപനവുംകാലാവ വ്യതിയാനവുംആവാസ വ്യവസ്ഥക്ക് വലിയ പ്രത്യാഘാതംസൃഷ്ടിക്കുന്നത് കാണാതെ പോവരുത്. ഭക്ഷണവുംവെള്ളവും വസ്ത്രവുംവായുവും ശുദ്ധമായിരിക്കണമെന്ന് കണിശതയുള്ള നാം പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അശ്രദ്ധ നടിക്കുന്നത് അപകടകരമാണ്. ഭൂവിഭവങ്ങളുടെ അമിതമായിചൂഷണം ജീവജാലങ്ങളുടെ നിലനില്‍പ്പിനെ സമൂല നാശംവിതക്കും. ഓരോവ്യക്തിയും പരിസ്ഥിതി സംരക്ഷകനായി മാറേണ്ടതുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. പരിപാടി ആഷിഫ് അസീസ്, മഅ്‌റൂഫ് അരക്കിണര്‍, അസ്‌കര്‍ റഹ്മാന്‍, ഷഹീര്‍ മുഹമ്മദ് രായരോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT