121

Powered By Blogger

Tuesday, 17 February 2015

മഅദനിയെ സന്ദര്‍ശിച്ചു.








മഅദനിയെ സന്ദര്‍ശിച്ചു.


Posted on: 18 Feb 2015


ബെംഗളൂരു: സ്വതന്ത്ര ചികിത്സക്കായി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സഹായ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും കേരള സ്റ്റേറ്റ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോംസ് ചെയര്‍മാനുമായ അഡ്വ. കെ.എ. ഹസ്സന്‍ സന്ദര്‍ശിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.ഇ. എ. അസീസ്, എം. സിബ്ഹത്തുള്ള, പീര്‍ മുഹമ്മദ്, ഒ.വി. ജാഫര്‍, എന്നിവരും സന്ദര്‍ശനത്തിനായി എത്തിയിരുന്നു. വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയെ തടുക്കാന്‍ അഴിമതി വിരുദ്ധ മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് മാത്രമേ കഴിയൂവെന്നതിന്റെ തെളിവാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലമെന്ന് അഡ്വ. കെ.എ. ഹസ്സന്‍ പറഞ്ഞു.











from kerala news edited

via IFTTT

മസ്‌കറ്റില്‍ മാലിന്യ സംഭരണം വീട്ടുമുറ്റത്തുനിന്ന് തുടങ്ങുന്നു








മസ്‌കറ്റില്‍ മാലിന്യ സംഭരണം വീട്ടുമുറ്റത്തുനിന്ന് തുടങ്ങുന്നു


Posted on: 18 Feb 2015


മസ്‌കറ്റ്: നഗരശുചീകരണത്തിന്റെ ഭാഗമായി വീട്ടുമാലിന്യ സംഭരണത്തിന് മസ്‌കറ്റ് മുനിസിപ്പാലറ്റി ഇനിമുതല്‍ വീട്ടു പടിക്കല്‍ എത്തും.

നഗരം വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. മാലിന്യങ്ങള്‍ ഇടാനായി അതാത് വീടുകള്‍ക്ക് പ്രത്യേകം മാലിന്യ ശേഖരണസജ്ജീകരണങ്ങള്‍ നല്‍കും. എല്ലാ ദിവസവും അഞ്ച് മണിക്കുമുന്‍പ് ശുചീകരണ തൊഴിലാളികള്‍ അത് ശേഖരിക്കുമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം സലിം അല്‍ ഗമാരി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ദാര്‍സൈട്ടിലെ എട്ടു സ്ഥലങ്ങളില്‍ ഇത് ആരംഭിക്കാനാണ് പദ്ധതി. ഇത് വിജയമായാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.











from kerala news edited

via IFTTT

വാലന്റൈന്‍ വെഡ്ഡിംഗ്‌







പ്രണയദിനത്തില്‍ പ്രണയ സാഫല്യം സാധ്യമാകുകയെന്ന അപൂര്‍വ്വഭാഗ്യം ലഭിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്. 'ഓം ശാന്തി ഓശാന' എന്ന പ്രണയചിത്രത്തിന്റെ ക്ലൈമാക്‌സും കടന്ന് നില്‍ക്കുന്നതാണ് ജൂഡിന്റെ പ്രണയവിശേഷം.

സംഭവത്തെ പറ്റി ജൂഡ് തന്നെ പറയുന്നതിങ്ങനെ'ചിത്രം റിലീസ് ആയപ്പോള്‍ ഞാന്‍ കരുതി എന്റെ ജീവിതത്തിലെ ഏറ്റവും വലുത് സംഭവിച്ചു കഴിഞ്ഞു എന്ന്. പക്ഷെ ദൈവം എനിക്ക് മറ്റൊരു സമ്മാനം കൂടെ കരുതിവച്ചിരുന്നു. അവളെക്കൂടി എനിക്ക് കിട്ടി. ഓം ശാന്തി ഓശാനയോടുള്ള അവളുടെ ആരാധനയാണ് എന്നിലേക്കടുപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അവളുടെ ആരാധകനും'. ഇക്കാര്യമൊക്കെ വച്ചൊരു ഫെയ്‌സ്ബുക്ക്‌പോസ്റ്റിട്ടായിരുന്നു ജൂഡ് കാര്യം നാലാളെ അറിയിച്ചത്.


ചിത്രത്തിന്റെ ഫേസ് ബുക്ക് പേജിലേക്ക് ഒരു പെണ്‍കുട്ടി 'നീലാകാശം പീലി വിരിക്കും പച്ചതെങ്ങോല' എന്ന പാട്ടിന്റെ വരികള്‍ ആവശ്യപ്പെട്ടുകൊണ്ട് അയച്ച മെസേജാണ് പ്രണയത്തിന്റെ ആദ്യ ലൈന്‍. ആ വരികള്‍ അയച്ചുകൊടുത്തതിനുശേഷം പിന്നീടും ഇടയ്ക്കിടയ്ക്ക് ചിത്രത്തിന്റെ വിശേഷങ്ങളുമായി തുടരെ മെസേജുകളെത്തി. പൂര്‍വ്വ കാമുകിക്ക് നന്ദിയര്‍പ്പിച്ചും മറ്റുമൊക്കെ ചിത്രത്തില്‍ എഴുതികാണിച്ചതൊക്കെ ഏറെ ഇഷ്ടമായെന്നായി മെസേജുകള്‍. ആ സമയം വീട്ടില്‍ മാട്രിമോണിയലിലും മറ്റുമൊക്കെ എന്റെ ജീവചരിത്രം അപ്‌ലോഡ് ചെയ്ത സമയമാണ്. അങ്ങനെയിരിക്കെ അവള്‍ക്കും കല്യാണം ആലോചിക്കുകയാണെന്നറിഞ്ഞു. ഉടന്‍ കോട്ടയം കുടമാളൂരിലേക്കൊരു യാത്ര. കക്ഷിയുടെ വീട്ടില്‍ ചെന്ന് നേരിട്ട് പെണ്ണുചോദിച്ചു. അങ്ങനെ ദുബായിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഡിയാന ആനും ഞാനുമായുള്ള വിവാഹം വരെയെത്തി കാര്യങ്ങള്‍, ജൂഡ് പറയുന്നു.


ഈ മാസം അഞ്ചിനായിരുന്നു ഇരുവരുടേയും മനസ്സമതം. വിവാഹം വാലന്റൈന്‍ ദിനത്തില്‍ ജൂഡിന്റെ സ്വദേശമായ അത്താണിയില്‍ വച്ചാണ്. വിവാഹമുണ്ടെങ്കില്‍ അത് വാലന്റൈന്‍ ദിനത്തിനുതന്നെ നടത്തണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നെന്ന് ജൂഡ് പറയുന്നു.


നടന്‍ നിവിന്‍ പോളിയുടെ കഥയില്‍ ഒരുക്കുന്ന ചിത്രമാണ് ജൂഡിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. കൂടാതെ അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമം' എന്ന പുതിയ ചിത്രത്തില്‍ ഒരു വേഷവും ജൂഡിനുണ്ട്. ഫാഷന്‍ ഡിസൈനിങ്ങില്‍ താല്പര്യമുള്ള ഡിയാന വിവാഹശേഷം നഴ്‌സിങ്ങ് വിട്ട് ജൂഡിന്റെ സിനിമകളുടെ കോസ്റ്റൂം ഡിസൈനറാകാനും സാധ്യതയുണ്ടെന്നത് ഒരു സ്വകാര്യം.











from kerala news edited

via IFTTT

നികുതി ചോരുന്ന വഴികള്‍







ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി. ഈ സാമ്പത്തികവര്‍ഷത്തെ നികുതിവരുമാനത്തില്‍ വാണിജ്യവകുപ്പ് ലക്ഷ്യമിട്ടതിനേക്കാള്‍ 4000 കോടി രൂപയുടെ കുറവുവരുമെന്നാണ് കണക്കാക്കുന്നത്. 31,960 കോടി ലക്ഷ്യമിട്ടതില്‍ ഇതുവരെ 22,250 കോടി മാത്രമേ ഖജനാവില്‍ എത്തിയിട്ടുള്ളൂ. ബജറ്റ് രേഖകള്‍പ്രകാരം ധനകാര്യവകുപ്പിന്റെ വരുമാനത്തിന്റെ 75 ശതമാനവും സംഭാവന ചെയ്യുന്ന വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ കനത്ത ടാര്‍ജറ്റുമായി പാഞ്ഞുനടക്കുകയാണ് .

സംസ്ഥാനഖജനാവില്‍ എത്തേണ്ട 12,000കോടി രൂപ ഇലക്ട്രോണിക് രേഖകളില്‍ മറഞ്ഞുകിടക്കുന്നുവെന്നാണ് നിയമസഭയില്‍ വെച്ച സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 5000 കോടി നികുതിയും 7000 കോടി പിഴയുമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. ആളോഹരി ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തില്‍ എല്ലാമേഖലയിലും വിറ്റുവരവില്‍ വന്‍നേട്ടമുണ്ടാക്കുമ്പോഴും വില്‍പ്പനനികുതി കുറയുന്നതെങ്ങനെ? ചരക്കു സേവനനികുതി രാജ്യമൊട്ടാകെ വരുമ്പോള്‍ വന്‍ വരുമാനസാധ്യത പ്രതീക്ഷിക്കപ്പെടുന്ന കേരളം എങ്ങനെയാണ് ഇത് പ്രയോജനപ്പെടുത്തുക? ബജറ്റില്‍ അന്യായമായും അവിഹിതമായും പ്രഖ്യാപിക്കുന്ന ഇളവുകള്‍, കിട്ടിയ നികുതി തിരിച്ചുകൊടുക്കുന്ന ഉദാര മുന്‍കാലപ്രാബല്യം, ഉദ്യോഗസ്ഥതലത്തിലെ അടിമുടി അഴിമതിവെട്ടിപ്പിന് എല്ലാ പഴുതുകളും കണ്ടെത്തുന്ന വ്യാപാരിസമൂഹംഅതിന് ചൂട്ടുപിടിക്കുന്ന സര്‍ക്കാറും രാഷ്ട്രീയപാര്‍ട്ടികളും. പൗരനില്‍നിന്ന് ഈടാക്കുന്ന വില്പനനികുതി എങ്ങോട്ടാണ് ചോരുന്നത് ഒരു അന്വേഷണം-



എഴുതുന്നു...




നികുതിവരുമാനത്തിലെ ഇടിവ് ശതമാനത്തില്‍ പരമാവധി നികുതികുറയ്ക്കുന്നതാണ് ജനപ്രിയബജറ്റ്. എന്നാല്‍, ഇതുകൊണ്ട് എന്തുമാറ്റം ജീവിതത്തിലുണ്ടായെന്ന് ആരും പിന്നെ അന്വേഷിക്കാറില്ല. മൈദ, സൂചി, ആട്ട എന്നിവയുടെ നികുതി ഒഴിവാക്കി. എന്നാല്‍, ഇവയ്‌ക്കോ ഇവകൊണ്ടുണ്ടാക്കുന്ന ബേക്കറി, ഹോട്ടല്‍ ഉത്പന്നങ്ങള്‍ക്കോ വില കുറഞ്ഞതുമില്ല



നൂറുഗ്രാം വെളിച്ചെണ്ണ20 രൂപ, പച്ചമരുന്നുകള്‍10രൂപ. മുടി വളരാനുള്ള ഏത് എണ്ണയ്ക്കും നിര്‍മാതാക്കള്‍തന്നെ അവകാശപ്പെടുന്ന ചേരുവകള്‍പ്രകാരം ഒരുകുപ്പിക്ക് പരമാവധി നിര്‍മാണച്ചെലവ് 40 രൂപമാത്രം. പക്ഷേ, 100 ഗ്രാമിന്റെ കുപ്പിക്ക് വിപണിയില്‍ വില 400രൂപവരും. 201213ലെ ബജറ്റില്‍ 14.5 ശതമാനമായിരുന്നു ഇവയ്ക്കുള്ള നികുതി. ഒരു ഡോക്ടറും രോഗിക്കു നിര്‍ദേശിക്കാത്ത ഈ എണ്ണകളും മുഖലേപനങ്ങളും വെളുപ്പിക്കുംസോപ്പും തടികുറയ്ക്കുമെണ്ണയുമെല്ലാം സര്‍ക്കാര്‍ ആയുര്‍വേദമരുന്നുകളുടെ പട്ടികയിലാക്കി നികുതികുറച്ചു. ഇപ്പോള്‍ അവയുടെ നികുതി വെറും അഞ്ചുശതമാനം. നികുതിയിളവിന് ഒരുകൊല്ലത്തെ മുന്‍കാലപ്രാബല്യവും പ്രഖ്യാപിച്ചു. അതോടെ പിരിച്ച നികുതി തിരിച്ചുകൊടുക്കേണ്ടിവന്നു. ഖജനാവിനു നഷ്ടം 50കോടിരൂപയ്ക്കുമേല്‍.


സാധാരണക്കാരന്റെ ജീവിതത്തെ ഒരുവിധത്തിലും ബാധിക്കാത്ത, ഒരൊറ്റക്കുപ്പിയുടെമേല്‍മാത്രം ഉപഭോക്താവില്‍നിന്ന് പലമടങ്ങു ലാഭംകൊയ്യുന്ന ഉത്പന്നത്തിന് എന്തിനു നികുതികുറയ്ക്കണം? നികുതി കുറച്ചതുകൊണ്ട് അതിന്റെ വില്പനവിലയിലെന്തെങ്കിലും കുറവുണ്ടായോ? ഇതാണ് ബജറ്റ് മറിമായം.


മുന്‍കാലത്ത് ധനമന്ത്രി കുറച്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം തയ്യാറാക്കി കൊണ്ടുവരുന്ന പെട്ടിയില്‍ എന്തെന്നത് അതിരഹസ്യമായിരുന്നു. ഇപ്പോളതെല്ലാം പോയി, പ്രീബജറ്റ് ചര്‍ച്ചകളിലുയരുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിലപേശല്‍ശേഷിയുള്ളവര്‍ നേടിയെടുക്കുന്നതാണ് ബജറ്റ്.


സാധാരണക്കാരന് ഒരുഗുണവുമില്ലാത്ത നാലിനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈവര്‍ഷം നികുതിയിളവു നല്‍കിയത്. വെളിച്ചെണ്ണ ചേര്‍ത്ത അലക്കുസോപ്പിന്റെ നികുതി 14.5 ശതമാനത്തില്‍നിന്ന് ഒരുശതമാനമാക്കി കുറച്ചു. നികുതികുറച്ചതുകൊണ്ട് വിലയില്‍ ഒരുകുറവുമുണ്ടായില്ല. 100കോടി വിറ്റുവരവുള്ള വ്യാപാരിക്ക് ഇതുവഴിമാത്രം ലാഭത്തില്‍ 13.5 കോടി രൂപയുടെ വര്‍ധനയുണ്ടായി. തെങ്ങുകര്‍ഷകര്‍ക്കു ഗുണമുണ്ടാവുമെന്നും കരുതേണ്ട. ഈ സോപ്പുകളില്‍ വെളിച്ചെണ്ണ ഇത്രശതമാനം ഉപയോഗിക്കണമെന്നില്ല നിയമത്തില്‍. പേരിന് വെളിച്ചെണ്ണ ചേര്‍ക്കണമെന്നുമാത്രം. നികുതിയിളവിനുവേണ്ടി ഇപ്പോള്‍ അലക്കുസോപ്പെല്ലാം ഉത്പാദകര്‍ ''വെളിച്ചെണ്ണകൊണ്ടുണ്ടാക്കുന്നു''!


അരിപ്പൊടിയുള്‍പ്പെടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കും സംസ്ഥാനം നികുതി ഒഴിവാക്കിയിട്ടുണ്ട്. മല്ലി, മുളക് എന്നിവയുടെ നികുതി നാലില്‍നിന്ന് ഒരുശതമാനമാക്കി. പക്ഷേ, ഒന്നിനും വിലകുറഞ്ഞില്ല. അപ്പോള്‍, ഇളവുകള്‍കൊണ്ടു ഫലമുണ്ടാക്കിയതാരാണ്? പരമാവധി നികുതികുറയ്ക്കുന്നതാണ് ജനപ്രിയബജറ്റ്. എന്നാല്‍, ഇതുകൊണ്ട് എന്തുമാറ്റം ജീവിതത്തിലുണ്ടായെന്ന് ആരും പിന്നെ അന്വേഷിക്കാറില്ല. മൈദ, സൂചി, ആട്ട എന്നിവയുടെ നികുതി ഒഴിവാക്കി. എന്നാല്‍, ഇവയ്‌ക്കോ ഇവകൊണ്ടുണ്ടാക്കുന്ന ബേക്കറി, ഹോട്ടല്‍ ഉത്പന്നങ്ങള്‍ക്കോ വിലകുറഞ്ഞ അനുഭവമുണ്ടായതുമില്ല. 60 കോടി നികുതിവരുമാനം നഷ്ടമായെന്നുമാത്രം.


ഒരുകോടിയില്‍ക്കൂടുതല്‍ വിറ്റുവരവുള്ള, അഞ്ചുവര്‍ഷമായി കോമ്പൗണ്ട് നികുതിയടയ്ക്കുന്ന സ്വര്‍ണവ്യാപാരിയുടെ നികുതി മുന്‍വര്‍ഷത്തേതിന്റെ 115 ശതമാനമായും മൂന്നുവര്‍ഷമായി കോമ്പൗണ്ട് നികുതിയടച്ചുവരുന്ന വ്യാപാരിക്ക് 120 ശതമാനമായും കുറച്ചു. നേരത്തേ ഇത് 125 ശതമാനമായിരുന്നു. ഈ ഇളവിന് മുന്‍കാലപ്രാബല്യംകൂടി നല്‍കിയതോടെ ചെറിയ പട്ടണത്തിലെ വന്‍കിട ജ്വല്ലറിയുടെ ശാഖയ്ക്കുപോലും 25 ലക്ഷംവരെ അടച്ചനികുതി സര്‍ക്കാര്‍ തിരിച്ചുനല്‍കി. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം ശാഖകളുള്ള ജ്വല്ലറികള്‍ക്ക് കോടികളാണു തിരിച്ചുകിട്ടിയത്. ഈ വര്‍ഷം അടയ്ക്കുന്നതിലും വലിയ ഇളവുകിട്ടി.


ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ബാധകമായ ആഡംബരനികുതി മൂന്നുമാസത്തേക്ക് 12.5 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു. കേരളത്തില്‍ വിനോദസഞ്ചാരമേഖലയില്‍ ഏറ്റവും തിരക്കുള്ള ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളിലെ നികുതിയിലാണ് വന്‍ ഇളവുനല്‍കിയത്. സര്‍ക്കാറിന് വലിയ വരുമാനമുണ്ടാവേണ്ടിയിരുന്നകാലമായിരുന്നു ഇത്. ഈ മാസങ്ങളിലെ നഷ്ടം നികത്താനാവാതെ തകര്‍ന്നുകിടക്കുകയാണ് വിനോദസഞ്ചാരമേഖലയ്ക്കു പ്രാമുഖ്യമുള്ള വയനാട്, ഇടുക്കി വാണിജ്യനികുതി ഓഫീസുകള്‍.


ബജറ്റില്‍ നികുതി കുറയ്ക്കാവുന്നതാണെന്ന ഒറ്റവരിപ്പരാമര്‍ശമുണ്ടായ മേഖലകള്‍ക്കു പിന്നീട് വന്‍നികുതിയിളവുകൊടുത്ത സംഭവങ്ങളുമുണ്ടായി. ചിലവയ്ക്ക് ബജറ്റില്‍ കൂട്ടിനിശ്ചയിച്ച്, പിന്നാലെ വന്‍നികുതിയിളവു പ്രഖ്യാപിച്ച അദ്ഭുതങ്ങളുമുണ്ടായി. അത്തരത്തിലൊന്നാണ് ക്രഷര്‍ യൂണിറ്റുകള്‍ക്കു കിട്ടിയ സൗജന്യം. എംസാന്‍ഡ് വില്പനനികുതിനിരക്ക് അഞ്ചുശതമാനത്തില്‍നിന്ന് 14.5ശതമാനമാക്കി നിശ്ചയിച്ചെങ്കിലും ചെറിയ തുകനിശ്ചയിച്ച് കോമ്പൗണ്ടിങ് കൊണ്ടുവരുന്നതാണു പിന്നെക്കണ്ടത്. ഉദാഹരണത്തിന്, മണിക്കൂറില്‍ 100മുതല്‍ 150വരെ മെട്രിക് ടണ്‍ ഉത്പാദനശേഷിയുള്ള മെഷീനുകള്‍ക്കു നിശ്ചയിച്ച നിരക്ക് 32.5ലക്ഷം. 10കോടിയോളം വിറ്റുവരവുള്ള ഇവര്‍ക്ക് നികുതിയായി 1.56കോടി അടയ്‌ക്കേണ്ടിടത്ത് 66 ലക്ഷമാക്കി. സംസ്ഥാനത്ത് ഇത്തരം വലിയ മെഷീനുകള്‍ 828 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അങ്ങനെയെങ്കില്‍ ഒരു വ്യാപാരിക്ക് ലാഭം 90 ലക്ഷം; മൊത്തം 756കോടി. ഇത്രയും ഖജനാവിലെത്തേണ്ടതായിരുന്നു. അടുത്തിടെ സംസ്ഥാനഖജനാവിന് വലിയ ക്ഷതമേല്‍പ്പിച്ച നടപടിയാണിത്. വ്യവസായികളുടെതന്നെ അഭിപ്രായത്തില്‍ ഏറ്റവും ലാഭകരമായി മുന്നേറുന്ന മേഖലയാണിത്. ഒപ്പം എല്ലാത്തരത്തിലും ഏറ്റവും ശക്തമായ സംഘടിതശക്തിയും രാഷ്ട്രീയവിലപേശല്‍ശേഷിയുമുള്ള ഗ്രൂപ്പാണിത്. സംസ്ഥാനത്തെ രാഷ്ട്രീയസ്വാധീനമുള്ളവര്‍ പിന്‍ബലമേകുന്ന സമ്പന്നരുടെ ലോബിയാണ് പാറമട ഉടമകള്‍. നാടിന്റെ പൊതുസ്വത്താവേണ്ട പ്രകൃതിവിഭവങ്ങള്‍ പാറയും പൊടിയുമാക്കി വിറ്റ് ലാഭംകൊയ്യുന്നവരില്‍നിന്ന് ഉയര്‍ന്ന നികുതി വാങ്ങുകയെന്നത് നികുതിനയത്തിനുചിതവുമാണ്. വന്‍നികുതിയിളവും അമിതമായ ലാഭവും ചേരുമ്പോള്‍ സംസ്ഥാനത്തെ കാടിന്റെയും പാറകളുടെയും ഗതി മെറ്റലും മണലുമാവുകയായിരിക്കും.


ഏറ്റവുമവസാനമുണ്ടായ ജനപ്രിയനികുതിതീരുമാനമാണ് റബ്ബറിന്റേത്. നികുതിവരുമാനത്തിലെ ഇടിവിന്റെ വ്യാപ്തി അറിയണമെങ്കില്‍ ഈ കണക്കുമാത്രം മതി. മൈനസ് 30 ശതമാനം കുറവുവന്നെന്നാണ് വാണിജ്യനികുതിവകുപ്പിന്റെ ഏറ്റവുമൊടുവിലത്തെ കണക്ക്. റബ്ബറിന് തറവില 136 ആയി നിശ്ചയിച്ച് നികുതിയൊഴിവാക്കിയതിന്റെ ലക്ഷ്യം റബ്ബര്‍കര്‍ഷകരെ സഹായിക്കലാണെന്നാണ് കേള്‍വി. ഇതുവഴി സര്‍ക്കാറിന് 50 കോടി നഷ്ടമുണ്ടാവുമെന്നാണു കരുതുന്നത്. എന്നാല്‍, നേട്ടം കര്‍ഷകര്‍ക്കല്ല. മറിച്ച്, പ്രധാനമായും രണ്ടു റബ്ബര്‍ കമ്പനികളാണ് ലാഭംകൊയ്യുന്നത്. തങ്ങള്‍ ശേഖരിച്ചതോ മുമ്പുവാങ്ങിയതോ കടത്തിയതോ എന്തുമാവട്ടെ, ഇതിന്റെ മറവില്‍ വില്‍ക്കാനുള്ള സൗകര്യവും കമ്പനികള്‍ക്കുകിട്ടുന്നു. നികുതിയൊഴിവായതോടെ എല്ലാവിധ പരിശോധനയില്‍നിന്നും ഒഴിവായത് ഇരട്ടിനേട്ടവും.


ഭക്ഷ്യ എണ്ണയ്ക്ക് ഒഴിവാക്കിയ നികുതി വീണ്ടും അഞ്ചുശതമാനമാക്കി പുനഃസ്ഥാപിച്ചതോടെ കോഴിക്കോട് ജില്ലാ വില്‍പ്പനനികുതി ഓഫീസിലെ വരുമാനം കൂടി. ഒഴിവാക്കലും ഇളവും എത്രമാത്രം വാണിജ്യനികുതിവരുമാനത്തെ ബാധിക്കുന്നുവെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ് .

ഇനിയിതാ വിചിത്രമായ ഒരിളവും വരാന്‍പോവുന്നു. വിമാന ഇന്ധനമായ എ.ടി.എഫിന് നികുതി ഒഴിവാക്കിക്കൊടുക്കുന്നു. കേരളത്തില്‍നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കാണ് ഈ ഇളവ്. അത്തരത്തിലേതോ കമ്പനി വരാന്‍പോകുന്നതാണ് ഈ രാഷ്ട്രീയതീരുമാനത്തിനുപിന്നിലെന്ന ഊഹമേ ഉദ്യോഗസ്ഥര്‍ക്കും ഇപ്പോഴുള്ളൂ.


ബജറ്റില്‍ സര്‍ക്കാറിന് കൃത്യമായി ഖജനാവിലെത്തുമെന്നുറപ്പുള്ള മൂന്നു വരുമാനങ്ങളാണുള്ളത്. ഇതിന്റെ സിംഹഭാഗവും സര്‍ക്കാര്‍വകുപ്പുകള്‍ നേരിട്ടടയ്ക്കുന്ന ബിവറേജസ് നികുതിയും ലോട്ടറിയില്‍നിന്നുള്ള വരുമാനവുമാണ്. ഇത് മൊത്തം വരുമാനത്തിന്റെ 43 ശതമാനം വരും. പെട്രോളിയം നികുതിയിനത്തില്‍ കമ്പനികള്‍ അടയ്ക്കുന്നത് പ്രതിമാസം 500കോടിയോളം രൂപ. എന്നാല്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറഞ്ഞതിനനുസരിച്ച് നികുതി കുറഞ്ഞു. ഇപ്പോള്‍ വാണിജ്യനികുതി എറണാകുളം ഓഫീസിലെത്തുന്നത് 460 കോടിയോളമാണ്. മറ്റു മേഖലകളില്‍നിന്നുള്ള നികുതിവരുമാനത്തില്‍ വന്‍ചോര്‍ച്ചയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


ഒരുവിഭാഗമാളുകളില്‍ കുമിയുന്ന സമ്പത്ത് നികുതിയിലൂടെ സമാഹരിച്ച് പാവങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ സാമ്പത്തികവിടവ് കുറയ്ക്കുകയെന്ന ആധുനികനികുതിതത്ത്വവുമായി ഒരുവിധത്തിലും യോജിക്കുന്നതല്ല സര്‍ക്കാറിന്റെ നയം. ഇനി, ബജറ്റ് വഴി നികുതി ഒഴിവാക്കുകയോ ഇളവുകിട്ടുകയോ വേണമെന്നില്ല; അല്ലാതെയും നികുതിബാധ്യതയില്‍നിന്നു രക്ഷപ്പെടാം. താഴെത്തട്ടിലുള്ള ഒരു വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ബില്ലുകളും അക്കൗണ്ടും പരിശോധിച്ച് നികുതിവെട്ടിപ്പ് കണ്ടെത്തി നോട്ടീസ് കൊടുത്താലും അതിന്‍മേല്‍ സ്‌റ്റേനല്‍കാന്‍ തൊട്ടുമുകളിലുള്ള അപ്പലെറ്റ് അതോറിറ്റി മുതല്‍ തലസ്ഥാനത്തെ മന്ത്രി ഓഫീസ് വരെ തയ്യാര്‍. ഭരിക്കുന്നവരും ഉദ്യോഗസ്ഥരും വ്യാപാരികളും ചേര്‍ന്ന് തേവരുടെ ആനയെന്ന മട്ടില്‍ ഭരണം വലിച്ചുകൊണ്ടുപോയാല്‍ സര്‍ക്കാര്‍വരുമാനം തലകുത്തിവീഴും.





നികുതിനഷ്ടം ആയിരം കോടി, അരിവില ഇരട്ടി



നാലുകൊല്ലം മുമ്പ് ഒരുകിലോ പൊന്നിയരിക്ക് വില 22രൂപ. അന്ന് വില്പനനികുതി ഒരുശതമാനം. അരിയുടെ നികുതിയില്‍നിന്നുമാത്രം സംസ്ഥാനസര്‍ക്കാറിന്റെ പ്രതിവര്‍ഷവരുമാനം 200കോടി രൂപ. ഇപ്പോള്‍ വില്പനനികുതി പൂജ്യം. സര്‍ക്കാരിന് വരുമാനം പൂജ്യം. പക്ഷേ അരിവില കിലോയ്ക്ക് 40 രൂപ. നികുതിയില്ലാതിരുന്നിട്ടും വില ഇരട്ടിയായി.


അരിയുടെ നികുതി പിന്‍വലിച്ചതുകാരണം സംസ്ഥാനത്തിന് നാലുകൊല്ലംകൊണ്ട് നികുതിയിനത്തിലുണ്ടായ നഷ്ടം 1000കോടിയിലേറെ രൂപയാണ്. ഒരുശതമാനം നികുതിയുണ്ടായാല്‍ത്തന്നെ ഒരു കിലോയ്ക്ക് 40 പൈസയാണുവരിക. 30 കിലോ അരി വാങ്ങുമ്പോള്‍ ഒരു കുടുംബത്തിനുണ്ടാകുന്ന നികുതിബാധ്യത വെറും 12രൂപ. നികുതി കുറച്ചതുകൊണ്ട് ഉപഭോക്താവിനും കര്‍ഷകനും സര്‍ക്കാറിനും ഗുണമൊന്നുമുണ്ടായില്ലെന്നു വ്യക്തം. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ അരിയുടെ നികുതി ഒഴിവാക്കിയത്?


സംസ്ഥാനത്തെ പത്തോളം റൈസ് മില്ലുടമകളാണ് ഈ നികുതിയിളവിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍. അവരുടെ വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായി. നികുതിനഷ്ടത്തിനുപുറമേ സംസ്ഥാനത്തേക്ക് എത്തുകയും പോവുകയും ചെയ്യുന്ന അരിക്ക് ഒരുകണക്കുമില്ലാതാവുകയുംചെയ്തു.


നികുതിയില്ലാത്ത ബജറ്റാണു നല്ല ബജറ്റ് എന്നൊരു ധാരണയുണ്ടു സാധാരണക്കാരന്. ബജറ്റ് വരുമ്പോള്‍ എന്തിനൊക്കെ വില കുറയും, കൂടും എന്നന്വേഷിക്കുന്നത് അതുകൊണ്ടാണ്. സംസ്ഥാനത്ത് ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന, വന്‍നികുതിവരുമാനമുണ്ടാക്കാവുന്ന പല മേഖലകള്‍ക്കും കഴിഞ്ഞ മൂന്നുവര്‍ഷത്തെ ബജറ്റുകളില്‍ നികുതികുറയ്ക്കുകയോ പാടേ ഒഴിവാക്കുകയോ ചെയ്തു. എന്നാല്‍, ഇതുകൊണ്ട് സാധനവില കുറയുകയോ സാധാരണക്കാരനു ഗുണമുണ്ടാവുകയോ ചെയ്തില്ല. സംസ്ഥാനം വന്‍ സാമ്പത്തികപ്രതിസന്ധി നേരിടുകയും നികുതിവരുമാനം കുത്തനെ താഴേക്കുപോവുകയും ചെയ്യുമ്പോഴാണ് ജനത്തിന് പ്രയോജനമില്ലാത്ത ഇത്തരം ഇളവുകളുണ്ടാവുന്നത്.











from kerala news edited

via IFTTT

'മോജോ റൈസിങ്' ടിക്കറ്റ് വിതരണം ആരംഭിച്ചു







'മോജോ റൈസിങ്' ടിക്കറ്റ് വിതരണം ആരംഭിച്ചു


കണ്ണൂര്‍: ഇടിവെട്ടുസംഗീതത്തിന്റെ വെടിക്കെട്ടുമായി ഇന്ത്യയിലെ പതിനാറ് ബാന്‍ഡുകള്‍ അണിനിരക്കുന്ന കേരളത്തിലെ ആദ്യത്തെ മ്യൂസിക് ഷോയായ കപ്പ ടി.വി.-'മോജോ റൈസിങ്ങി'ന്റെ കണ്ണൂരിലെ ടിക്കറ്റുവിതരണം സിനിമാതാരം ദീപക് നിര്‍വഹിച്ചു. പരിപാടിയുടെ പ്രധാന സ്‌പോണ്‍സറായ ഇന്റഗ്രിറ്റിയുടെ മലബാര്‍ ഗോള്‍ഡിനടുത്തുള്ള കെ-ലോഞ്ച് (കില്ലര്‍ ജീന്‍സ് ) ഷോറൂമില്‍ നടന്ന ചടങ്ങില്‍ ദീപക്കിന്റെ ൈകയില്‍നിന്നും കെ-ലോഞ്ച് മാനേജിങ് ഡയറക്ടര്‍ ശ്യാം ടിക്കറ്റ് ഏറ്റുവാങ്ങി.

ഈ മാസം 20,21 തീയതികളില്‍ കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലാണ് 'മോജോ റൈസിങ്' അരങ്ങേറുക. തൈക്കൂടം ബ്രിഡ്ജ്, അകം, അഗ്നി, ലഗോരി തുടങ്ങിയ 16 ബാന്‍ഡുകള്‍ മോജോ റൈസിങ്ങില്‍ പങ്കെടുക്കും. bookmyshow.com എന്ന website-ലൂടെ ടിക്കറ്റുകള്‍ ലഭ്യമാണ്.











from kerala news edited

via IFTTT

വിലക്കയറ്റത്തിന് ശമനമെന്ന് സര്‍ക്കാര്‍ കണക്ക്‌







വിലക്കയറ്റത്തിന് ശമനമെന്ന് സര്‍ക്കാര്‍ കണക്ക്‌


ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് കാര്യമായ ശമനമില്ലെന്ന് ജനം പറയുമ്പോഴും പണപ്പെരുപ്പത്തിന്റെ തോത് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന് സര്‍ക്കാറിന്റെ കണക്ക്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനവരിയില്‍ പൂജ്യത്തിനും താഴെ (-) 0.39 ശതമാനമായെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പണപ്പെരുപ്പം പൂജ്യത്തിനും താഴെയെത്തുന്നത്. ഡിസംബറില്‍ 0.11 ശതമാനമായിരുന്നു പണപ്പെരുപ്പം. നവംബറിലാകട്ടെ (-) 0.17 ശതമാനമായിരുന്നു. ഗോതമ്പിനും പോഷകാഹാരങ്ങള്‍ക്കും എട്ട് ശതമാനം വിലക്കയറ്റമുണ്ടായി. എന്നാല്‍, പെട്രോളിനും ഡീസലിനും വില കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ധന വില പ്പെരുപ്പം താഴ്ന്നു.


പണപ്പെരുപ്പം താഴ്ന്നതോടെ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് മുമ്പാകെ സമ്മര്‍ദമേറും.











from kerala news edited

via IFTTT

ഇന്‍ഫോസിസ് അമേരിക്കന്‍ കമ്പനിയെ ഏറ്റെടുത്തു







ഇന്‍ഫോസിസ് അമേരിക്കന്‍ കമ്പനിയെ ഏറ്റെടുത്തു


ബെംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ്, ഓട്ടോമേഷന്‍ ടെക്‌നോളജി കമ്പനിയായ പനായയെ ഏറ്റെടുത്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായുള്ള കമ്പനിയെ 1,250 കോടി രൂപയ്ക്കാണ് ഇന്‍ഫോസിസ് സ്വന്തമാക്കിയത്. 2012 സപ്തംബറില്‍ സൂറിച്ച് ആസ്ഥാനമായുള്ള ലോഡ്സ്റ്റണ്‍ ഹോള്‍ഡിങ്‌സിനെ ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ ഏറ്റെടുക്കലാണിത്.

മേഴ്‌സിഡസ് ബെന്‍സ്, യൂണിലിവര്‍, കൊക്കകോള എന്നിവ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ക്ലൗഡ് അധിഷ്ഠിത ക്വാളിറ്റി മാനേജ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് പനായ. ഉത്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള ചുവടുെവപ്പുമാണിത്.


ഇന്‍ഫോസിസിന്റെ തലപ്പത്ത് വിശാല്‍ സിക്ക എത്തിയ ശേഷം ആദ്യമായാണ് ഒരു ഏറ്റെടുക്കല്‍ നടത്തുന്നത്. 32,000 കോടി രൂപയുടെ കരുതല്‍ ധനമുള്ള ഇന്‍ഫോസിസിന് ഇനിയും ഏറ്റെടുക്കലുകള്‍ക്ക് താത്പര്യമുണ്ട്.











from kerala news edited

via IFTTT

സുസ്ലോണില്‍ സാങ്വി 23 ശതമാനം ഓഹരി വാങ്ങി







സുസ്ലോണില്‍ സാങ്വി 23 ശതമാനം ഓഹരി വാങ്ങി


ന്യൂഡല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സുസ്ലോണ്‍ എനര്‍ജിയില്‍ പ്രമുഖ വ്യവസായി ദിലീപ് സാങ്വിയുടെ കുടുംബം 13 ശതമാനം ഓഹരി സ്വന്തമാക്കി. 1,800 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുന്നത്. മുന്‍ഗണനാ അടിസ്ഥാനത്തിലാണ് ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ മരുന്നു കമ്പനിയായ സണ്‍ ഫാര്‍മയുടെ മേധാവിയാണ് ദിലീപ്. വ്യക്തിപരമായ നിലയിലാണ് നിക്ഷേപം നടത്തുന്നതെന്ന് ദിലീപ് സാങ്വി വ്യക്തമാക്കി.

26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരിയൊന്നിന് 18 രൂപ നിരക്കില്‍ 2,837 കോടിയാണ് ഇതിനായി ചെലവഴിക്കുക.


തുള്‍സി തന്തിയുടെ നേതൃത്വത്തിലുള്ള കാറ്റാടി യന്ത്ര നിര്‍മാണ കമ്പനിയാണ് സുസ്ലോണ്‍. 1,075.25 കോടി രൂപയുടെ നഷ്ടത്തിലാണ് കമ്പനി. ഈ സാമ്പത്തിക വര്‍ഷവും ഉയര്‍ന്ന നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കമ്പനിയില്‍ തുള്‍സി തന്തിക്കും കുടുംബത്തിനും കൂടി 30.94 ശതമാനം ഓഹരികളാണ് നിലവിലുള്ളത്. ഓഹരി കൈമാറ്റം പൂര്‍ത്തിയാകുന്നതോടെ ഇത് 24 ശതമാനമായി കുറയും. എങ്കിലും അദ്ദേഹത്തിന് തന്നെയാവും കമ്പനിയുടെ മാനേജ്‌മെന്റ് നിയന്ത്രണം.


ഓഹരി വില്പന സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ സുസ്ലോണിന്റെ ഓഹരി വില തിങ്കളാഴ്ച 20 ശതമാനം ഉയര്‍ന്ന് 22.95 രൂപയിലെത്തി.











from kerala news edited

via IFTTT

ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്‌ക്കുന്ന ഏഴ്‌ മന്ത്രിമാരെ ജെ.ഡി.യു പുറത്താക്കി









Story Dated: Tuesday, February 17, 2015 08:59



mangalam malayalam online newspaper

പാറ്റ്‌ന: രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ ബീഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്‌ക്കുന്ന ഏഴ്‌ മന്ത്രിമാരെ ജെ.ഡി.യു പുറത്താക്കി. നരേന്ദ്ര സിങ്ങ്‌, ബ്രിഷന്‍ പട്ടേല്‍, നിതീഷ്‌ മിശ്ര, മഹാചന്ദ്ര പ്രസാദ്‌ സിങ്ങ്‌, ബിഹം സിങ്ങ്‌, ഷാഹിദ്‌ അലി ഖാന്‍, സാമ്രാട്ട്‌ ചൗദരി എന്നിവരെയാണ്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയത്‌. ജെ.ഡി.യു സംസ്‌ഥാന പ്രസിഡന്റ്‌ ബസിസ്‌ത നാരായണ്‍ സിങ്ങാണ്‌ മന്ത്രിമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്‌.


പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ശരദ്‌ യാദവ്‌, ചീഫ്‌ വിപ്പ്‌ ശ്രാവണ്‍ കുമാര്‍ എന്നിവരുടെ അനുമതിയോടെയാണ്‌ അച്ചടക്ക നടപടി. മാഞ്ചി മന്ത്രിസഭയില്‍ നിന്ന്‌ രാജിവയ്‌ക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രിമാരെ പുറത്താക്കിയതെന്ന്‌ ശ്രാവണ്‍ കുമാര്‍ പറഞ്ഞു. ജിതന്‍ റാം മാഞ്ചി വെള്ളിയാഴ്‌ച നിയമസഭയില്‍ വിശ്വാസ വോട്ട്‌ തേടാനിരിക്കെയാണ്‌ പാര്‍ട്ടി നടപടി. ജെ.ഡി.യു മാഞ്ചിയെ പുറത്താക്കിയിരുന്നു.


അതേസമയം മാഞ്ചിയും നിതീഷ്‌ കുമാറും തങ്ങളെ പിന്തുണയ്‌ക്കുന്നവരുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ച്‌ 20ന്‌ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഡല്‍ഹി സന്ദര്‍ശനത്തിന്‌ ശേഷം മടങ്ങിയെത്തിയ മാഞ്ചി തന്നെ പിന്തുണയ്‌ക്കുന്ന മന്ത്രിമാരായ നരേന്ദ്ര സിങ്ങ്‌, വിനയ്‌ ബിഹാരി, വിമത ജെ.ഡി.യു നേതാവ്‌ ഗ്യാനേന്ദ്ര സിങ്ങ്‌ ഗ്യാനൂ, ജെ.ഡി.യുവില്‍ നിന്ന്‌ പുറത്താക്കിയ എം.പി ഷാബിര്‍ അലി എന്നിവരുമായി മാഞ്ചി കൂടിക്കാഴ്‌ച നടത്തി. 20ന്‌ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന്‌ വിനയ്‌ ബിഹാരി പറഞ്ഞു.


നിതീഷ്‌ ക്യാമ്പിലും രാഷ്‌ട്രീയ നീക്കങ്ങള്‍ സജീവമാണ്‌. നിതീഷ്‌ കുമാറിനെ പിന്തുണയ്‌ക്കുന്ന എം.എല്‍.എമാര്‍ക്കായി ജെ.ഡി.യു എം.എല്‍.സി ബിനോദ്‌ സിങ്ങിന്റെ വസതിയില്‍ അത്താഴ വിരുന്ന്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. ജെ.ഡി.യു എം.എല്‍.എമാര്‍ക്ക്‌ പുറമെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്‌, സി.പി.ഐ എന്നീ പാര്‍ട്ടികളില്‍ നിന്നും നിതീഷിനെ പിന്തുണയ്‌ക്കുന്ന എം.എല്‍.എമാര്‍ക്കും വിരുന്നിലേക്ക്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. നിതീഷിനൊപ്പം നില്‍ക്കുന്ന വിനയ്‌ ചൗദരിയുടെ വസതിയിലും 19ന്‌ നിതീഷ്‌ കുമാറിന്റെ വസതിയിലും അത്താഴ വിരുന്ന്‌ നടത്തും.










from kerala news edited

via IFTTT

ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ യു.എസില്‍ വെടിയേറ്റു മരിച്ചു









Story Dated: Tuesday, February 17, 2015 08:46



mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: യു.എസില്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ വെടിയേറ്റു മരിച്ചു. അമിത്‌ പട്ടേലാണ്‌ (28) മരിച്ചത്‌. താമസ സ്‌ഥലത്തോട്‌ ചേര്‍ന്ന മദ്യ വില്‍പ്പന ശാലയില്‍ ഇന്നലെയാണ്‌ ഇയാളെ വെടിയേറ്റു മരിച്ച നിലയില്‍ പോലീസ്‌ കണ്ടെത്തിയത്‌. അമേരിക്കയില ന്യൂ ജേഴ്‌സിയിലാണ്‌ സംഭവം.


സംഭവം നടക്കുമ്പോള്‍ മദ്യ വില്‍പ്പനശാലയില്‍ പട്ടേല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മോഷണ ശ്രമം ഒന്നും തന്നെ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും വളരെ അടുത്തു നിന്നാണ്‌ അക്രമി വെടിയുതിര്‍ത്തതെന്നും പോലീസ്‌ പറഞ്ഞു. ആകെ ഒരു തവണ വെടിയുതിര്‍ത്തതിന്റെ ലക്ഷണങ്ങള്‍ മാത്രമാണ്‌ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുള്ളു.


പട്ടേലിന്റെ പിതാവിന്റെ ഉടമസ്‌ഥതയിലുള്ള മദ്യശാലയാണിത്‌. ആക്രമണത്തിന്റെ കുടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി പ്രദേശത്ത്‌ സ്‌ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്ന്‌ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

പണം വാങ്ങി പീഡനവിവരം മറന്നുകളയാന്‍ യുവതിയോട്‌ പഞ്ചായത്ത്‌









Story Dated: Tuesday, February 17, 2015 08:21



mangalam malayalam online newspaper

നവാഡാ: പീഡന വിവരം പൊതു സമൂഹത്തില്‍ നിന്നും മറച്ചു പിടിക്കാന്‍ യുവതിക്ക്‌ 31,000 രൂപ നല്‍കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്‌. സംഭവത്തില്‍ പ്രതിയായ പഞ്ചായത്ത്‌ അംഗത്തോടാണ്‌ പണം നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പഞ്ചായത്ത്‌ ആവശ്യപ്പെട്ടത്‌.


എന്നാല്‍ പണം നല്‍കാന്‍ പ്രദേശത്തെ ഉന്നതകുടുംബത്തിലെ അംഗം കൂടിയായ യുവാവ്‌ വിസമ്മതിച്ചു. സംഭവം പുറത്ത്‌ പറയരുതെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായി പോലീസ്‌ പറഞ്ഞു. ഭീഷണി ശക്‌തമായതോടെ സമീപത്തെ പോലീസ്‌ സ്‌റ്റേഷനിലെത്തിയ യുവതി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ്‌ ഇവര്‍ പീഡനത്തിന്‌ ഇരയായത്‌. യുവതിയെ തടവിലാക്കിയ പ്രതിരണ്ടുദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു.


പണം നല്‍കി പീഡന സംഭവങ്ങള്‍ ഒതുക്കുന്നതിന്‌ ബീഹാറിലെ പഞ്ചായത്തുകള്‍ മുമ്പും നേതൃത്വം നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞമാസം കാതിഹാര്‍ ജില്ലയില്‍ നടന്ന സംഭവമാണ്‌ ഇതില്‍ അവസാനത്തേത്‌. പഞ്ചായത്ത്‌ അംഗത്തിന്റെ പീഡനത്തിന്‌ ഇരയായ മഹാദളിത്‌ യുവതിക്ക്‌ 41,000 രൂപ നല്‍കാനാണ്‌ പഞ്ചായത്ത്‌ വിധിച്ചത്‌. പണം വാങ്ങി സംഭവം മറന്നുകളയാനാണ്‌ യുവതിയോട്‌ പഞ്ചായത്ത്‌ ആവശ്യപ്പെട്ടത്‌.


നാല്‌ സഹോദരങ്ങളുടെ പീഡനത്തിന്‌ ഇരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക്‌ 50,000 രൂപ നല്‍കാനായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ പഞ്ചായത്ത്‌ നിര്‍ദേശിച്ചത്‌. പണം വാങ്ങിയ ശേഷം ഗര്‍ഭം അലസിപ്പിച്ചു കളയണമെന്നും പെണ്‍കുട്ടിക്ക്‌ പഞ്ചായത്ത്‌ നിര്‍ദേശം നല്‍കിയിരുന്നു.










from kerala news edited

via IFTTT