121

Powered By Blogger

Saturday, 7 March 2015

വ്യാപാരികള്‍ ഇലക്‌ട്രിസിറ്റി ഓഫീസ്‌ ഉപരോധിച്ചു











Story Dated: Sunday, March 8, 2015 07:36


എടത്വാ: മാതൃകാ ഓഫീസായ എടത്വാ ഇലക്‌ട്രിസിറ്റി ഓഫീസിന്റെ കീഴില്‍ വൈദ്യുതി മുടക്കം പതിവായതിനെ തുടര്‍ന്ന്‌ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനവും ഇലക്‌ട്രിസിറ്റി ഓഫീസിന്‌ മുന്നില്‍ ഉപരോധവും നടത്തി. കുട്ടനാട്‌ താലൂക്ക്‌ പ്രസിഡന്റ്‌ ഒ.വി. ആന്റണി ഉദ്‌ഘാടനം നിര്‍വഹിച്ചു. യൂണിറ്റ്‌ സെക്രട്ടറി കെ.എം. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം ജോജി കരിക്കംപള്ളില്‍, കെ.ആര്‍. ഗോപകുമാര്‍, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, ടോമിച്ചന്‍ കളങ്ങര, ജോണ്‍സണ്‍ എം. പോള്‍, കുഞ്ഞുമോന്‍ പട്ടത്താനം, ഔസേപ്പച്ചന്‍ പട്ടത്താനം എന്നിവര്‍ പ്രസംഗിച്ചു.


പ്രകടനമായി എത്തിയ വ്യാപാരികളെ പോലീസ്‌ വൈദ്യുതി ഭവന്റെ മുന്നില്‍ തടഞ്ഞു. അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ ധര്‍ണ അവസാനിപ്പിച്ചു. വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാതിരുന്നാല്‍ കടകള്‍ അടച്ചും റോഡ്‌ ഉപരോധിച്ചും സമരപരിപാടികള്‍ ശക്‌തമാക്കുമെന്നും എടത്വാ ടൗണില്‍ മാത്രമായി ഫീഡര്‍ അനുവദിക്കണമെന്നും കൂടുതല്‍ കരാര്‍ ജോലിക്കാരെ നിയമിച്ച്‌ അടിയന്തിരമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും ധര്‍ണയില്‍ ആവശ്യപെട്ടു.


ഒരു ലൈനിലെ വൈദ്യുതി ഓഫാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്‌ പകരം ഒരു ഫീഡര്‍ മൊത്തമായി ഓഫാക്കിയാണ്‌ അറ്റകുറ്റപണി നടത്തുന്നതെന്നും അഞ്ച്‌ ഫീഡറുകളിലായി 96 ട്രാന്‍സ്‌ഫോര്‍മറുകളാണ്‌ ഉള്ളത്‌. ജീവനക്കാരുടെ അഭാവം എടത്വാ ഇലക്‌ട്രിസിറ്റി ഓഫീസിന്റെ താളം തെറ്റിയിരിക്കുകയാണ്‌.










from kerala news edited

via IFTTT