Story Dated: Sunday, March 8, 2015 12:52
അബുജ: ഇസ്ലാമിക് സ്‌റ്റേറ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൈദജീരിയന്‍ ഭീകരസംഘടനയായ ബൊക്കൊ ഹറാം രംഗത്ത്. ഐ.എസിനൊപ്പം നില്‍ക്കുമെന്ന് ബൊക്കൊ ഹറാം തലവന്‍ അബൂബക്കര്‍ ശെഖാവു ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഖിലാഫത് ഭരണം യാഥാര്‍ഥ്യമാക്കാന്‍ പ്രതിജ്‌ഞാബദ്ധമാണെന്നും ഇതിനായി ഐ.എസിനൊപ്പം ഏതുഘട്ടത്തിലും കുടെ നില്‍ക്കാന്‍ തയ്യാറാണെന്നും അറിയിച്ചുകൊണ്ടുള്ള ശെഖാവുവിന്റെ ശബ്‌ദരേഖയാണ് ട്വിറ്ററിലൂടെ പുറത്തുവന്നത്. അതേസമയം ശബ്‌ദ രേഖ ശെഖാവുവിന്റെ തന്നെയാണോയെന്ന് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
ഐ.എസിന്റെ പ്രവര്‍ത്തനങ്ങളെ ബൊക്കൊ ഹറാം അനുകരിച്ച് വരികയായിരുന്നു. ഐ.എസിന്റെ മാതൃകയില്‍ മനുഷ്യരെ തലയറുത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ ബൊക്കൊ ഹറാം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐ.എസിനെ പന്തുണച്ചുള്ള ശബ്‌ദരേഖ പുറത്ത് വന്നിരിക്കുന്നത്. പിടിയിലായവരെ ഐ.എസ് മോഡലില്‍ കൈകെട്ടി മുട്ടുകുത്തി നിര്‍ത്തി തലയറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് ബൊക്കൊ ഹറാം പുറത്തു വിട്ടിരുന്നത്.
നൈജീരിയയില്‍ ഇസ്ലാമിക് രാജ്യം സ്‌ഥാപിക്കുക എന്ന ആവശ്യവുമായാണ് ബൊക്കൊഹറാം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. നൈജീരിയയുടെ അയല്‍രാജ്യങ്ങളായ ഛാഡ്, കാമറൂണ്‍, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ബൊക്കോ ഹറാം ഭീകരപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് സൂചന.
from kerala news edited
via IFTTT