Story Dated: Sunday, March 8, 2015 12:30
കിര്‍കുക്ക്: മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഇറാഖിലും സിറിയയിലുമായി ഐഎസ് തീവ്രവാദികളുടെ പേരില്‍ സൈനികരുടെ മൃതശരീരം തൂക്കിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇറാഖിലെ കിര്‍ക്കുക്ക് പ്രവിശ്യയിലെ ഒരു നഗരകവാടത്തിനുള്ളില്‍ എട്ട് സൈനികരുടെ ശരീരം തൂക്കിയിട്ടിരിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്.
വില്‍പ്പനക്കാര്‍ മാംസം തൂക്കിയിട്ടിരിക്കുന്നതിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ ഹവിജാ നഗരത്തിനു നടുവില്‍ തലകീഴായിട്ടാണ് സൈനികരുടെ ശരീരങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത്. ദൃശ്യം ഓണ്‍ലൈനിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഐഎസിന്റേതിന് സമാനമായ ഒരു കറുത്ത പതാക മുകളില്‍ പുതപ്പിച്ചിട്ടുണ്ട്.
ചില ശരീരങ്ങള്‍ സൈനികകുപ്പായം ധരിച്ചനിലയിലായതിനാല്‍ ഇറാഖി സൈനികരുടേതായിരിക്കാം ഇതെന്ന ഊഹാപോഹങ്ങള്‍ ശക്‌തമാകുന്നുണ്ട്. വെട്ടിമാറ്റപ്പെട്ട തലയ്‌ക്ക് മുന്നില്‍ മുഖംമൂടി ധരിച്ച ഐഎസ് തീവ്രവാദികള്‍ നില്‍ക്കുന്നതിന്റെയും ഐഎസ് തലവന്‍ അബി അല്‍ റഹ്‌മാന്‍ എന്ന് കരുതുന്ന താടിമീശ വെച്ചയാള്‍ കൊയ്‌തെടുത്ത തലകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിന്റെയും ക്രൂരമായ ദൃശ്യമുണ്ട്.
വടക്കന്‍ ഇറാഖിലെ തെരുവുകളിലൂടെ ഐഎസ് തീവ്രവാദികളുടെ ശരീരം കുര്‍ദ്‌സൈന്യം വലിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞമാസം ആദ്യം പുറത്തു വന്നിരുന്നു. ഇതിനുള്ള പ്രതികാരം എന്ന നിലയിലായിരിക്കും ഐഎസും തങ്ങളുടെ ക്രൂരതയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നതെന്നാണ് കരുതുന്നത്.
അതേസമയം ഇറാഖില്‍ ഐഎസ്-ഇറാഖി പോരാളികള്‍ തമ്മിലുള്ള പോരാട്ടം രൂഷമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖിന്റെയും അമേരിക്കയുടെയും സൈന്യങ്ങള്‍ മൊസൂള്‍ തിരിച്ചു പിടിക്കാനായി കടന്നു കയറിയിരിക്കുന്ന പശ്‌ചാത്തലത്തില്‍ ഹവിജയില്‍ പോരാട്ടം നടത്താനുള്ള പുതിയ ബേസ് കണ്ടെത്താന്‍ ഐഎസ് തയ്യാറെടുക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൊസൂളിലേക്കും ബാഗ്‌ദാദിലേക്കും പോകുന്ന പ്രധാന ഹൈവേകള്‍ പോകുന്ന സുന്നി മുസ്‌ളീങ്ങള്‍ക്ക് പ്രാമുഖ്യമുള്ള നഗരമാണ് ഹവിജ.
from kerala news edited
via IFTTT