Story Dated: Sunday, February 8, 2015 04:51
അഡ്‌ലെയ്‌ഡ്: ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ആതിഥേയര്‍ ഇന്ത്യയെ 106 റണ്‍സിന്റെ മാര്‍ജിനില്‍ പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസീസ് 48.2 ഓവറില്‍ 371 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45.1 ഓവറില്‍ 265 റണ്ണിന് ഓള്‍ ഔട്ടായി. വാര്‍ണറിന്റെയും മാക്‌സ്വെല്ലിന്റെയും സെഞ്ചുറി മികവിലാണ് ഓസീസ് 371 റണ്‍സ് അടിച്ച് കൂട്ടിയത്. 83 പന്തില്‍ 104 റണ്‍ വാര്‍ണര്‍ മനടിയപ്പോള്‍ 57 പന്തില്‍ 122 റണ്‍സാണ് മാക്‌സ്വെല്‍ അടിച്ചു കൂട്ടിയത്.
ഓസീസിനു വേണ്ടി ഫിഞ്ച് 20, വാട്‌സന്‍ 22, സ്‌മിത്ത് ഒന്ന്, ബെയ്‌ലി 44, മാര്‍ഷ് 21, ജോണ്‍സന്‍ 19, സ്‌റ്റാര്‍ക്ക് (പൂജ്യം), കുമ്മിന്‍സ് അഞ്ച് റണ്‍സും വീതം നേടി. ഇന്ത്യന്‍ ബൗളിംഗ് നിരയിലെ എല്ലാവരുംതന്നെ ഓസീസ് ബാറ്റ്‌സ്മാന്മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇന്ത്യക്ക് വേണ്ടി ഷാമി മൂന്ന്, ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവര്‍ രണ്ടും, ബിന്നി, പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പിഴച്ചു. രഹാനയും ധവാനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. ധവാന്‍ 59, രഹാനെ 66 റണസ് വീതം നേടി. എട്ട് റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. തുടര്‍ന്ന് 18 റണ്‍സ് നേടിയ കോഹ്ലിയും പുറത്തായി. റെയ്‌ന ഒമ്പതും, ബിന്നി അഞ്ച് റണ്‍സ് വീതം നേടിയപ്പോള്‍ റണ്‍സ് ഒന്നും എടുക്കാതെ നായകന്‍ ധോണി പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 20 റണ്ണെടുത്ത് പുറത്തായി. അക്‌സര്‍ പട്ടേല്‍ 5 റണ്ണിന് പുറത്തായപ്പോള്‍ ആര്‍ അശ്വിന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്.
ആതിഥേയര്‍ക്ക് വേണ്ടി പാറ്റ് കുമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആറ് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് കുമ്മിന്‍സ് മൂന്ന് വിക്കറ്റ് പിഴുതത്. മിച്ചല്‍ സ്‌റ്റാര്‍ക്ക്, ജോണ്‍സണ്‍, ജോഷ് ഹാസില്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
from kerala news edited
via IFTTT