Story Dated: Sunday, February 8, 2015 05:59
മാരാമണ്‍: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിക്ക് പിന്തുണയുമായി മാര്‍ത്തോമ്മ സഭ മേല്അധ്യക്ഷന് ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത. ഏത് വ്യക്തിക്ക് എതിരെയും ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാമെന്ന സ്ഥിതിയിലേക്ക് നമ്മുടെ സമൂഹം മാറിയിരിക്കുന്നു. തെളിവുകള്‍ ഇന്ന് നല്‍കാം നാളെ നല്‍കാം എന്നുപറഞ്ഞ് ആരോപണ വിധേയനായ വ്യക്തിയെ സമൂഹത്തിന് മുന്നില്‍ അപമാനിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 120-മത് മാരാമണ്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
from kerala news edited
via IFTTT