കല്ല്യാണവാദ്യഘോഷങ്ങള്‍. ഇവിടെ പാല്കാച്ചല്‍. (പ്രത്യേക ആംഗ്യത്തോടെ) പാല് കാച്ചല്‍ കല്യാ
ണം... കല്യാണം പാല് കാച്ചല്‍. അതങ്ങോട്ടുമിങ്ങോട്ടും ഇടവിട്ട് കാണിക്കണം. അവിടെ സുമതിയുടെ കഴുത്തില്‍ താലി വീഴുന്ന സമയത്ത്... ഇവിടെ കാച്ചിയ പാലില്‍ വിഷം കലക്കിക്കുടിച്ച് തയ്യല്‍ക്കാരന്‍ പിടയുകയാണ്.. പിടയുകയാണ്... (കരച്ചിലില്‍നിന്നുണര്‍ന്നുകൊണ്ട്) പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യല്‍ക്കാരന്‍ മരിച്ചില്ല. ആശുപത്രിയിലായി. ഡോക്ടര്‍മാര്‍... ഓപ്പറേഷന്‍.., ഓപ്പറേഷന്‍... ഡോക്ടര്‍മാര്‍.., ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍.., ഓപ്പറേഷന്‍.. ഡോക്ടര്‍മാര്‍... ഒടുവില്‍ ആശുപത്രിയില്‍വെച്ചവര്‍ ഒന്നിക്കുകയാണ്...
ഈ കഥാസന്ദര്‍ഭം നിര്‍മ്മാതാവായ ശങ്കര്‍ദാസിന് മുന്നില്‍ നോവലിസ്റ്റായ അംബുജാക്ഷന്‍ അവതരിപ്പിക്കുന്ന അഴകിയരാവണിലെ രംഗം മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. സിനിമയില്‍ നിര്‍മ്മാതാവ് അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാക്കാന്‍ തയാറാകുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം അംബാജക്ഷന് ഒരു നിര്‍മ്മാതാവിനെ കിട്ടി. വിറകുവെട്ടുകാരനും സുമതിയും തയ്യല്‍ക്കാരനും പ്രണയവും എല്ലാം അല്ലറചില്ലറ മാറ്റങ്ങളോടെ വീണ്ടും വരുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെ.
ഹിറ്റ് ബാനറായ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥനാണ്. അംബുജാക്ഷനെന്ന കഥാപാത്രത്തേയും നോവലിനേയും പുതിയ കഥാതന്തുവാക്കി തിരക്കഥ തയാറാക്കിയത് പ്രവീണ്‍ എസ് ചെറുതറയാണ്.
കുഞ്ചാക്കോ ബോബനും റിമ കല്ലിങ്ങലും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന സിനിമയില്‍ ശ്രീനിവാസനും മുരളി ഗോപിയും ജോയ് മാത്യുവും അടങ്ങുന്ന താരനിരയുണ്ട്.
ചിത്രത്തിന്റെ പ്രമോ പോസ്റ്ററുകള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചിത്രീകരണം അവസാനഘട്ടത്തിലാണ്
from kerala news edited
via IFTTT