121

Powered By Blogger

Saturday 7 March 2015

വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം: ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കമ്പി കുത്തിക്കയറ്റി









Story Dated: Sunday, March 8, 2015 12:55



mangalam malayalam online newspaper

അഹമ്മദാബാദ്‌: വിവാദ ഡോക്യുമെന്ററിയുടെ ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ വനിതാ ദിനത്തില്‍ പുറത്തു വരുന്നത്‌ 2012ലെ ഡല്‍ഹി പീഡനമോഡല്‍ വീണ്ടും അരങ്ങേറിയെന്ന വാര്‍ത്ത. അഹമ്മദാബാദിലെ സൊള പ്രദേശത്ത്‌ ആറു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം സ്വകാര്യ ഭാഗത്ത്‌ കമ്പി കുത്തിക്കയറ്റി. ഗുരുതരമായ പരുക്ക്‌കളോടെ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പെണ്‍കുട്ടിയുടെ നാട്ടുകാരനായ കുശാല്‍ അനില്‍സിങ്‌ ചൗഹാനാണ്‌(24) കുട്ടിയെ പീഡിപ്പിച്ചതെന്ന്‌ പോലീസ്‌ അറിയിച്ചു. പീഡിപ്പിച്ച ശേഷം കുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ കമ്പികുത്തി കയറ്റുകയായിരുന്നു. ചൗഹാനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കെട്ടിട നിര്‍മാണ തൊഴിലാളികളുടെ മകളാണ്‌ പീഡനത്തിന്‌ ഇരയായത്‌.


കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ്‌ കുശാല്‍. കെട്ടിടത്തിന്‌ സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വിളിച്ചുകൊണ്ടു പോയി കുശാല്‍ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്ത്‌ കമ്പി കുത്തിക്കയറ്റുകയുമായിരുന്നു. മാതാപിതാക്കളും മറ്റ്‌ തൊഴിലാളികളും കുട്ടിയുടെ കരച്ചില്‍ കേട്ട്‌ എത്തിയപ്പോള്‍ കുശാല്‍ രക്ഷപെട്ടിരുന്നു. പന്നീട്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.










from kerala news edited

via IFTTT

ഐ.എസിന്‌ ഐക്യദാര്‍ഢ്യവുമായി ബൊക്കോ ഹറാം ഭീകരര്‍









Story Dated: Sunday, March 8, 2015 12:52



mangalam malayalam online newspaper

അബുജ: ഇസ്ലാമിക്‌ സ്‌റ്റേറ്റിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നൈദജീരിയന്‍ ഭീകരസംഘടനയായ ബൊക്കൊ ഹറാം രംഗത്ത്‌. ഐ.എസിനൊപ്പം നില്‍ക്കുമെന്ന്‌ ബൊക്കൊ ഹറാം തലവന്‍ അബൂബക്കര്‍ ശെഖാവു ട്വിറ്ററിലൂടെയാണ്‌ അറിയിച്ചത്‌. ഖിലാഫത്‌ ഭരണം യാഥാര്‍ഥ്യമാക്കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നും ഇതിനായി ഐ.എസിനൊപ്പം ഏതുഘട്ടത്തിലും കുടെ നില്‍ക്കാന്‍ തയ്യാറാണെന്നും അറിയിച്ചുകൊണ്ടുള്ള ശെഖാവുവിന്റെ ശബ്‌ദരേഖയാണ്‌ ട്വിറ്ററിലൂടെ പുറത്തുവന്നത്‌. അതേസമയം ശബ്‌ദ രേഖ ശെഖാവുവിന്റെ തന്നെയാണോയെന്ന്‌ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.


ഐ.എസിന്റെ പ്രവര്‍ത്തനങ്ങളെ ബൊക്കൊ ഹറാം അനുകരിച്ച്‌ വരികയായിരുന്നു. ഐ.എസിന്റെ മാതൃകയില്‍ മനുഷ്യരെ തലയറുത്ത്‌ കൊല്ലുന്ന ദൃശ്യങ്ങള്‍ ബൊക്കൊ ഹറാം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ്‌ ഐ.എസിനെ പന്തുണച്ചുള്ള ശബ്‌ദരേഖ പുറത്ത്‌ വന്നിരിക്കുന്നത്‌. പിടിയിലായവരെ ഐ.എസ്‌ മോഡലില്‍ കൈകെട്ടി മുട്ടുകുത്തി നിര്‍ത്തി തലയറുത്ത്‌ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ്‌ ബൊക്കൊ ഹറാം പുറത്തു വിട്ടിരുന്നത്‌.


നൈജീരിയയില്‍ ഇസ്ലാമിക്‌ രാജ്യം സ്‌ഥാപിക്കുക എന്ന ആവശ്യവുമായാണ്‌ ബൊക്കൊഹറാം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. നൈജീരിയയുടെ അയല്‍രാജ്യങ്ങളായ ഛാഡ്‌, കാമറൂണ്‍, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ബൊക്കോ ഹറാം ഭീകരപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ്‌ സൂചന.










from kerala news edited

via IFTTT

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ്‌ മേത്ത അന്തരിച്ചു









Story Dated: Sunday, March 8, 2015 12:50



mangalam malayalam online newspaper

ന്യൂഡല്‍ഹി : പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഔട്ട്‌ലുക്ക്‌ വാരികയുടെ സ്‌ഥാപക എഡിറ്ററുമായ വിനോദ്‌ മേത്ത അന്തരിച്ചു. എഴുപത്തിമൂന്ന്‌ വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഡല്‍ഹിയിലെ എയിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകയായ സുമിത പോളാണ്‌ ഭാര്യ.


1995 മുതല്‍ മേത്തയായിരുന്നു ഔട്ട്‌ ലുക്കിന്റെ സഥാപകപത്രാധിപര്‍. പയനിയര്‍, ദ സണ്‍ഡെ ഒബ്‌സര്‍വര്‍, ദ ഇന്‍ഡിപെന്‍ഡന്റ്‌, ദ ഇന്ത്യന്‍ പോസ്‌റ്റ് എന്നിവയുടെ പത്രാധിപസ്‌ഥാനം വിനോദ്‌ മേത്ത വഹിച്ചിട്ടുണ്ട്‌.പതിനേഴ്‌ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‌ ശേഷം 2012 ലാണ്‌ അദ്ദേഹം ഔട്ട്‌ലുക്ക്‌ മാസികയുടെ മുഖ്യ പത്രാധിപ സ്‌ഥാനത്തുനിന്നും പടിയിറങ്ങിയത്‌.


വിനോദ്‌ മേത്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.










from kerala news edited

via IFTTT

മോഹന്‍ലാല്‍, ആര്യ, മഹേഷ്ബാബു: ബ്രഹ്മാണ്ഡ ചിത്രത്തിനായി നേശന്‍









മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, തമിഴകത്ത് നിന്ന് ആര്യ, തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബു. ഈ മൂന്ന് വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആലോചനയില്‍. മോഹന്‍ലാലിനെയും വിജയിയേയും ഒരുമിച്ച് അണിനിരത്തിയ ജില്ലയുടെ സംവിധായകന്‍ നേശനാണ് ഈ ബിഗ്ബജറ്റ് ചിത്രത്തിന് പിന്നില്‍.

പി.വി.പി സിനിമാസിന് വേണ്ടി പക്ക ആക്ഷന്‍ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ നേശന്‍ തന്നെയാണ് ഈ മൂന്നു താരങ്ങളുടെയും പേരുകള്‍ നിര്‍ദേശിച്ചത്. മഹേഷ്ബാബുവുമായി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. മോഹന്‍ലാലും ആര്യയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമെ സിനിമ യാഥാര്‍ഥ്യമാകുമോ എന്ന് പറയാനാകൂ.











from kerala news edited

via IFTTT

ഇന്ദിരയായി അഭിനയിക്കാന്‍ മല്ലിക ഷെറാവത്തിന് മോഹം









മല്ലിക ഷെറാവത്തിന് ഒരു ചെറിയ വലിയ ആഗ്രഹമുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമയില്‍ ഇന്ദിരയായി അഭിനയിക്കണം. മല്ലികയുടെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് മല്ലിക തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.

മില്‍ഖ സിങ്ങിന്റെ ജീവിതം സിനിമയാക്കിയ ഭാഗ് മില്‍ഖ ഭാഗ് ഞാന്‍ ഏറെ ആസ്വദിച്ച സിനിമയാണെന്നും അവര്‍ പറഞ്ഞു.











from kerala news edited

via IFTTT

വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു











Story Dated: Sunday, March 8, 2015 11:22


mangalam malayalam online newspaper

അമ്പലപ്പുഴ: ലോറി മാരുതിവാനില്‍ ഇടിച്ച്‌ വാന്‍ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു. മണ്ണഞ്ചേരി പഞ്ചായത്തില്‍ 22 ാം വാര്‍ഡ്‌ കൃഷ്‌ണവിലാസത്തില്‍ വിജയകുമാറിന്റെ മകന്‍ വിജില്‍കൃഷ്‌ണനാ(ജിത്തു-23) ണ്‌ മരിച്ചത്‌. ദേശീയപാതയില്‍ തോട്ടപ്പള്ളി ആനന്ദേശ്വരം എല്‍.പി സ്‌കൂളിന്‌ സമീപം ഇന്നലെ വൈകിട്ട്‌ 3.30 ഓടെയായിരുന്നു അപകടം. കടകള്‍തോറും ബേക്കറി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന മണ്ണഞ്ചേരി സ്‌റ്റാര്‍ ഫുഡിന്റെ ജീവനക്കാര്‍ സഞ്ചരിച്ച ഓംമ്‌നി വാനാണ്‌ അപടത്തില്‍പ്പെട്ടത്‌. തോട്ടപ്പള്ളിയിലേക്ക്‌ ബേക്കറി സാധനങ്ങളുമായി പോകുമ്പോള്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്‌ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്‌. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. ഗിരിജാകുമാരിയാണ്‌ മാതാവ്‌, ജിജില്‍കൃഷ്‌ണ ഏകസഹോദരന്‍.










from kerala news edited

via IFTTT

വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു











Story Dated: Sunday, March 8, 2015 11:24


mangalam malayalam online newspaper

പാലാ : ടിപ്പറിനെ മറികടന്നെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച്‌ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. നെച്ചിപ്പുഴൂര്‍ ചേരിക്കതൊടുകയില്‍ കുട്ടപ്പനാ(47)ണ്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചത്‌. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പുള്ളോലിക്കല്‍ ബിജു (41) എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ബിജു ഓടിച്ച ബൈക്കിന്‌ പിന്നിലിരുന്ന്‌ യാത്ര ചെയ്‌ത്‌ കുട്ടപ്പന്‍ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്നു. പാലാ- രാമപുരം റോഡില്‍ നെച്ചിപ്പുഴൂര്‍ വായനശാല ജംങ്‌ഷന്‌ സമീപം ചൊവ്വാഴ്‌ച രാവിലെ ഒമ്പതിനായിരുന്നു അപകടം. രാമപുരം ഭാഗതുനിന്ന്‌ അലക്ഷ്യമായി ടിപ്പറിനെ മറികടന്നെത്തിയ കാര്‍ ബൈക്ക്‌ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ വഴിയാത്രക്കാരനായ നെടുമ്പുഴിന്താനത്ത്‌ ടോമിക്കും പരുക്കേറ്റിരുന്നു. കുട്ടപ്പന്റെ സംസ്‌കാരം നടത്തി. ഭാര്യ ഷൈനി തൊടുപുഴ ആലക്കോട്‌ പരപ്പില്‍ കുടുംബാംഗം. മക്കള്‍: അജിന്‍, അഞ്‌ജലി (പാലാ അല്‍ഫോന്‍സാ കോളേജ്‌ ഡിഗ്രി വിദ്യാര്‍ത്ഥി).










from kerala news edited

via IFTTT

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; മദ്രസാ അധ്യാപകന്‍ അറസ്‌റ്റില്‍











Story Dated: Sunday, March 8, 2015 01:54


മണ്ണാര്‍ക്കാട്‌: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകനെ മണ്ണാര്‍ക്കാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം എടപ്പറ്റ സ്വദേശിയായ ഫസലുറഹ്‌മാന്‍(24) ആണ്‌ വെട്ടത്തൂര്‍ കാപ്പ്‌ സ്വദേശിനിയായ 25കാരിയുടെ പരാതിയെ തുടര്‍ന്ന്‌ അറസ്‌റ്റിലായത്‌.


കഴിഞ്ഞ 25ന്‌ കുമരംപുത്തൂര്‍ ചുങ്കത്ത്‌ ബസ്‌ കാത്ത്‌ നില്‍ക്കവേ കാറിലെത്തിയ നാലുപേര്‍ തട്ടിക്കൊണ്ടുപോയതായി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മദ്രസാ അധ്യാപകന്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച സംഭവം പുറത്തായത്‌. ഫസലുറഹ്‌മാന്റെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്‌.


മണ്ണാര്‍ക്കാട്‌ സി.ഐ ബി. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘം മലപ്പുറം കോട്ടയ്‌ക്കലിലെ മദ്രസയില്‍ നിന്നാണ്‌ ഫസലു റഹ്‌മാനെ അറസറ്റ്‌ ചെയ്‌തത്‌. പിന്നീട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. തട്ടിക്കൊണ്ടു പോയവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

മണല്‍ ലോറി പിടികൂടി











Story Dated: Sunday, March 8, 2015 01:54


പട്ടാമ്പി: പൈലിപ്പുറം കടവില്‍ നിന്ന്‌ അനധികൃതമായി മണല്‍ നിറച്ച്‌ കടത്തവേ പട്ടാമ്പി എസ്‌.ഐ ലോറി പിടികൂടി. ലോറി ഡ്രൈവര്‍ വേലായുധനെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. പൈലിപ്പുറം, തിരുവേഗപ്പുറ, തൂത കടവുകളില്‍ രാത്രി സമയത്ത്‌ മണല്‍ കടത്ത്‌ വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ പരിശോധന ശക്‌തമായിരുന്നു. ഇതേ തുടര്‍ന്ന്‌ ചെമ്പ്രയില്‍ വച്ചാണ്‌ ലോറി പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ ലോറി ഡ്രൈവറെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

കാര്‍ഷിക പ്രദര്‍ശന മേള 'നൂറുമേനി' ഇന്നു മുതല്‍











Story Dated: Sunday, March 8, 2015 01:54


ഒറ്റപ്പാലം: കാര്‍ഷിക പ്രദര്‍ശന വിജ്‌ഞാന വിപണനമേള 'നൂറ്‌മേനി-2015' എട്ട്‌, ഒന്‍പത്‌, 10 തീയതികളില്‍ സംഘടിപ്പിക്കുമെന്ന്‌ വാണിയംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ഭാസ്‌കരന്‍, കൃഷി ഓഫീസര്‍ ശരത്‌ മോഹന്‍ എന്നിവര്‍ അറിയിച്ചു. മനിശ്ശേരി കെ.എം. ഓഡിറ്റോറിയത്തില്‍ ഞായറാഴ്‌ച രാവിലെ 10ന്‌ എം.ബി. രാജേഷ്‌ എം.പി മേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. കെ.എസ്‌. സലീഖ എം.എല്‍.എ അധ്യക്ഷത വഹിക്കും.


മേളയുടെ ഭാഗമായി ഇന്ന്‌ രാവിലെ നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുബൈദ ഇസ്‌ഹാഖ്‌ ഉദ്‌ഘാടനം ചെയ്യും. നാളെ നെല്‍കൃഷിയിലെ ജൈവ സമീപനങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച്‌ നടക്കുന്ന സെമിനാറില്‍ ഡോ: കെ. ഇളങ്കോവന്‍ വിഷയാവതരണം നടത്തും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ ഉദ്‌ഘാടനം ചെയ്യും.


മൂന്നു ദിവസത്തെ പ്രദര്‍ശനത്തില്‍ കൃഷിവകുപ്പ്‌, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വി.എഫ്‌.പി.സി.കെ, കേരഫെഡ്‌ തുടങ്ങിയവയ്‌ക്കൊപ്പം കാര്‍ഷിക ഉപകരണങ്ങളും, കീടനാശിനികളും നിര്‍മ്മിക്കുന്ന സ്‌ഥാപനങ്ങളും പങ്കെടുക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0466-2226966 എന്ന

നമ്പറില്‍ പേര്‍ രജിസ്‌റ്റര്‍ ചെയ്ണം. യ










from kerala news edited

via IFTTT