പിന്നെ അവരില്‍ ഒരാള്‍ തിരക്കഥകള്‍ മാത്രമല്ല, അസ്സല്‍ ഗാനങ്ങളും രചിക്കുമെന്ന് അറിഞ്ഞു. മശളസില്‍സിലമശള യിലെ 'ദേഖാ യേക് ഖാബ് തോ യേ സില്‍സിലേ ഹുവേ...', മശളസാഗറിമശളലെ 'സാഗര്‍ കിനാരേ ദില്‍ യേ പുക്കാരേ, തൂ ജോ നഹി തോ മേരാ കോയി നഹി ഹേ..', ഇന്ത്യന്‍യൗവനം പാടിയും ആടിയും ആഘോഷിച്ച 'ഏക് ദോ തീന്‍ ചാര്‍ പാഞ്ച് ഛെ... ', 'ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ..', 'കുഛ് ന കഹോ കുഛ് ഭീ നാ കഹോ..'; 'മധുബന്‍ മേം ജോ കനയ്യ കിസി ഗോപീ സെ മിലി..'; 'സന്ദേശെ ആതേ ഹെ'...എല്ലാം ജാവേദ് അക്തറിന്റെ വരികളാണെന്നറിഞ്ഞ് വിസ്മയിച്ചു. കുപിതയൗവനത്തിന് കത്തുന്ന സംഭാഷണങ്ങള്‍ എഴുതിയ കൈകള്‍തന്നെയാണോ ഇവയും എഴുതിയത്? എന്നാല്‍ ജാവേദ് അക്തറിന്റെ വേരുകളിലേക്ക് ചെന്നപ്പോള്‍ ആ അത്ഭുതം മാഞ്ഞു: ജനിച്ചതും വളര്‍ന്നതും പണ്ഡിതന്മാരുടെയും കവികളുടെയും കുടുംബത്തില്‍. പിതാവ് ജാന്‍ നിസാര്‍ അക്തറിന്റെ കുടുംബം മുഴുവന്‍ പണ്ഡിതരായിരുന്നു. മുത്തച്ഛന്റെ മുത്തച്ഛന്‍ ഫസല്‍ ഹഖ് ലോകകവിതയിലെ ഏകാന്ത താരകമായ മിര്‍സാ ഗാലിബിന്റെ സമകാലികന്‍.
ഗാലിബ് തന്റെ 'ദീവാന്‍ എ ഗാലിബ്' എന്ന കൃതി 1ൈ00%എഡിറ്റുചെയ്യാന്‍ ഏല്‍പ്പിച്ചത് ഫസല്‍ ഹഖിനെയാണ്. അച്ഛന്‍ കവിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരിപ്രവര്‍ത്തകനും പുരോഗമനസാഹിത്യത്തിന്റെ മുന്നണിപ്പോരാളിയും. പാരമ്പര്യം അക്തറില്‍ വാക്കുകളുടെ വസന്തവിത്തുകള്‍ നിക്ഷേപിച്ചു. അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ വേറെ വിവാഹം കഴിച്ചുപോയി. ഏകാകിയായ അക്തര്‍ അലഞ്ഞുചെന്നത് ബോംബെയില്‍. ക്ലാപ് ബോയിയില്‍ത്തുടങ്ങി തിരക്കഥകളിലൂടെ ഗാനങ്ങളുടെ താരാപഥത്തിലേക്ക്. സാഹിര്‍ ലുധിയാന്‍വി, ശൈലേന്ദ്ര, മജ്‌റൂഹ് സുല്‍ത്താന്‍പുരി, ഷക്കീല്‍ ബദായുനി, കൈഫി ആസ്മി എന്നീ പാട്ടെഴുത്തുകാരുടെ അടുത്ത് അക്തറും കയറിയിരുന്നു... അഭിജാതനായ പിന്‍മുറക്കാരനായി.
തന്റെ എഴുപതാം പിറന്നാളിന്റെ തൊട്ടടുത്ത ദിവസമാണ് ജാവേദ് അക്തര്‍ ജയ്പുര്‍ സാഹിത്യോത്സവത്തിന് എത്തിയത്. കുര്‍ത്തയും നിറമുള്ള ഷാളും വേഷം. നരയ്ക്ക് ഭംഗിയുണ്ട്, അത് മറച്ചുവെക്കേണ്ടതല്ല എന്ന് വിളിച്ചുപറയുന്ന തൂവെള്ളത്തലമുടി. പാട്ടെഴുത്തുകാരന്റെയൊപ്പം ഭാര്യ, കവി കൈഫി ആസ്മിയുടെ മകള്‍കൂടിയായ ശബാനാ ആസ്മി. ജാവേദ് അക്തര്‍ സംസാരിക്കുമ്പോള്‍ ഒരേസമയം ബുദ്ധിയും നര്‍മവും സംസ്‌കാരവും പ്രതിഭയും പ്രസരിക്കുന്നത് നാമറിയുന്നു...
from kerala news edited
via IFTTT