121

Powered By Blogger

Sunday, 8 February 2015

യു.കെ.എസ്.എന്‍.ഡി.പി. ശാഖായോഗം വനിതാസംഘം രൂപീകരിച്ചു








യു.കെ.എസ്.എന്‍.ഡി.പി. ശാഖായോഗം വനിതാസംഘം രൂപീകരിച്ചു


Posted on: 09 Feb 2015







ബ്രിസ്റ്റോള്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി രൂപീകൃതമായ യു.കെ.എസ്.എന്‍.ഡി.പി.ശാഖായോഗം അതിന്റെ പ്രവര്‍ത്തനം രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ കീഴിലുള്ള മുഴുവന്‍ സംഘടനകള്‍ക്കും രൂപം നല്‍കുകയാണ്.






ബ്രിസ്റ്റോളില്‍ നടന്ന ശാഖായോഗത്തിന്റെ വിശേഷാല്‍ പൊതുയോഗത്തില്‍ വെച്ച് എസ്.എന്‍.ഡി.പി.വനിതാസംഘത്തിന് രൂപം നല്‍കുകയും ഭരണസമിതി തിരഞ്ഞെടുപ്പു നടത്തുകയും ചെയ്തു. യു.കെ.എസ്.എന്‍.ഡി.പി.ശാഖായോഗം പ്രസി.സുജിത് ഉദയന്‍ അധ്യക്ഷത വഹിച്ച യോഗം സെക്രട്ടറി വിഷ്ണുനടേശന്‍ ഉദ്ഘാടനം ചെയ്തു.






ശ്യാമള സതീശന്‍ പ്രസിഡന്റ്, അജിത ബെന്നി വൈസ് പ്രസിഡന്റ്, ഹേമലതാ സുരേഷ് സെക്രട്ടറി എന്നിവരെയും കമ്മിറ്റി അംഗങ്ങളായി നിഷ മനു, ജിനി രാജേഷ്, മിനി സന്തോഷ്‌കുമാര്‍, സജിതാ രാജേഷ്, ഷീബ മോള്‍ സുധാകരന്‍, ഷിംല ഷാജി എന്നിവരെയും തിരഞ്ഞെടുത്തു.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

ശ്യാമള സതീശന്‍ - 07411367408

ഹേമലത സുരേഷ് - 07986585482

അജിത ബെന്നി - 07400090005





വാര്‍ത്ത അയച്ചത് : സണ്ണി മണ്ണാറത്ത്












from kerala news edited

via IFTTT