121

Powered By Blogger

Saturday, 7 March 2015

നാഗ ബലാത്സംഗം; സംഭവം പുറത്തറിയാതിരിക്കാന്‍ 5000 രൂപ നല്‍കിയെന്ന്‌ ഇര









Story Dated: Sunday, March 8, 2015 11:19



mangalam malayalam online newspaper

ദിമാപൂര്‍: നാഗലാന്റില്‍ ബലാത്സംഗക്കാരനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്‌ത സംഭവം പുതിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചു കൊണ്ടിരിക്കെ പുറത്തു പറയാതിരിക്കാന്‍ പ്രതി തനിക്ക്‌ 5000 രൂപ നല്‍കിയതായി ബലാത്സംഗ ഇരയുടെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട യുവാവ്‌ ബലാത്സംഗം നടത്തിയിട്ടില്ലെന്നും പോലീസിന്‌ പ്രതി മാറിപ്പോയെന്നും അഭ്യുഹങ്ങള്‍ ഉയരുന്നതിനിടയിലാണ്‌ ഇര ഒരു ദേശീയ മാധ്യമത്തോട്‌ പ്രതികരിച്ചത്‌.


സംഭവം പുറത്തു പറയാതിരിക്കാനായി തനിക്ക്‌ 5000 രൂപ പ്രതി നല്‍കി. ഈ തുക താന്‍ പോലീസിന്‌ കൈമാറിയെന്നും യുവതി പറഞ്ഞു. കുറ്റക്കാരന്‍ തന്റെ അയല്‍ക്കാരന്‍ ആണെന്നും ഫെബ്രുവരി 23 ന്‌ രാത്രിയില്‍ ലഘുഭക്ഷണം കഴിക്കാമെന്ന്‌ പറഞ്ഞാണ്‌ തന്നെ വിളിച്ചു വരുത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു. തനിച്ചാണെന്നു പറഞ്ഞു. അതാണ്‌ കൂടെ പോകാന്‍ തയ്യാറായത്‌. എന്നാല്‍ അയാള്‍ തനിച്ചായിരുന്നില്ലെന്ന്‌ പിന്നീട്‌ മനസ്സിലായി. പിന്നീട്‌ കൂട്ടുകാരനെ പറഞ്ഞയച്ച്‌ തന്നെ ഹോട്ടലിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പ്രതി രണ്ടു തവണ ബലാത്സംഗം ചെയ്‌തെന്ന ഇര പറഞ്ഞു.


അതേസമയം പെണ്‍കുട്ടി ബലാത്സംഗത്തിന്‌ ഇരയായിട്ടില്ല എന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്ന്‌ പ്രതിയുടെ വീട്ടുകാര്‍ പറഞ്ഞു. സഹോദരന്‍ നാഗാ ഗ്രൂപ്പുകളുടെ ബലിയാടായെന്നും സംഭവത്തില്‍ പോലീസിന്‌ പങ്കുണ്ടെന്നും പ്രതിയുടെ സഹോദരന്‍ വ്യക്‌തമാക്കി. നാഗാലാന്റ്‌ ജനങ്ങള്‍ കാട്ടു നീതി നടപ്പാക്കുകയായിരുന്നെന്നും ഇയാള്‍ ബംഗ്‌ളാദേശിയാണെന്ന്‌ പോലീസിന്‌ എങ്ങിനെ പറയാന്‍ കഴിഞ്ഞെന്നുമാണ്‌ സഹോദരന്റെ ചോദ്യം.


രാജ്യസ്‌നേഹികളായ സൈനികരുടെ കുടുംബമാണ്‌ തങ്ങളുടേതെന്നും ഇയാള്‍ പറഞ്ഞു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ്‌ ദിമാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സയ്യദ്‌ ഷരീഫ്‌ ഖാനെ നാട്ടുകാര്‍ വലിച്ചിറക്കുകയും നഗരത്തിലൂടെ ഇയാളുടെ ശരീരം ഏഴു കിലോമീറ്ററോളം വലിച്ചുകൊണ്ടു പോകുകയും ചെയ്‌തത്‌. അതേസമയം ഇയാള്‍ ബംഗ്‌ളാദേശില്‍ നിന്നും കുടിയേറിയ ആളാണെന്നായിരുന്നു പോലീസ്‌ ഭാഷ്യം.










from kerala news edited

via IFTTT