Story Dated: Sunday, March 8, 2015 01:54
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സ്‌റ്റിയിലെ ഫീസ് വര്‍ദ്ധനവിനെതിരെ എസ്.ഐ.ഒ സിന്റിക്കേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ അറസ്‌റ്റ്. ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം എ.ഡി ബ്ലോക്കിലേക്ക് നടത്തിയ എസ്.ഐ.ഒ മാര്‍ച്ചില്‍ സിന്റിക്കേറ്റ് യോഗത്തില്‍ തീരുമാനമെടുക്കാം എന്ന് രജിസ്‌ട്രാര്‍ എസ്.ഐ.ഒ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായും ലഭിക്കേണ്ട ലഭ്യമാകാതെയുള്ള ഈ ഫീസ് വര്‍ദ്ധനവ് എസ്.ഐ.ഒ അനുവദിക്കില്ലെന്നും ഇത്തരത്തില്‍ തുടര്‍ന്ന് പോകാനാണ് അധികാരികളുടെ ശ്രമമെങ്കില്‍ ജനകീയ സമരങ്ങള്‍ക്ക് എസ്.ഐ.ഒ നേതൃത്വം നല്‍കുമെന്നും മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത് സംസാരിച്ച എസ്.ഐ.ഒ സംസ്‌ഥാന സമിതിയംഗം ഒ.കെ ഫാരിസ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് ജനാധിപത്യ തീരുമാനമെടുക്കുവാന്‍ യൂനിവേഴ്‌സ്‌റ്റി അധികൃതര്‍ തയ്ാറായകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂനിവേഴ്‌സ്‌റ്റി മെയിന്‍ ഗേറ്റില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് യോഗം നടക്കുന്ന എ.ഡി ബ്ലോക്കിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് എസ്.ഐ.ഒ സംസ്‌ഥാന സമിതിയംഗങ്ങളായ മുജീബ് പാലക്കാട്, അംജദ് അലി, പാലക്കാട് ജില്ലാ പ്രസിഡന്റ് വി.എം നൗഷാദ് എന്നിവരെ അറസ്‌റ്റ് ചെയ്‌തു. പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സംമരം നടത്തിയതോടെ രണ്ട് മണിക്കൂറിന് ശേഷം അറസ്‌റ്റ് ചെയ്‌തവരെ പോലീസ് വിട്ടയച്ചു.
എസ്.ഐ.ഒ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ആഖില്‍ പി.ബി അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് വി.എം നൗഷാദ് സ്വാഗതവും സംസ്‌ഥാന സമിതിയംഗം മുജീബ് പാലക്കാട് സമാപനവും നടത്തി. മാര്‍ച്ചിന് അമീന്‍ റിയാസ്, സല്‍മാനുല്‍ ഫാരിസ്, സാലിഹ് കുന്നക്കാവ്, ബാസിത് താനൂര്‍, ഹസനുല്‍ ബന്ന യൂനിവേഴ്‌സ്‌റ്റി എന്നിവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT