121

Powered By Blogger

Wednesday, 19 January 2022

വിപണിയില്‍ മൂന്നാം ദിവസവും നഷ്ടം: നിഫ്റ്റി 17,900ത്തില്‍|Market Opening

മുംബൈ: വിപണിയിൽ മൂന്നാംദിവസവും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,900 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെൻസെക്സ് 133 പോയന്റ് നഷ്ടത്തിൽ 59,965ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,908ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിലക്കയറ്റവും ഉത്തേജന പാക്കേജിൽനിന്ന് പിന്മാറുമെന്ന പ്രഖ്യാപനവുമൊക്കെയാണ് യുഎസ് സൂചികകളെ ബാധിച്ചത്. ഇൻഫോസിസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, പവർഗ്രിഡ് കോർപ്, ഗ്രാസിം ഇൻഡസ്ട്രീസ്, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ഐടി സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. ഒരുശതമാനത്തിലേറെ താഴ്ന്നു. മെറ്റൽ, റിയാൽറ്റി സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/33Ljcfv
via IFTTT