121

Powered By Blogger

Wednesday, 19 January 2022

മ്യൂച്വല്‍ ഫണ്ടുകളുടെ വിദേശ ഓഹരി നിക്ഷേപ പരിധി ഇരട്ടിയാക്കിയേക്കും

രാജ്യത്തെ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയർത്തിയേക്കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചതിനാലാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഇക്കാര്യം പരിഗണിക്കുന്നത്. മൊത്തം പരിധി 52000 കോടി രൂപ(700 കോടി ഡോളർ)യിൽനിന്ന് 90,000 കോടി(1200കോടി ഡോളർ)യിലേയ്ക്കോ 1,11,600 കോടി(1500 കോടി ഡോളർ)രൂപയിലേയ്ക്കോ ഉയർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. നിക്ഷേപക താൽപര്യം വർധിച്ചതോടെ നിരവധി എഎംസികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ ഈയിടെ പുറത്തിറക്കിയിരുന്നു. സെബി നേരത്തെ നിശ്ചയിച്ച പരിധി ഇതിനകം പൂർത്തിയാക്കുകയുംചെയ്തതിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് പരിധി ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപം താൽക്കാലികമായി നിർത്തിയതായി മോട്ടിലാൽ ഒസ് വാൾ അസറ്റ്മാനേജുമെന്റ് കമ്പനി ഈയിടെ അറിയിച്ചിരുന്നു. എസ്ഐപി വഴിയുള്ള നിക്ഷേപം മാത്രമാണ് എഎംസി സ്വീകരിക്കുന്നത്. പരിധി ഉയർത്തുന്നകാര്യത്തിൽ റിസർവ് ബാങ്കുമായി ഈമാസം തുടക്കത്തിൽ ചർച്ചനടത്തി സെബി തത്വത്തിൽ തീരുമാനമെടുത്തതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ജൂണിലാണ് ഇതിനുമുമ്പ് മ്യൂച്വൽ ഫണ്ടുകളുടെ വിദേശ ഓഹരി നിക്ഷേപ പരിധി ഏഴ് ബില്യൺ ഡോളറായി സെബി ഉയർത്തിയത്. ഓരോ ഫണ്ടുഹൗസുകളുടെയും നിക്ഷേപ പരിധി 60 ലക്ഷം ഡോളറിൽനിന്ന് ഒരുകോടി ഡോളറായുമാണ് ഉയർത്തിയത്.

from money rss https://bit.ly/32f3RU0
via IFTTT