വിലക്കയറ്റത്തിന് ശമനമെന്ന് സര്‍ക്കാര്‍ കണക്ക്
ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് കാര്യമായ ശമനമില്ലെന്ന് ജനം പറയുമ്പോഴും പണപ്പെരുപ്പത്തിന്റെ തോത് അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന് സര്‍ക്കാറിന്റെ കണക്ക്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനവരിയില്‍ പൂജ്യത്തിനും താഴെ (-) 0.39 ശതമാനമായെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പണപ്പെരുപ്പം പൂജ്യത്തിനും താഴെയെത്തുന്നത്. ഡിസംബറില്‍ 0.11 ശതമാനമായിരുന്നു പണപ്പെരുപ്പം. നവംബറിലാകട്ടെ (-) 0.17 ശതമാനമായിരുന്നു. ഗോതമ്പിനും പോഷകാഹാരങ്ങള്‍ക്കും എട്ട് ശതമാനം വിലക്കയറ്റമുണ്ടായി. എന്നാല്‍, പെട്രോളിനും ഡീസലിനും വില കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ധന വില പ്പെരുപ്പം താഴ്ന്നു.
പണപ്പെരുപ്പം താഴ്ന്നതോടെ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് മുമ്പാകെ സമ്മര്‍ദമേറും.
from kerala news edited
via IFTTT