121

Powered By Blogger

Tuesday, 17 February 2015

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം ഫെബ്രുവരി 28-ന്‌







ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ് നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍ക്കായി പുതുമയാര്‍ന്ന പരിപാടികള്‍ക്ക് രൂപംകൊടുത്തുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ രണ്ടാമത് ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് സൈമണ്‍ ചക്കാലപ്പടവന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

2015 ഫെബ്രുവരി 28-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഷിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ (5110, ച. ഋഹേെീി അ്‌ല, ഇവശരമഴീ, കഘ 60630) വെച്ച് നടത്തപ്പെടുന്ന മത്സരത്തിലേക്ക് 18 വയസിനു മുകളിലുള്ള മലയാളികളായ സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം.


28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോമോന്‍ തൊടുകയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത് 501 ഡോളറും ഏലിയാമ്മ പൂഴിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 251 ഡോളറും യഥാക്രമം ലഭിക്കുന്നതാണ്.


റെമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജേക്കബ് തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 501 ഡോളറും, മൂന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 251 ഡോളറും യഥാക്രമം ലഭിക്കുന്നതാണ്.


ഈ മത്സരത്തിന്റെ കണ്‍വീനര്‍മാരായി ജോസ് മണക്കാട്ട്, സജി തോമസ് തേക്കുംകാട്ടില്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. സൈമണ്‍ ചക്കാലപ്പടവന്‍, ബിനു കൈതക്കത്തൊട്ടി, അഭിലാഷ് നെല്ലാമറ്റം, ബിജു പെരികലം. മാത്യു തട്ടാമറ്റം, റ്റോമി എടത്തില്‍, സാബു എലവിങ്കല്‍, സൈജു കുന്നേല്‍, അലക്‌സ് പടിഞ്ഞാറേല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ചക്കാലപടവന്‍ (1847 322 0641), ജോസ് മണക്കാട്ട് ( 1847 830 4128), സജി തോമസ് (1847 922 3335), അഭിലാഷ് നെല്ലാമറ്റം (1224 388 4530). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം










from kerala news edited

via IFTTT