മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, തമിഴകത്ത് നിന്ന് ആര്യ, തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ മഹേഷ്ബാബു. ഈ മൂന്ന് വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആലോചനയില്‍. മോഹന്‍ലാലിനെയും വിജയിയേയും ഒരുമിച്ച് അണിനിരത്തിയ ജില്ലയുടെ സംവിധായകന്‍ നേശനാണ് ഈ ബിഗ്ബജറ്റ് ചിത്രത്തിന് പിന്നില്‍.
പി.വി.പി സിനിമാസിന് വേണ്ടി പക്ക ആക്ഷന്‍ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ നേശന്‍ തന്നെയാണ് ഈ മൂന്നു താരങ്ങളുടെയും പേരുകള്‍ നിര്‍ദേശിച്ചത്. മഹേഷ്ബാബുവുമായി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. മോഹന്‍ലാലും ആര്യയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമെ സിനിമ യാഥാര്‍ഥ്യമാകുമോ എന്ന് പറയാനാകൂ.
from kerala news edited
via IFTTT