രാജ്യത്തെ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയർത്തിയേക്കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചതിനാലാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഇക്കാര്യം പരിഗണിക്കുന്നത്. മൊത്തം പരിധി 52000 കോടി രൂപ(700 കോടി ഡോളർ)യിൽനിന്ന് 90,000 കോടി(1200കോടി ഡോളർ)യിലേയ്ക്കോ 1,11,600 കോടി(1500 കോടി ഡോളർ)രൂപയിലേയ്ക്കോ ഉയർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. നിക്ഷേപക താൽപര്യം വർധിച്ചതോടെ നിരവധി എഎംസികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ...