Story Dated: Tuesday, February 17, 2015 01:39
കല്‍പ്പറ്റ: പാവപ്പെട്ടവരുടെ ആശ്രയമായിരുന്ന ഡോ. ഷാനവാസിന്റെ മരണത്തിലെ ദുരൂഹതകളും മാനസിക പീഡനത്തിന്റെ ചുരുളുകളും പുറത്തു കൊണ്ടുവരുന്നതിനായി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും ഡോക്‌ടരുടെ അടുത്ത സുഹൃത്തുമായിരുന്നു അഡ്വ. ശ്രീജിത്ത് പെരുമന കേന്ദ്ര സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്ക് പരാതികള്‍ സമര്‍പ്പിച്ചു. ഡോക്‌ടറുടെ ശബ്‌ദ രേഖകളും ഫെയിസ്‌ബുക്ക് പോസ്‌റ്റുകളും പത്ര വാര്‍ത്തകളും മറ്റ് തെളിവുകളുടെയും അടിസ്‌ഥാനത്തിലാണ് പരാതി നല്‍കിയത്. ഹൈക്കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ എം.പി.യും നിയമ വിദഗ്‌ധനുമായ അഡ്വ. സെബാസ്‌റ്റ്യന്‍ പോളുമായി കൂടിക്കാഴ്‌ച നടത്തിയതായി അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞു.
from kerala news edited
via IFTTT