Story Dated: Monday, February 9, 2015 10:14
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ വീണ്ടും വെടിവയ്പ് നടത്തി. ആര്‍.എസ് പുരയിലെ ബി.എസ്.എഫിന്റെ എട്ടു പോസ്റ്റുകള്‍ക്കു നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്. വെടിവയ്പ് മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചു. ഈ മാസം ഇതാദ്യമായാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുന്നത്.
from kerala news edited
via IFTTT