Story Dated: Sunday, March 8, 2015 01:53
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ താമസിക്കുന്ന കൊടിയത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ലഭിക്കാതെ ബുദ്ധിമുട്ടുന്നു. ഇവരുടെ ജില്ല കോഴിക്കോടും ഗ്രാമ പഞ്ചായത്തും വില്ലേജുമെല്ലാം കൊടിയത്തൂരാണെങ്കിലും മേല്‍വിലാസത്തില്‍ പോസ്‌റ്റാഫീസും വഴിയുമെല്ലാം മലപ്പുറം ജില്ലയാണ്. ഇത് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനും മറ്റും തടസ്സമായിരിക്കുകയാണ്.
ആധാര്‍ കാര്‍ഡ് നമ്പറിന്റെ അടിസ്‌ഥാനത്തില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകളൊന്നും സമര്‍പ്പിക്കാനാവാതെ ബുദ്ധിമുട്ടുകയാണിവര്‍. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മുതിരപ്പൊയില്‍, മുത്തോട്, മണ്ണാത്തിപ്പാറ, കരിക്കാട്, പൊക്കളം, തോട്ടുമുക്കം നിവാസികളെല്ലാം ജില്ലാതിര്‍ത്തിയിലെ മേല്‍വിലാസത്തിന്റെ സാങ്കേതികത്വത്തില്‍ കുടുങ്ങി ബുദ്ധിമുട്ടുന്നവരാണ്.
പിന്‍കോഡിന്റെ അടിസ്‌ഥാനത്തിലാണ് ആധാര്‍ കാര്‍ഡ് സംവിധാനത്തിന്റെ സോഫ്‌റ്റ് വെയറുള്ളത്. കോഴിക്കോട് ജില്ലയും മലപ്പുറം ജില്ലയിലെ പോസ്‌റ്റും വഴിയും ഒത്തുവരാതെ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ നല്‍കാനാവുന്നില്ല. പ്രശ്‌ന പരിഹാരത്തിന് സമീപിക്കുന്നിടത്തുനിന്നെല്ലാം കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമാണെന്നു പറഞ്ഞ് കൈയൊഴിയുകയാണെന്നും അതിര്‍ത്തി നിവാസികള്‍ പറഞ്ഞു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നാണിവരുടെ ആവശ്യം.
from kerala news edited
via IFTTT