Story Dated: Tuesday, February 17, 2015 08:46
ന്യൂയോര്‍ക്ക്: യു.എസില്‍ ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ വെടിയേറ്റു മരിച്ചു. അമിത് പട്ടേലാണ് (28) മരിച്ചത്. താമസ സ്‌ഥലത്തോട് ചേര്‍ന്ന മദ്യ വില്‍പ്പന ശാലയില്‍ ഇന്നലെയാണ് ഇയാളെ വെടിയേറ്റു മരിച്ച നിലയില്‍ പോലീസ് കണ്ടെത്തിയത്. അമേരിക്കയില ന്യൂ ജേഴ്‌സിയിലാണ് സംഭവം.
സംഭവം നടക്കുമ്പോള്‍ മദ്യ വില്‍പ്പനശാലയില്‍ പട്ടേല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മോഷണ ശ്രമം ഒന്നും തന്നെ നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും വളരെ അടുത്തു നിന്നാണ് അക്രമി വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു. ആകെ ഒരു തവണ വെടിയുതിര്‍ത്തതിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുള്ളു.
പട്ടേലിന്റെ പിതാവിന്റെ ഉടമസ്‌ഥതയിലുള്ള മദ്യശാലയാണിത്. ആക്രമണത്തിന്റെ കുടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി പ്രദേശത്ത് സ്‌ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്ന് പോലീസ് അറിയിച്ചു.
from kerala news edited
via IFTTT