അയന്‍, കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റ് ചരിത്രം എഴുതുന്നതിന് വളരെ മുന്‍പു തന്നെ കെ.വി.ആനന്ദിനെ മലയാളിയറിയും. ഇനി അറിഞ്ഞില്ലെങ്കിലും ചില മാജിക്കല്‍ വിഷ്വലുകളായി അദ്ദേഹം എക്കാലവും നമ്മുടെ ഇഷ്ടങ്ങളുടെ ചാര്‍ട്ടിലുണ്ടായിരുന്നു. തേന്മാവിന്‍ കൊമ്പത്തും മിന്നാരവും പോലെ മലയാളിയുടെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൂടെ. പലപ്പോഴും മനസ്സിലെ അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് തേന്മാവിന്‍കൊമ്പത്തിലെ മാണിക്യന്റെയും ശ്രീകൃഷ്ണന്റെയും ഗ്രാമത്തിന്റെ ഛായയാണ്. അവിടെ വന്നു വീഴുന്ന ഇളംമഞ്ഞനിറമുള്ള പകലുകളാണ്. കെ.വി.ആനന്ദ് എന്ന ഛായാഗ്രാഹകന്റെ കരിയറിലെ ആദ്യചിത്രമായിരുന്നു അത്.
ക്യാമറയില്‍ പകര്‍ത്തിയ ആ ദൃശ്യകാവ്യത്തിന്, കന്നി ഊഴത്തില്‍ തന്നെ ആനന്ദിനെ തേടി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം എത്തി. പൃഥ്വിരാജ്, ഗോപിക, ശ്രീകാന്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ കനാകണ്ടേന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ കെ.വി.ആനന്ദ് സൂര്യയ്‌ക്കൊപ്പം അയന്‍ എന്ന ഹിറ്റ് സൃഷ്ടിച്ചു. പ്രേക്ഷകപ്രീതിയ്‌ക്കൊപ്പം നിരൂപകപ്രശംസയും നേടിയ കോ യും മെഗാഹിറ്റായി. സൂര്യചിത്രം മാട്രാനു ശേഷം ധനുഷിനെ നായകനാക്കി അനേകനുമായെത്തുകയാണ് ആനന്ദ്.
ധനുഷിനൊപ്പം
റൊമാന്റിക് റോളുകള്‍ ചെയ്യാന്‍ കമല്‍ഹാസനെ കഴിഞ്ഞേ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ആരുമുള്ളു. അങ്ങനെയൊന്നു മറ്റാരുചെയ്യും എന്നാണ് ചിന്തിച്ചത്. പക്ഷെ, ധനുഷ് ലവ് സീനുകള്‍ മാത്രമല്ല പ്രണയപരാജയങ്ങളെയും നന്നായി അവതരിപ്പിക്കും. വളരെ ടാലന്റഡ് ആയ റിയലിസ്റ്റിക് ആക്ടര്‍ ആണ് അദ്ദേഹം. മുന്‍പുള്ള ചിത്രങ്ങള്‍ പോലെ ഇഷ്യൂ ബേസ്ഡ് അല്ല അനേകന്‍. പ്രണയമാണ് ഇതിവൃത്തം.
അനേകന്‍
അനേകനില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അതിന്റെ കാസ്റ്റിങ് ആണ്. കോയില്‍ ജീവയ്‌ക്കൊപ്പം അജ്മല്‍ അമീര്‍ വളരെ ഫന്റാസ്റ്റിക് ആയി പെര്‍ഫോം ചെയ്തു. അതേപോലെ അയനില്‍ സൂര്യയ്‌ക്കൊപ്പം തന്നെ ശ്രദ്ധേയമായി ജഗന്റെ ചിത്തി എന്ന കഥാപാത്രം. അനേകനില്‍ ബോളിവുഡ് താരം അമെയ്‌റ ദസ്‌തേര്‍ ആണ് നായികയായെത്തുന്നത്. ഐശ്വര്യ ദേവന്‍, ലെന എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. മിക്ക കമേഴ്‌സ്യല്‍- ആക്ഷന്‍ ചിത്രങ്ങളിലും ഹീറോ വെറുതെയിരിക്കും. അവരുടെ അടുത്തേയ്ക്ക് നായികമാര്‍ വരും, പ്രണയിക്കും. മലമുകളില്‍ പോയി ഡാന്‍സ് ചെയ്യും. ശാപ്പാടില്‍ അച്ചാറു പോലിരിക്കും അത്തരം കഥാപാത്രങ്ങള്‍. എന്നാല്‍ എന്റെ ചിത്രത്തിലെ നായികമാര്‍, കനാകണ്ടേനില്‍ ഗോപിക ചെയ്ത കഥാപാത്രം മുതല്‍ എല്ലാവരും പ്രധാനവേഷങ്ങളിലാണെത്തിയിരുന്നത്. അനേകനിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.
സിനിമയിലെ വേഷപ്രച്ഛന്നര്‍
അയനില്‍ സൂര്യ പല ഗെറ്റപ്പില്‍ വരുന്നുണ്ട്. മാട്രാനില്‍ ഡബിള്‍ റോളിലാണ്. അനേകനില്‍ ധനുഷ് നാലുവേഷങ്ങളിലെത്തുന്നു. പക്ഷെ, അത് യാദൃശ്ചികമായി സംഭവിച്ചതാണ്. അയനിലും മാട്രാനിലുമൊക്കെ ഒരു ഇഷ്യൂവിന്റെ അടിസ്ഥാനത്തിലാണ് രൂപമാറ്റങ്ങള്‍ സംഭവിക്കുന്നത്. സ്മഗ്ലിങ് പോലെ. അനേകനില്‍ അങ്ങനല്ല. കൂടുതല്‍ പറയാന്‍ കഴിയില്ല. അത് കഥയാണ്.
ബിഗ് കാന്‍വാസ്
നമ്മുടെ പ്രേക്ഷകര്‍ക്ക് ഒരു ചിത്രത്തില്‍ തന്നെ എല്ലാം വേണം. ഹൊറര്‍ മാത്രം, ആക്ഷന്‍ മാത്രം, കോമഡി മാത്രം എന്നല്ല. ചെറിയ ബജറ്റില്‍ അങ്ങനെ ചെയ്യാം. ഒരു കോടിയോ രണ്ടു കോടിയോ ബജറ്റില്‍. അത്തരം ചിത്രങ്ങളാണ് മലയാളത്തില്‍ കൂടുതല്‍ വരുന്നത്. ഇവിടെ പാട്ടുകളേ ഇല്ലാതെ ചിത്രങ്ങള്‍ വരും. പക്ഷെ 20- ഓ 30- ഓ കോടി ബജറ്റില്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ എല്ലാവരും കാണണം. പഠിച്ചവനും പഠിക്കാത്തവനും 8 വയസ്സുള്ള കുട്ടിയും 60 വയസ്സുള്ള ആളും കാണണം. അപ്പോള്‍ ഒരേ പടത്തില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തണം.
എന്റെ ചിത്രത്തിലെ ഒരു സീന്‍ നിങ്ങളുടെ കണ്ണില്‍ ഒരുപക്ഷെ വളരെ സില്ലിയായിരിക്കും, വിഡ്ഢിത്തമായിരിക്കും. എന്നാല്‍ അതേ സീനില്‍ തിയേറ്ററില്‍ ആയിരം പേര്‍ ചിരിക്കും. ഒരേകാര്യത്തിനെ കുറേപ്പേര്‍ സ്വീകരിക്കും, കുറെപ്പേര്‍ വിമര്‍ശിക്കും. പക്ഷെ നമുക്കതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഒരു ചിത്രവും 100 ശതമാനം ഹിറ്റാക്കാന്‍ കഴിയില്ല. എത്ര അധികം പേര്‍ ഇഷ്ടപ്പെടുന്നു എന്നുള്ളിടത്താണ് വിജയം.
എന്നുവച്ച് ബിഗ് കാന്‍വാസിലുള്ള ചിത്രങ്ങളാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത് എന്നല്ല. പലപ്പോഴും സബ്ജക്ട് അത്തരത്തിലുള്ളതായിരിക്കും. നമ്മള്‍ വിജയിച്ച ഒരു ഡയറക്ടറാണെങ്കില്‍ വലിയ ബജറ്റ്. ഫ്ലോപ് ആണെങ്കില്‍ ചെറിയ ബജറ്റ്. അത് ഞാനല്ല തീരുമാനിക്കുന്നത്. സിനിമ ഒരു കുതിരയാണ്. അതിനെ നന്നായി ഓടിച്ചാല്‍ നല്ല ബജറ്റ് കിട്ടും. കുതിരയെ ഞൊണ്ടിച്ചാല്‍ ബജറ്റ് കുറയും.
ആവര്‍ത്തിക്കുന്ന കൂട്ടുകെട്ട്
മുന്‍ചിത്രങ്ങളിലേതു പോലെ അനേകനിലെ സംഗീതവും ഹാരിസ് ജയരാജിന്റേതാണ്. മൂന്നുപേരുണ്ട് അങ്ങനെ എനിക്കൊപ്പം. എഡിറ്റര്‍ ആന്റണി, റൈറ്റേഴ്‌സ് സുരേഷ്-ബാലാ(ശുഭ), പിന്നെ ഹാരിസ് ജയരാജ്. ഹാരിസിന് ആളുകളുടെ പള്‍സ് അറിയാം. സംഗീതവിദ്വാന്മാരെപ്പറ്റിയല്ല പറയുന്നത്. സാധാരണക്കാരായിട്ടുള്ള സംഗീതപ്രേമികളെക്കുറിച്ചാണ്. കാശു കൊടുത്ത് റിലാക്‌സ് ചെയ്യാന്‍ വരുന്നവരെ എങ്ങനെ സാറ്റിസ്‌ഫൈ ചെയ്യാം എന്ന് ഹാരിസിനറിയാം.
ആന്റണി എഡിറ്റിങ്ങില്‍ ഒരു കശാപ്പുകടക്കാരനെപ്പോലെയാണ്. ഇപ്പോഴത്തെ കുട്ടികള്‍ വളരെ ഫാസ്റ്റാണ്. അയാളുടെ മൈന്‍ഡ്‌സെറ്റ് അതിനൊപ്പമാണ്. കോളേജില്‍ പഠിക്കുന്ന എന്റെ മകള്‍ സെല്‍ഫോണില്‍ എസ്.എം.എസ്.ചെയ്യുന്നതു പോലെ ഫാസ്റ്റായി ചെയ്യാന്‍ എനിക്ക് കഴിയില്ല. ഞാന്‍ ഒരു ലെറ്റര്‍ അടിച്ചിട്ട് മറ്റൊന്നടിക്കാന്‍ പോകുന്ന നേരം കൊണ്ട് അവിടെ ഒരു സെന്റന്‍സ് കഴിയും. ടകടകടകാന്ന്. അത്ര ഫാസ്റ്റാണ് ഇപ്പോഴത്തെ തലമുറയും ലൈഫും. അവരാണ് നമ്മുടെ ടാര്‍ജറ്റ് ഓഡിയന്‍സ്. 13 മുതല്‍ 35 വയസ്സുവരെയുള്ളവരാണ് പ്രധാനമായും കാശുകൊടുത്തു പടം കാണാന്‍ വരുന്നത്. അതിനു മുകളിലുള്ളവര്‍ റിവ്യൂസ് ഒക്കെ നോക്കി, അല്ലെങ്കില്‍ ഫ്രണ്ട്‌സ് പറഞ്ഞിട്ടാണ് സിനിമ കാണാന്‍ വരിക. പടം സൂപ്പര്‍ഹിറ്റായതിനു ശേഷമാണ് 60 വയസ്സിനു മുകളിലുള്ളവര്‍ വരിക. ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോയ്ക്കു പോയി അടി കൂടി ടിക്കറ്റെടുത്തു കാണുന്ന ഏജ് ഗ്രൂപ്പ്... അവര്‍ക്കു വേണ്ടിയാണ് നമ്മള്‍ പടം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ പടവും ഫാസ്റ്റാക്കണം. അതിന് ആന്റണി ബെസ്റ്റ് ആണ്.
അവരോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതിനു പിന്നിലെ പ്രധാന കാരണം ഇതാണ്, അവര്‍ എന്നെ വിമര്‍ശിക്കും, എന്നോട് ഫൈറ്റ് ചെയ്യും. എന്തെങ്കിലും പറഞ്ഞാല്‍ ബുള്‍ഷിറ്റ്, യാര്ടാ ഇവന്‍, എഴുന്നേറ്റു പോടാ എന്ന മട്ടിലാണത്. അവര്‍ക്ക് അതിനുള്ള ഫ്രീഡം കൊടുത്തിട്ടുണ്ട്.
സിനിമയുടെ കൊമ്പത്ത്
പ്രസ്സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തതിനു ശേഷമാണ് സിനിമാറ്റോഗ്രഫിയിലേയ്ക്ക് വരുന്നത്.
from kerala news edited
via IFTTT