വാഴക്കാട് അസോസിയേഷന്‍ ജനറല്‍ബോഡി
Posted on: 08 Feb 2015
ദോഹ: വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്)ന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അനുകരണീയവുമാണെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും അല്‍ഖയാം ഗ്രൂപ്പിന്റെ ജനറല്‍ മാനേജറുമായകണ്ണിയത്ത് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. വാഴക്കാട്ടുകാര്‍ നാട്ടുകാര്‍ക്കുവേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാവിഭാഗം ജനങ്ങളിലും മതിപ്പുളവാക്കിയിട്ടുണ്ടെന്നും നാട്ടുകാര്‍ ഈ സംരംഭങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിച്ചത് വാഖിനുള്ള അംഗീകാരമാണെന്നും ലത്തീഫ് പറഞ്ഞു. വാഴക്കാട് അസോസിയേഷന്റെ ജനറല്‍ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്‍സത്താര്‍ അധ്യക്ഷത വഹിച്ചു. 12ന് ദോഹ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫുട്ബാള്‍ ടൂര്‍ണ്ണമെന്റും 13നുള്ള ഉദ്ഘാടന ചടങ്ങും വിജയിപ്പിക്കാനും 10ന് ചാലിയാര്‍ ഫെസ്റ്റില്‍ മുഴുവന്‍ വാഴക്കാട്ടുകാരേയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. വിവിധ സബ്്കമ്മിറ്റികളെ പ്രതിനിധീകരിച്ച് സിദ്ദീഖ് വാഴക്കാട്, ടി.പി. അക്ബര്‍, സുഹൈല്‍ കോടിയമ്മല്‍. ടിവി. യൂസുഫ്, ടി.പി. അശ്‌റഫ്, ജൈസല്‍ എളമരം, ജമാല്‍ വാഴക്കാട് പ്രസംഗിച്ചു. കെ.കെ. സിദ്ദീഖ് സ്വാഗതവും അബ്ദുറഹ്്മാന്‍ കാളൂര് നന്ദിയും പറഞ്ഞു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT